Sunday, September 13News That Matters

ഭിന്നശേഷി സൗഹൃദ വിദ്യാലയം; കരട് നയരേഖ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ വിദ്യാലയം പദ്ധതിയുടെ കരട് നയരേഖ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നൽകിയാണ് നയരേഖയുടെ പ്രകാശനം നിർവ്വഹിച്ചത്.

കരട് നയത്തിന്റെ പൂർണ്ണരൂപം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://generaleducation.kerala.gov.in -ൽ ലഭ്യമാണ്. നയരേഖ പരിശോധിച്ച് പൊതുജനങ്ങൾക്ക് genednpolicy@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് 90 ദിവസത്തിനകം അന്തിമ നയരേഖ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു ഐ.എ.എസ്, ഡയറക്ടർ സ്നേഹിൽ കുമാർ ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ മഷൂദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ തുടങ്ങിയവരും പങ്കെടുത്തു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version