മലപ്പുറം: പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപിക മരിച്ചു. മണ്ണേങ്ങൽ ഇല്ലയേടത്ത് നഫീസ ടീച്ചർ (56) ആണ് മരിച്ചത്. കുറുവമ്പലം സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചെമ്മല സ്വദേശിയാണ് നഫീസ ടീച്ചർ. സ്‌കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീച്ചറുടെ ദാരുണമായ വിയോഗം ഉണ്ടായത്. ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ് (അധ്യാപകൻ), അസ്‌ലം.
