പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം സ്വദേശിയും ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്റെ മകൻ അമിൻ ഷ ഹാശിം (11) ട്രെയിൻ തട്ടി മരിച്ചു. കൂട്ടുകാരോടൊപ്പം ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷാഹിനയാണ് മാതാവ്. അമൻ മാഷിം, അയിഷ ഫല്ല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
