Saturday, April 18News That Matters

Author: admin

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

CRIME NEWS
ഫറോക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചാലിയം സ്വദേശിയായ യുവാവിനെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി സാബിഖ് (23) ആണ് പിടിയിലായത്. ഫെബ്രുവരി ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.​ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ സൗഹൃദം നടിച്ച് സമീപിച്ച പ്രതി, മലപ്പുറം ജില്ലയിലെ വാഴയൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി മലപ്പുറം പള്ളിക്കൽ ബസാർ-കുന്നൂർമാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.​രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപം വെച്ച് ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് എസ്‌.ഐ സജിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് സാബിഖിനെ കസ്റ...

മോട്ടോർ വാഹന വകുപ്പിലെ കൂട്ടനിയമനം അഴിമതി ലക്ഷ്യമിട്ട്; ട്രാൻസ്പോർട്ട് മിനിസ്റ്റർക്ക് നിവേദനം നൽകി

MALAPPURAM
പരപ്പനങ്ങാടി: മോട്ടോർ വാഹന വകുപ്പിൽ അനാവശ്യമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് സർക്കാർ പണം ധൂർത്തടിക്കാനും വൻ അഴിമതി നടത്താനും നീക്കമുള്ളതായി കേരള ഡെവലപ്‌മെന്റ് ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. 167 എ.എം.വി.ഐമാർ, 92 എം.വി.ഐമാർ, 57 ക്ലറിക്കൽ സ്റ്റാഫ് എന്നിവരെ പുതുതായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ സാമ്പത്തിക താൽപ്പര്യങ്ങളാണുള്ളതെന്ന് സംഘടന കുറ്റപ്പെടുത്തി. വാഹൻ, പരിവാഹൻ സോഫ്റ്റ്‌വെയറുകൾ വഴി സേവനങ്ങൾ ഓൺലൈനായതോടെ ഫിറ്റ്‌നസ്, ഡ്രൈവിംഗ് ടെസ്റ്റ്, ചെക്ക് പോസ്റ്റ് പരിശോധനകൾ എന്നിവയിൽ നിലവിലുള്ള ജീവനക്കാർക്ക് പോലും ജോലിയില്ലാത്ത സാഹചര്യമാണുള്ളത്. അപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചും വാഹന ഉടമകളെക്കൊണ്ട് വിവിധ ഉപകരണങ്ങൾ നിർബന്ധപൂർവ്വം പിടിപ്പിച്ചും പൊതുജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിക്കുന്നതെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു. സർക്കാർ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന...

ഭാഷാ അതിർവരമ്പുകൾ മായ്ച്ച് എടവണ്ണയിലെ ജമലങ്ങാടി പള്ളി

MALAPPURAM
മലപ്പുറം: എടവണ്ണയിലെ ജമലങ്ങാടി പള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്‌കാരം ചരിത്രപരമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഖുത്ബ (പ്രഭാഷണം) മനസ്സിലാക്കുന്നതിനായി ഉറുദു, ഹിന്ദി ഭാഷകളിലാണ് പ്രസംഗം സംഘടിപ്പിച്ചത്. എടവണ്ണ മഹല്ല് കമ്മിറ്റി പഴയ പള്ളി പുതുക്കിപ്പണിത് അതിഥി തൊഴിലാളികൾക്കായി വിട്ടുനൽകിയതോടെയാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്. വർഷങ്ങളായി എടവണ്ണയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് മലയാളത്തിലുള്ള ഖുത്ബ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. ഇക്കാരണത്താൽ പലരും ജുമുഅ പ്രാർത്ഥനകളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം മഹല്ല് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടു. തൊഴിലാളികളുടെ ഈ പ്രയാസം മനസ്സിലാക്കിയ കമ്മിറ്റി, അവർക്ക് മാത്രമായി പ്രാർത്ഥനകൾക്കും പ്രഭാഷണങ്ങൾക്കുമായി പള്ളി വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു. എടവണ്ണ ജാമിയ നദ്‌വിയ്യ അറബിക് കോള...

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു

Accident
കോഴിക്കോട്: വലിയങ്ങാടിയിൽ എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്ത് മുകളിലെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് അപകടസമയത്ത് സ്ലാബിനടിയിൽ കുടുങ്ങിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ പുറത്തെടുത്ത് ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകൾ നി...

ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

MALAPPURAM
മലപ്പുറം: വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ലസ്‌നയുടെ മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രിപ്പ് നൽകി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്‌ന കുഴഞ്ഞുവീണ് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് മറ്റുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയാണോ...

ഡോ. വിനയ് ഗോയൽ IAS പുതിയ മലപ്പുറം ജില്ലാ കളക്ടർ

MALAPPURAM
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് പൊതുഭരണ (എഐഎസ് എ) വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലാ കളക്ടറായിരുന്ന വിനോദ് വി.ആർ ഐഎഎസിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. നിലവിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. വിനയ് ഗോയൽ ഐഎഎസാണ് പുതിയ മലപ്പുറം ജില്ലാ കളക്ടർ. ഇതിനുപുറമെ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫീസർ എന്ന അധിക ചുമതല കൂടി അദ്ദേഹം വഹിക്കും. സ്മാർട്ട് സിറ്റി തിരുവനന്തപുരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രാഹുൽ കൃഷ്ണ ശർമ്മ ഐഎഎസിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സ്മാർട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല അദ്ദേഹം തുടരുന്നതിനൊപ്പം നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 20...

സർഗ്ഗാത്മകതയുടെ ‘വൃഷ്ടി’: കാലിക്കറ്റ് സർവകലാശാലയിൽ ഫാഷൻ ഡിസൈനർമാരുടെ ബിരുദദാന ഷോ അരങ്ങേറി

MALAPPURAM
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ നിന്ന് ബി.എസ്.സി., എം.എസ്.സി. ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികളുടെ പാസ്സിംഗ് ഔട്ട് ഷോ ആയ ‘വൃഷ്ടി 2026’ ഫെബ്രുവരി 17-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറി. വർണ്ണാഭമായ ഷോയിൽ 21 വിദ്യാർത്ഥിനികൾ നൂറ്റഞ്ചോളം വ്യത്യസ്തമായ ഡിസൈനുകളാണ് അവതരിപ്പിച്ചത്. മറ്റ് ഡിസൈനർ ഷോകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഈ ക്യാമ്പസിലെ വിദ്യാർത്ഥിനികൾ തന്നെയാണ് ‘വൃഷ്ടി 2026’ന്റെ ഓരോ ഘട്ടത്തിലും സജീവ സാന്നിധ്യമായി നിറഞ്ഞുനിന്നത്. ഡ്രസ്സ് ഡിസൈനിംഗ് മുതൽ സ്റ്റിച്ചിംഗ്, കൊറിയോഗ്രാഫി, മ്യൂസിക്, ആക്സസറീസ്, ഡിസൈനിംഗ്, മോഡലിംഗ് തുടങ്ങിയ എല്ലാ മേഖലകളും പൂർണ്ണമായും നിർവ്വഹിച്ചത് വിദ്യാർത്ഥിനികൾ തന്നെയാണ്. കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങ...

നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുൻപേ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീൻ-നദീറ ദമ്പതികളുടെ മകൾ അസ്ന (20) ആണ് മരിച്ചത്. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യയാണ് അസ്ന. രണ്ട് ദിവസം മുൻപാണ് അസ്ന ചങ്ങരംകുളത്തെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അസ്നയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ് അസർ. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി പോലീസ് ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും....

ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞ് അപകടം: കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു

Accident
മലപ്പുറം: ആതവനാട് ഊരോത്ത് പള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. എട്ടു മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ നേരത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറി താഴേക്ക് പതിക്കുന്നത് കണ്ട വിദ്യാർത്ഥി വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്വാറിയിലെ വെള്ളക്കെട്ടിൽ ആഴ്ന്നുപോയ...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ മന്ത്രിയുടെ കർശന നിർദേശം

TIRURANGADI
തിരൂരങ്ങാടി: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഡോക്ടർമാരുടെ രൂക്ഷമായ കുറവ് അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രതിദിനം രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒന്നര മാസത്തിലേറെയായി ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) താലൂക്ക് സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 13-ന് ആരോഗ്യ മന്ത്രിക്ക് ഇ-മെയിൽ വഴിയും ഡി.എം.ഒ-ക്ക് നേരിട്ടും നൽകിയ പരാതിയെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഫിസിഷ്യന്റെ അഭാവത്തിന് പുറമെ സ്ത്രീരോഗ വിഭാഗത്തിലും നിലവിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്. ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും ഫിസിഷ്യൻ ഇല്ലാത്തതിനാൽ കടുത്ത ദുരിതത്തിലാണ്. ...

കിഡ്‌നി രോഗിയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ

TIRURANGADI
​തിരൂരങ്ങാടി: വെളിമുക്കിൽ കിഡ്‌നി രോഗിയെ കാറിൽ വെച്ച് ശ്വാസം മുട്ടിക്കുകയും റോഡിലിട്ട് മർദിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിമുക്ക് സ്വദേശി പെരികടക്കാട്ട് അലവിക്കുട്ടിയുടെ മകൻ ലുഹൈഫി (35) ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്.​പാലമുറ്റം സ്വദേശിയായ മുസ്തഫ എന്ന കിഡ്‌നി രോഗിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളെ കാറിൽ കയറ്റി കഴുത്തിന് പിടിച്ചു ശ്വാസം മുട്ടിക്കുകയും, പിന്നീട് റോഡിലേക്ക് വലിച്ചിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുകയായിരുന്നു. ക്രൂരമായ മർദനമേറ്റ മുസ്തഫയുടെ അസ്ഥിക്ക് പൊട്ടൽ ഏൽക്കുകയും, ഡയാലിസിസ് ചെയ്യുന്ന കയ്യിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.​പ്രതി ലുഹൈഫി സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളും അക്രമാസക്തനുമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനുമുമ്പും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഭയം കാരണം പലരും പരാതി നൽകാൻ മടിച്ചിരുന്നെങ്കിലും, ഇത്തവണ ന...

മങ്കട സദാചാരക്കൊല: അഞ്ച് പ്രതികൾക്കും ജീവപര്യന്തം

CRIME NEWS
മങ്കട കൂട്ടിലിൽ നസീർ ഹുസൈനെ സദാചാര പോലീസ് ചമഞ്ഞ് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കും മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മങ്കട കൂട്ടിൽ സ്വദേശികളായ നായകത്ത് അബ്ദുൽനാസർ, സഹോദരൻ ഷറഫുദ്ദീൻ, പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ, പട്ടിക്കുത്ത് അബ്ദുൽഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ഷഫീഖ്, മൻസൂർ, അമ്പലപ്പള്ളി അബ്ദുൽനാസർ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കൊലപാതകം, സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കൂടാതെ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ അവ വീണ്ടെടുത്തത് പ്രോസിക്യൂഷന് വലിയ കരുത്തായി. മൂന്നും ...

ഊരകം മൂന്നാം വാർഡിൽ വളപ്പിൽ – മെനക്കെടാം പാറ റോഡ് ഉദ്ഘാടനം ചെയ്തു

VENGARA
ഊരകം: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വളപ്പിൽ - മെനക്കെടാം പാറ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്റഫ് നിർവ്വഹിച്ചു. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്നതാണ് പുതിയ റോഡ്. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.കെ. മാനു, വാർഡ് യു.ഡി.എഫ് ചെയർമാൻ ടി.പി. ആലസ്സൻ, അഞ്ചാം വാർഡ് മെമ്പർ സെറീന കെ, മുൻ വാർഡ് മെമ്പർമാരായ എം.ടി. അലവി, കമൂത്ത് ചന്തു, ഹന്നത്ത് മൻസൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് യു.ഡി.എഫ് കൺവീനർ ടി. അനിൽകുമാർ, എം.ടി. അബ്ദുറഹ്മാൻ, കറുവണ്ണി അയമ്മുദു, വി.പി. ഉമ്മർ, വളപ്പിൽ അബ്ദുൽ ഖാദർ, കുഞ്ഞു പാണക്കട, വി.കെ. അബ്ദുറഹിമാൻ, ടി. മൊയ്തീൻകുട്ടി, പി. പരമു, ശാന്തി സി, കെ. അബ്ദുറഹ്മാൻ ഹാജി, ചാത്തൻ കരിമ്പിലി, കെ.ടി. അബ്ദുൽ റഷീദ്, രഘു മാസ്റ്റർ, കോമയിൽ അബ്ദു, പി.പി. അബ്ദുറഹ്മാൻകുട്ടി, എം.കെ. അബ...

കണ്ണമംഗലം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

VENGARA
കണ്ണമംഗലം: ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ കുടിവെള്ള ലഭ്യതയ്ക്കും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാൻ വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങൾക്കും പദ്ധതിയിൽ പ്രാധാന്യം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഷീന അനൂപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പൂക്കുത്ത് മുജീബ് എന്നിവർ പദ്ധതി രൂപീകരണത്തെക്കുറിച്ച് സംസാരിച്ചു. ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ നിർദ്ദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരീക്കൻ കുഞ്ഞുട്ടി, പനക്കത്ത് സമദ് ഹാജി, എൻ.കെ. പ...

കോഹിനൂരിൽ മേൽപ്പാലം വേണം; മനുഷ്യാവകാശ സംഘടന ദേശീയപാത അതോറിറ്റി സി.ഇ.ഒയ്ക്ക് പരാതി നൽകി

TIRURANGADI
തേഞ്ഞിപ്പലം: ദേശീയപാതയിലെ കോഹിനൂരിൽ ആറുവരിപ്പാതയ്ക്ക് മുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനയായ കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) രംഗത്ത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കേരള സി.ഇ.ഒ എ.കെ. ജാൻബാസിന് സംഘടനയുടെ ഭാരവാഹികൾ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. കാലിക്കറ്റ് സർവ്വകലാശാല, വിവിധ സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി അൻപതിനായിരത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ആശ്രയിക്കുന്ന കോഹിനൂരിൽ യാത്രാസൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരവാഹികൾ സി.ഇ.ഒയെ അറിയിച്ചു. കോഹിനൂരിലെ ജനങ്ങളുടെ പരാതി കേൾക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, പണി പൂർത്തിയായെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അതോറിറ്റി മുന്നോട്ട് പോയതെന്ന് സംഘടന ആരോപിച്ചു. നിലവിലെ ദേശീയപാത, ആരാധനാലയങ്ങൾ, സർവ്വകലാശാല എന്നിവയുടെ സ്...

വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടു മരണം; അന്വേഷണം ഊർജ്ജിതമാക്കി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും അന്വേഷണം ശക്തമാക്കി. വിഴിഞ്ഞത്തെ 'അസ്മാക്' ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ റഷീദാ ബീവി (58), മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന സമാന ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.​കണവ തോരൻ, മീൻ മുട്ട, കപ്പ, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റഷീദാ ബീവിക്ക് നെഞ്ചുവേദനയും ശാരീരിക തളർച്ചയും അനുഭവപ്പെടുകയും പിന്നാലെ ഷാജിക്ക് കടുത്ത ശർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.​സംഭവത്തെത്തുടർന്ന് അസ്മാക് ഹോട്ടൽ ഭക്ഷ്യസുരക്...

ഓർമ്മകൾക്ക് സംഗീതാർച്ചനയായി ഗസൽ സന്ധ്യ

VENGARA
വേങ്ങര: സംഗീതത്തെ സ്നേഹിക്കുന്നവരുടെ ഹൃദയതാളങ്ങൾ സാക്ഷിയാക്കി വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന ഗസൽ സന്ധ്യ അവിസ്മരണീയമായ അനുഭവമായി. മലയാള ഗസലിന്റെ സുൽത്താൻ ഉമ്പായിയുടെ സംഗീത പാരമ്പര്യവുമായി എത്തിയ പ്രശസ്ത ഗായകൻ സി. കെ. സാദിഖ്, തന്റെ ആലാപനത്തിലൂടെ സദസ്സിനെ ഓർമ്മകളുടെ താഴ്‌വരയിലേക്ക് കൈപിടിച്ച് നടത്തി. മലയാളത്തിന്റെ പ്രിയ കവി യൂസുഫലി കേച്ചേരിയുടെ മകൻ സൂരജ് അലി കേച്ചേരി മുഖ്യാതിഥിയായി എത്തിയത് പരിപാടിക്ക് സാംസ്കാരികമായ തിളക്കം പകർന്നു. സംഗീതവും സാഹിത്യവും ഒരു വേദിയിൽ സംഗമിച്ചപ്പോൾ അത് തലമുറകളുടെ ഓർമ്മപ്പെടുത്തലായി മാറി. തിരക്കേറിയ ലോകത്ത് ഇത്തരം സംഗീത സദസ്സുകളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടിയിൽ പങ്കെടുത്തവരുടെ സാന്നിധ്യം. പരിപാടിയുടെ ഭാഗമായി അതിഥികളെ ആദരിച്ചു. ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ, സി. കെ. സാദിഖിനും സൂരജ് അലി കേച്ചേരിക്കും മൊമെന്റോകൾ സമ്മാനിച്ചു. പൂഴിത്തറ ബാവക്ക, ജിൻഷാദ് ബാബു ...

പരസ്യമായി കഞ്ചാവ് വിൽപ്പന; പടിക്കൽ ജംഗ്ഷനിൽ ജാർഖണ്ഡ് സ്വദേശി എക്സൈസ് പിടിയിൽ

TIRURANGADI
മുന്നിയൂർ: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ജാർഖണ്ഡ് സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ജാർഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷൻ പരിധിയിലെ എം.ഡി രാഹുൽ (26) ആണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് ഒന്നര കിലോഗ്രാം (1.500 കിലോ) കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.എ. സുനീഷ്, എം. രാകേഷ്, കൃഷ്ണൻ മരുതാടൻ, സിവിൽ എക്സൈസ് ഓഫീസർ എം. ജിഷ്നാദ്, ഡ്രൈവർ അഖിൽ ബാബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി....

പുതിയ ജില്ലാ രൂപീകരണത്തെ അവഗണിക്കുന്നവർക്ക് മലപ്പുറം ജനത മറുപടി നൽകും: അജ്മൽ ഇസ്മായിൽ

VENGARA
വേങ്ങര: വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മലപ്പുറത്തിന്റെ കുതിപ്പിനായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം അവഗണിക്കുന്നവരെ വീട്ടിലിരുത്താൻ ജില്ലയിലെ പ്രബുദ്ധ ജനത ആർജ്ജവം കാണിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ സമിതിയംഗം അജ്മൽ ഇസ്മായിൽ. മലപ്പുറത്തിന്റെ വികസനത്തിനായി തിരൂർ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാൻഡ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംസ്ഥാന ജാഥകൾ നടത്തുന്ന ഇടത്-വലത് മുന്നണികൾ മലപ്പുറത്തിന്റെ പിന്നാക്കാവസ്ഥ ചർച്ച ചെയ്യാത്തത് ജനങ്ങളെ വെറും വോട്ടുബാങ്കായി കാണുന്നത് കൊണ്ടാണ്. തിരൂർ ജില്ലാ രൂപീകരണത്തെ വർഗീയമായും വിഭജനവാദമായും ചിത്രീകരിക്കുന്നവർ സംഘപരിവാറിന് വളം വെച്ചുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കല്ലൻ അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാ...

വൈ.ഐ.പി സംസ്ഥാനതല വിജയം: ‘മെഡ്‌ഓറ’ എഐ റോബോട്ടുമായി വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെ കണ്ടു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8.0-യുടെ സാമൂഹിക സംരംഭ വിഭാഗത്തിൽ സംസ്ഥാനതല വിജയം കൈവരിച്ച് 'മെഡ്‌ഓറ' (MedAURA) എന്ന എഐ ഹെൽത്ത്‌കെയർ റോബോട്ടിക് സംവിധാനം. ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ (CM–YIP Meet) മുഹമ്മദ് ഫാദിൽ പി.പി, ഹാനി സമാൻ പി, മുഹമ്മദ് മഹ്ബിൻ കെ എന്നിവരടങ്ങുന്ന വിദ്യാർത്ഥി സംഘം പങ്കെടുത്തു. വൃദ്ധർക്കും ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ഗ്രാമീണ മേഖലയിലുള്ളവർക്കും പ്രാഥമിക ആരോഗ്യപിന്തുണ നൽകാനാണ് ഈ സ്മാർട്ട് റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗികളുടെ ജീവൽസൂചനകൾ (Vitals) നിരീക്ഷിക്കുക, മരുന്ന് വിതരണം നിയന്ത്രിക്കുക, അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ചുമതലകൾ. കുറഞ്ഞ ചെലവിൽ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനാണ് 'മെഡ്‌ഓറ' ലക്ഷ്യമിടുന്നത്. നേരത്തെ വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിൽ ആഗോളതലത്ത...

MTN NEWS CHANNEL

Exit mobile version