തിരൂർ: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി കുറുക്കോളി ഹുസൈൻ എന്നവരുടെ മകന്‍ അർഷാദ് (മുത്തു) ആണ് മരിച്ചത്. ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽ വച്ചായിരുന്നു അപകടം. നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ.