മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്‌ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്.