മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം. കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. KL-10-AR-2344 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. മലപ്പുറം മുണ്ടുപറമ്പിൽ റേഷൻ ഷോപ്പ് നടത്തി വരുന്ന ആൾ ആണ് മരണപ്പെട്ട അഹമ്മദ് കുട്ടി.