Sunday, September 13News That Matters

വേങ്ങര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: മൂന്നാം വാർഡിൽ കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക നൽകി

വേങ്ങര: ഈ മാസം 28-ന് നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് (പൂങ്കുടായ) ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി ടി. ബിന്ദു മുമ്പാകെയാണ് പത്രിക നൽകിയത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ (സെപ്റ്റംബർ 11) പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സെപ്റ്റംബർ 14 വരെയാണ് പത്രിക പിൻവലിക്കാൻ അവസരമുള്ളത്. 28-ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം 29-ന് ഫലം പ്രഖ്യാപിക്കും. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കെ.പി ഫസൽ 2026 ജനുവരി നാലിന് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭർത്താവിന്റെ വിയോഗം മൂലം ഒഴിവുവന്ന വാർഡിലേക്ക് ജനവിധി തേടുന്ന ഹസീന ഫസൽ, തൊട്ടുമുമ്പത്തെ ഭരണസമിതിയിലടക്കം രണ്ട് തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version