Monday, July 27News That Matters
Shadow

Accident

ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

Accident
പരപ്പനങ്ങാടി താനൂർ റൂട്ടിൽ പുത്തൻ പീടികയിൽ ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പരപ്പനങ്ങാടി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു. പുത്തൻ പീടിക സ്വദേശി ശ്രീജിത് (37) ആണ് മരണപ്പെട്ടത് മൃതദേഹം മിംസ് ഹോസ്പിറ്റലിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു.

ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു.

Accident
തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ​ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. മൂന്ന് പേരേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ​ഗ്രില്ലിൽ എങ്ങിനെ വൈദ്യുതിയെത്തി എന്നു അറിയാൻ സാധിക്കു... നിങ്ങൾ വാർത്തകൾ അറിയാന്‍ W...
സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Accident
കോഴിക്കോട്: മീഞ്ചന്ത കണ്ണഞ്ചേരി സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽ നദ (36)ആണ് മരണപ്പെട്ടത് കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ റെയിൽ പുതിയ സ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്‌കൂട്ടർ ബസ്സിനടിയിൽ പെടുകയായിരുന്നു. ബസ്സിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.. നിദ ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭർത്താവ് ദിൽഷാദ് തരയങ്ങൽ. മാതാവ്: കൗലത്ത്. മക്കൾ: ഇസ്ഹാൻ, ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Accident
പരപ്പനങ്ങാടി: മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് സംഭവം.പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്. ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു. പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ്‌മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ആവശ്യവുമായി നിഷ്‌മയുടെ അമ്മ

ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ആവശ്യവുമായി നിഷ്‌മയുടെ അമ്മ

Accident, CRIME NEWS, MALAPPURAM
ടെൻ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്‌മയുടെ അമ്മ ജെസീല. അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു. നമസ്തേ കേരളത്തില്‍ സംസാരിക്കുകയായിരുന്നു നിഷ്മയുടെ അമ്മ. കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്.അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല. അവർ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാൻ കൊടുക്കാൻ പാടില്ലല്ലോ. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്...
വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Accident
വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. '900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

Accident
മലപ്പുറം: കോട്ടക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരു വ്യക്തിയെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു . ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി....
വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

Accident
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ പതങ്കയത്ത് ഇരവഞ്ഞിപുഴയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ പത്തംഗ സംഘം 5 ബൈക്കുകളിൽ ആണ് ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടലുണ്ടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
പടിക്കലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

പടിക്കലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Accident
വെളിമുക്ക്: പടിക്കൽ ആറങ്ങാട്ടുപറമ്പ് യുവാവ് തൂങ്ങിമരിച്ച നിലയിൽ. ആറങ്ങാട്ട് പറമ്പ് കുമ്മളോട്ട് കോളനിയിൽ താമസിക്കുന്ന ശ്രീജുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു.
ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

Accident
കോട്ടക്കൽ: ഫാറൂക്ക് കോളേജിനു സമീപം കളിച്ചു കൊണ്ടിരിക്കേ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം.കോട്ടക്കൽ മീൻ മാർക്കറ്റിൽ ജോലിക്കാരനായ പറപ്പൂർ സ്വദേശി കാലടി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്.വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. . അപകടം നടന്ന ഉടനെ കോട്ടക്കലിൽ സ്വകാര്യ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു.

അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു.

Accident
കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. ഇന്ന് വൈക്കീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരിയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. മുത്തശ്ശിക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. പയ്യന്നൂർ സ്വദേശി ഓടിച്ച കാറാണിത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

Accident
കോട്ടക്കൽ എടരിക്കോട് ആറുവരിപ്പാതയിൽ മമ്മാലിപ്പടിയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. വാളക്കുളം പള്ളേരി മൻസൂറിൻ്റെ ഭാര്യ മുബഷിറയാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമുണ്ടായ അപകടത്തില്‍ മൻസൂറിനും പരിക്കേറ്റിരുന്നു. കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 9:20 മണിയോടെയാണ് മുബഷിറ മരിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു.

റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു.

Accident
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു. പേരാമ്പ്ര കക്കാട് മരുതോറചാലിൽ സബീഷിന്റെ ഇളയമകൻ ധ്യാൻദേവ് (7) ആണ് മരിച്ചത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടിയെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിൽ നിന്നും മൊടക്കല്ലൂർ എം. എം. സി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പേരാമ്പ്ര എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധ്യാൻ ദേവ്. അമ്മ രമ്യ, സഹോദരൻ ആദിദേവ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചെര്‍പ്പുളശ്ശേരി പിക്കപ്പ് വാന്‍ ഇടിച്ചു കയറി. തിരൂര്‍ സ്വദേശി മരണപ്പെട്ടു

ചെര്‍പ്പുളശ്ശേരി പിക്കപ്പ് വാന്‍ ഇടിച്ചു കയറി. തിരൂര്‍ സ്വദേശി മരണപ്പെട്ടു

Accident
പാലക്കാട് : ചായക്കടയക്ക് മുന്നില്‍ നിന്ന് ചായകുടിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി. ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസിലാണ് (20) മരിച്ചത്. പരിക്കേറ്റവരെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വണ്ടി നിര്‍ത്തി ചായ കുടിക്കുകയായിരുന്നു യുവാക്കള്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...
ദേശീയപാത കരാറുകാരുടെ അനാസ്ഥ സ്കൂട്ടർ യാത്രക്കാരന്റെ ഒരു ജീവൻ നഷ്ടമായി

ദേശീയപാത കരാറുകാരുടെ അനാസ്ഥ സ്കൂട്ടർ യാത്രക്കാരന്റെ ഒരു ജീവൻ നഷ്ടമായി

Accident
കോഴിചെനയില്‍ റോഡരികില്‍ വലിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ മണ്‍കൂനക്ക് മുകളില്‍ ചരിച്ച് വച്ചു കോഴിചെനയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് നിലത്ത് വീണ യുവാവിന്റെ ദേഹത്ത് അതേ ഡിവൈഡര്‍ വീണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ഭഗവതി കാവുങ്ങൽ സൈതലവി എന്നവരുടെ മകൻ. മുഹമ്മദ്‌ എന്ന മാനു ആണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
ചങ്ങരംകുളം: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു. കോലളമ്പ് സ്വദേശി 20 വയസുള്ള നിധിൻ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശിയായ 19 വയസുള്ള ആദിത്യനാണ് പരിക്കേറ്റത്. ആദിത്യനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകിൽ വന്ന സ്‌കൂട്ടർ മൺകൂനയിൽ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരിച്ച നിധിൻ്റെ തലയിലൂടെ ടോറസ് ലോറിയുടെ പുറകിലെ  ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ നിധിൻ മരിച്ചിരുന്നു. പഴഞ്ഞി എംഡി കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരിച്ച നിധിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശു...
കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

Accident
കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്ബലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആണ്‍ക്കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. വനം വകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്ബൂരില്‍ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. ...
ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Accident
വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
യൂ പി യിൽ വാഹനാപകടം മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

യൂ പി യിൽ വാഹനാപകടം മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

Accident
ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം നിലംബൂർ പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിന്റെയും(അപ്പുട്ടൻ) ഉദയയുടെയു മകൻ ദിപുവാണ് (35) മരിച്ചത്. പാട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെയും കൂട്ടി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദിപുവിനെ കൂടാതെ ഭാര്യ നിമിഷ മകൻ ചിന്മയ് (അല്ലു ). സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരും കൂടെയുണ്ടായിരുന്ന. വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. മൃതദ്ദേഹം മഹാറാണി ലക്ഷ്മ‌ി ഭായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Accident
കണ്ണമംഗലം: പെരൻ്റക്കൽ ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈൻ ഹാജിയുടെ മകൻ ഇസ്ഹാഖ് (കുഞ്ഞ) എന്നവരുടെ മകൻ പനക്കത്ത് ജാബിർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. മയ്യിത്ത് നിസ്കാരം (22/03/25) 2:30 ന് വലിയാട്ട് പള്ളിയിൽ വെച്ച നടത്തപ്പെടുന്നതാണ്..ഖബറടക്കം പനക്കൻ കുണ്ട് പള്ളി ഖബർ സ്ഥാനിൽ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL