Friday, January 16News That Matters

Author: admin

വഖഫ് രജിസ്ട്രേഷൻ: സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം.പിമാർ കേന്ദ്രമന്ത്രിയെ കണ്ടു

NATIONAL NEWS
ന്യൂഡൽഹി: രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും അബ്ദുസ്സമദ് സമദാനി എം.പിയും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ട് നിവേദനം നൽകി. പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് എം.പിമാർ മന്ത്രിയെ അറിയിച്ചു. ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോഴുള്ള തടസ്സങ്ങൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ തുടങ്ങിയവ ഉപയോക്താക്കളെ വലയ്ക്കുകയാണ്. കൂടാതെ, പോർട്ടലിൽ ഓട്ടോ-സേവ് സംവിധാനമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെറിയ പിശകുകൾ സംഭവിച്ചാൽ പോലും വിവരങ്ങൾ മുഴുവൻ വീണ്ടും രേഖപ്പെടുത്തേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. 2025 ഡിസംബർ അഞ്ചാണ് രജിസ്ട്...

വിരമിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Accident
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപിക മരിച്ചു. മണ്ണേങ്ങൽ ഇല്ലയേടത്ത് നഫീസ ടീച്ചർ (56) ആണ് മരിച്ചത്. കുറുവമ്പലം സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചെമ്മല സ്വദേശിയാണ് നഫീസ ടീച്ചർ. സ്‌കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീച്ചറുടെ ദാരുണമായ വിയോഗം ഉണ്ടായത്. ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ് (അധ്യാപകൻ), അസ്‌ലം....

അരീക്കാട്ട് വെള്ളാമ്പുറം മുഹമ്മദ് ഷാഫി (ബാബു) നിര്യാതനായി

MARANAM
എ.ആർ. നഗർ: പുതിയത്ത് പുറായ സ്വദേശി അരീക്കാട്ട് വെള്ളാമ്പുറം പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാഫി (49) (ബാബു) (വയറിംഗ് & പ്ലംബിംഗ്) മരണപ്പെട്ടു. മാതാവ് ആമിനയാണ്. ഭാര്യ ഷരീഫ. ഷഫിഹ്, ഷമീൽ, ഷെമ്പിഹ ഫാത്തിമ, ഷെബീല ഫാത്തിമ എന്നിവരാണ് മക്കൾ. ജനാസ നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് ചെപ്പിയാലം ജുമാമസ്ജിദിൽ വെച്ച് നടക്കും....

മാലിന്യ നിർമ്മാർജ്ജനം: വേങ്ങര ബോയ്സ് സ്കൂളിലേക്ക് അൽ സലാമ ആശുപത്രി വേസ്റ്റ് ബിന്നുകൾ കൈമാറി

VENGARA
വേങ്ങര: മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് വേങ്ങര (ബോയ്സ് ഹൈസ്ക്കൂൾ) കോമ്പൗണ്ടിൽ സ്ഥാപിക്കുന്നതിലേക്കായി വേങ്ങര അൽ സലാമ ആശുപത്രി 10 വേസ്റ്റ് ബിന്നുകൾ സ്പോൺസർ ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ അൽ സലാമ ആശുപത്രി ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടിയിൽ നിന്നും പ്രിൻസിപ്പാൾ പ്രേം ഭാസ്, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ബിന്നുകൾ ഏറ്റുവാങ്ങി. സ്കൂൾ പി.ടി.എ പ്രസിഡന്റും അൽ സലാമ ആശുപത്രി ഓപ്പറേഷൻ മാനേജറുമായ മീരാൻ വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കുട്ടി, പി.ടി.എ വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ജിൻസി ടീച്ചർ, സൈദ് മാഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ പ്രേം ഭാസ് സ്വാഗതവും ഹെഡ് മിസ്ട്രസ് ഷീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി....

ഡോ. ഉമ്മു ഹബീബയെ കെ.എച്ച്.ആർ.എ (KHRA) വേങ്ങര യൂണിറ്റ് ആദരിച്ചു

VENGARA
വേങ്ങര: ഹൈദരാബാദ് ബിറ്റ്സ് പിലാനി (BITS PILANI) ക്യാമ്പസിൽ നിന്നും പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ വേങ്ങര സ്വദേശി ഡോ. ഉമ്മു ഹബീബയെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) വേങ്ങര യൂണിറ്റ് ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഉമ്മു ഹബീബയ്ക്ക് ചടങ്ങിൽ വെച്ച് യൂണിറ്റ് ഭാരവാഹികൾ മൊമെന്റോ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ഹക്കീം തുപ്പിലിക്കാട്ട് (ഫ്രെഡോ), സെക്രട്ടറി കുഞ്ഞാവ (അൽ അറബ്), ട്രഷറർ ഷൗക്കത്തലി (ചിക്ക് ബക്ക്), ജോയിൻ സെക്രട്ടറി അബ്ദുറഹിമാൻ (ടോപ് സി), വൈസ് പ്രസിഡന്റ് മൊയ്തീൻ കാരാട്ട് (ചിൻലാൻഡ്), എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ കരീം (മദീന ഹോട്ടൽ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....

കോട്ടാടൻ അഹ്മദ് മുസ്ലിയാർ നിര്യാതനായി

MARANAM
​വേങ്ങര: ചേറൂർ മുതുവിൽ കുണ്ട് സ്വദേശി കോട്ടാടൻ അഹ്മദ് മുസ്ലിയാർ നിര്യാതനായി. താഹിർ, ജാബിർ എന്നിവർ മക്കളാണ്.​ജനാസ നമസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9:00 മണിക്ക് ദാറുസ്സലാം ജുമാ മസ്ജിദിൽ നടക്കും.

പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ) നിര്യാതനായി

MARANAM
പരപ്പനങ്ങാടി: പി.കെ. ബാലസുബ്രഹ്മണ്യൻ (ബാലൻ മാസ്റ്റർ - 64) നിര്യാതനായി. പരേതരായ കൃഷ്ണ പണിക്കർ മാസ്റ്ററുടെയും കല്യാണി ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രസന്ന ടീച്ചർ (റിട്ടയേർഡ്). മക്കൾ: ആനന്ദ് പി.കെ (ചിറമംഗലം എ.യു.പി.എസ്), അമൃത പി.കെ (ഐ.ടി പ്രൊഫഷണൽ, മുംബൈ). മരുമകൻ: ഷന്ദനു (മുംബൈ). സഹോദരങ്ങൾ: സുകുമാര പണിക്കർ, സേതുമാധവൻ, ഭൂഷണൻ, പരേതരായ പ്രഭാകരൻ, നളിനി. സംസ്ക്കാരം നാളെ (01-12-2025) രാവിലെ വീട്ടുവളപ്പിൽ നടക്കും....

കൊയിലാണ്ടി MLA കാനത്തിൽ ജമീല അന്തരിച്ചു.

KERALA NEWS
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അർബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല...

ദിവ്യഗർഭം’ വാഗ്ദാനം ചെയ്ത് പീഡനം; സ്വയം ‘മഹ്‌ദി ഇമാം’ എന്ന് വിശേഷിപ്പിച്ച യൂട്യൂബർ പിടിയിൽ

MALAPPURAM
കൊളത്തൂർ: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യൂട്യൂബറായ വ്യാജ സിദ്ധൻ അറസ്റ്റിൽ. കാളികാവ് ഉദിരംപൊയിൽ സ്വദേശി സജിൽ (36) ആണ് കൊളത്തൂർ പോലീസിന്റെ പിടിയിലായത്. താൻ 'മഹ്‌ദി ഇമാം' ആണെന്ന് അവകാശപ്പെട്ട് യൂട്യൂബ് ചാനൽ നടത്തിവരികയായിരുന്നു ഇയാൾ. കൊളത്തൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വാട‌കയ്‌ക്ക് താമസിക്കുന്ന യുവതിയെ പ്രതി യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെട്ടത്. ആഭിചാര ക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം സ്ഥാപിച്ച ശേഷം, യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ആത്മീയ കാര്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ഇയാളുടെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് നിന്നാണ് പോലീസ് പിടികൂടിയത്....

ഒതുക്കുങ്ങൽ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞലവിക്കുട്ടി നിര്യാതനായി

KOTTAKKAL
മുസ്‌ലിം ലീഗ് നേതാവും ഒതുക്കുങ്ങൽ മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞലവിക്കുട്ടി നിര്യാതനായി ഒതുക്കുങ്ങൽ: മുസ്‌ലിം ലീഗ് നേതാവും ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞലവിക്കുട്ടി അന്തരിച്ചു. വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം യൂത്ത് ലീഗ്, മുസ്‌ലിം ലീഗ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഒതുക്കുങ്ങൽ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. ഒതുക്കുങ്ങൽ സഹകരണ ബാങ്ക് ജീവനക്കാരനായിരിക്കെ, നാട്ടുകാരുമായി പുലർത്തിയ നല്ല ബന്ധം അദ്ദേഹത്തെ ജനകീയനാക്കി. പാർട്ടിക്ക് സ്വാധീനമില്ലാത്ത വാർഡുകളിൽ പോലും മത്സരിച്ച് വിജയിക്കാൻ ഈ ജനകീയത അദ്ദേഹത്തെ സഹായിച്ചു. ദീർഘകാലം പഞ്ചായത്ത് മെമ്പറായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും നിസ...

മഹ്‌ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ്; സാന്ത്വന സ്പർശമായി കോട്ടപ്പറമ്പ് യൂണിറ്റ്

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ സംഘടിപ്പിച്ച മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ആത്മീയതയ്‌ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേദി സാക്ഷിയായി. ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ ഫണ്ട്‌ ശേഖരണത്തിൻ്റെ യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർ നിർവഹിച്ചു. എസ്.വൈ.എസ് സാന്ത്വനം കോട്ടപ്പറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന രോഗിക്കുള്ള ഡയാലിസിസ് കാർഡ് വിതരണവും സംഗമത്തിൽ നടന്നു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, എ.കെ അബ്ദുറഹ്മാൻ സഖാഫി, പി. മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, പി.സി.എച്ച് അബൂബക്കർ സഖാഫി, എ.കെ സിദ്ധീഖ് സൈനി എന്നിവർ മജ്‌ലിസിന് നേതൃത്വം നൽകി....

കോട്ടക്കലിൽ 5 ലക്ഷം കവർന്ന കേസ്; പ്രതി പിടിയിൽ

KOTTAKKAL
കോട്ടക്കൽ: യുവാവിനെ ആക്രമിച്ച് 5 ലക്ഷം രൂപ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പുത്തലാട്ട് ജുനൈദ് ആണ് ഇടുക്കിയിലെ രാമക്കൽമേട്ടിൽ വെച്ച് പിടിയിലായത്. ഒക്ടോബർ 7-ന് രാത്രി കോട്ടക്കൽ പറമ്പലങ്ങാടിയിലെ 'ക്ലബ് സുലൈമാനി' പാർക്കിങ് ഏരിയയിൽ വെച്ചായിരുന്നു ആക്രമണം. മലപ്പുറം സ്വദേശി മുഹമ്മദ് ഫായീസിനെ അപകടപ്പെടുത്തിയാണ് ജുനൈദും സംഘവും പണം തട്ടിയെടുത്തത്. കൃത്യത്തിന് ശേഷം രാമക്കൽമേട്ടിലേക്ക് കടന്ന പ്രതി അവിടെ ഒളിവിലായിരുന്നു. 3 വർഷം മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന പരിചയമാണ് ഒളിവുജീവിതത്തിന് തിരഞ്ഞെടുത്തത്. കോട്ടക്കൽ എസ്.ഐ റിഷാദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയും ജുനൈദിന്റെ സഹോദരനുമായ ജവാദ് നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.​ കൂടുതൽ വാർത്തകൾക്കായി MTN NEWS...

വിൽപനക്കായി കൈവശം വെച്ച 6.25 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ.

MALAPPURAM
വണ്ടൂർ: വിൽപനക്കായി കൈവശം വെച്ച 6.25 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കൂരാട് തെക്കും പുറം സ്വദേശി അബ്ദുൾ ലത്തീഫിനെ (27) യാണ് വണ്ടൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വണ്ടൂർ സി.ഐ സംഗീത് പുനത്തിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. 40 ഗ്രാം എം.ഡി.എം.എയുമായി നേരത്തെ പിടിയിലായിരുന്ന ലത്തീഫ്, ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. കാറിൽ നിന്നും പോലീസ് എം.ഡി.എം.എ പിടികൂടിയെന്നും കാർ വിട്ടു കിട്ടാൻ പണം വേണമെന്നും പറഞ്ഞ് കാറുട...

സത്യസന്ധതയുടെ തിളക്കം: റോഡിൽ വീണുകിട്ടിയ സ്വർണ്ണ കൈചെയിൻ ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥിനികൾ

VENGARA
വലിയോറ: വഴിയിൽ വീണുകിട്ടിയ മുക്കാൽ പവനോളം തൂക്കമുള്ള സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി വലിയോറ കുറുക ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഫാത്തിമ റിഫാ ഒ, അനന്യ പി എം, ഫാത്തിമ ഹിബ പി എന്നിവരാണ് സത്യസന്ധതയുടെ മാതൃകയായത്. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് റോഡിൽ നിന്ന് ആഭരണം കളഞ്ഞുകിട്ടിയത്. കൂടെയുണ്ടായിരുന്ന കുട്ടികളുടേതല്ലെന്ന് ഉറപ്പായതോടെ, ഒട്ടും താമസിയാതെ ഇവർ സ്കൂളിൽ തിരിച്ചെത്തി അധ്യാപകരെ ഏൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻതന്നെ ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം പിറ്റേദിവസം രാവിലെ സ്കൂളിൽ പ്രത്യേക അറിയിപ്പ് നൽകുകയും, ആഭരണം കളഞ്ഞുകിട്ടിയ വിവരം പുറത്ത് പോസ്റ്ററായി പതിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്, ആഭരണം നഷ്ടപ്പെട്ട മൂട്ട പറമ്പൻ അസീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. വേങ്ങര ഹയർസെക്കൻഡറി സ്കൂളിൽ പഠി...

വേങ്ങരയിലെ ഏറ്റവും വലിയ UDF കൺവെൻഷനായി 15-ാം വാർഡ് : വൻ ഭൂരിപക്ഷം ഉറപ്പിക്കാൻ ആഹ്വാനം

VENGARA
വേങ്ങര: ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കാരണവർ കെ.ടി. അസീസ് ഹാജി ആഹ്വാനം ചെയ്തു. വേങ്ങര പഞ്ചായത്തിലെ ഏറ്റവും വലിയ UDF കൺവെൻഷനായി മാറിയ 15-ാം വാർഡ് UDF കമ്മിറ്റിയുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി 8 മണിക്ക് കെ.ടി. അസീസ് ഹാജിയുടെ വീട്ടിൽ വെച്ച് നടന്ന വിപുലമായ കൺവെൻഷൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. പറങ്ങോടത്ത് അബ്ദുൽ അസീസ് (സി.എം.) അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ UDF സ്ഥാനാർത്ഥി പി.കെ. അസ്ലു, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വേങ്ങര ഡിവിഷൻ UDF സ്ഥാനാർത്ഥി എ.കെ. ഷഹർബാനു, 15-ാം വാർഡ് UDF സ്ഥാനാർത്ഥി കൈപ്രൻ ഉമ്മർ എന്നിവർ വോട്ടർമാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പാർട്ടി കെട്ടുറപ്പിനായി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ വാർഡ് ...

ബിജെപി വേങ്ങര മണ്ഡലം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

VENGARA
കുന്നുംപുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നുംപുറം ജസീറ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. കേരളത്തിൽ എൻ.ഡി.എയുടെ വോട്ടിംഗ് ശതമാനം വർധിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായ മാറാൻ പോവുകയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ് അഭിപ്രായപ്പെട്ടു. ശ്യാം രാജ് ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബി.ജെ.പി. നല്ലൊരു മുന്നേറ്റം നടത്തി 'ബി.ജെ.പി. തരംഗ'മായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൻ.ഡി.എ. സ്ഥാനാർത്ഥികളെ കുന്നുംപുറത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി പ്രവർത്തകരുടെയും നേതാക്കന്മാരുടെയും നേതൃത്വത്തിൽ കൺവെൻഷൻ സെന്ററിലേക്ക് ആനയിച്ചു. തുടർന്ന് മുഴുവൻ സ്ഥാനാർത്ഥികളെയും ശ്രീ. ശ്യാം രാജ് ഷാൾ അണിയിച്ച് ആദരിച്ചു. ബി....

മോഷണക്കുറ്റം ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച്‌ തല്ലിച്ചതച്ചു; 2 പേര്‍ പിടിയില്‍

MALAPPURAM
മലപ്പുറം കിഴിശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച്‌ ക്രൂരമായി മർദിച്ച സംഭവത്തില്‍ കടയുടമകളായ രണ്ട് പേർ അറസ്റ്റിലായി. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്.കിഴിശ്ശേരിയിലെ ഒരു സ്റ്റേഷനറി കടയില്‍ മോഷണം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കുട്ടികളെ പ്രതികള്‍ പിടികൂടിയത്. കടയുടമകളായ ആഷിക്കും ആദില്‍ അഹമ്മദും ചേർന്ന് കുട്ടികളെ കടയില്‍ പൂട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മർദിക്കുകയായിരുന്നു.മർദിക്കാൻ ഇരുമ്ബ് വടിയും മരത്തിന്റെ തടിയുമാണ് ഇവർ ഉപയോഗിച്ചത്.ക്രൂരമായ മർദനത്തെ തുടർന്ന് കുട്ടികള്‍ അവശരായി.മർദനത്തില്‍ അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച്‌ ഇവർ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തെങ്കിലും, അവർക്കെതിരെയുണ്ടായ ക്രൂരമർദനത്തിന്റെ പേരില്‍ കടയു...

മത്സ്യവുമായെത്തിയ ലോറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ കവ‍ര്‍ന്ന് മുങ്ങി; ക്ലീനര്‍ പിടിയില്‍

MALAPPURAM
മലപ്പുറത്ത് അഞ്ച് ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. മത്സ്യവുമായെത്തിയ ലോറിയില്‍ സൂക്ഷിച്ചിരുന്ന പണം കവർന്നാണ് പ്രതി മുങ്ങിയത്. ഇടുക്കി രാജകുമാരി കാരഞ്ചേരിയില്‍ അനന്ദുവാണ് (26) അറസ്റ്റിലായത്. വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ കയറിയാണ് പ്രതി പണം എടുത്തത്. തുടർന്ന് ഒളിവില്‍ പോകുകയായിരുന്നു. ഏഴ് മാസങ്ങള്‍ക്കുശേഷമാണ് പ്രതിയെ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.കൊണ്ടോട്ടി പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കാസര്‍ക്കോട്ടുനിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ മത്സ്യമൊത്ത മാര്‍ക്കറ്റിലേക്ക് മത്സ്യവുമായെത്തിയ താനാളൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ വ്യാപാരാവശ്യത്തിനായി കരുതിയിരുന്ന പണം കവര്‍ന്ന് അനന്ദു കടന്നുകളയുകയായിരുന്നു.ലോറിയില്‍ ഒരുമാസം മുമ്ബ് ക്ലീനർ ജോലിക്കാരനായി കയറിയതായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു...

കാഴ്ച്ചക്കാരുടെ കണ്ണുനനയിച്ച് തെരുവ് നാടകം; പരപ്പനങ്ങാടിയിൽ ലോക ഭിന്നശേഷി ദിനാചരണം ശ്രദ്ധേയമായി

PARAPPANAGADI
പരപ്പനങ്ങാടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ ജനശ്രദ്ധയാകർഷിച്ചു. വാരാചരണത്തിന്റെ ഭാഗമായി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററും ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ടൗണിൽ ഫ്ലാഷ് മോബും തെരുവ് നാടകവുമാണ് സംഘടിപ്പിച്ചത്. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററിലെ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഭിന്നശേഷി സമൂഹത്തോടുള്ള കരുതലും അവബോധവും വിളിച്ചോതുന്നതായിരുന്നു അവതരണം. ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ സുധ നിർവ്വഹിച്ചു. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തള്ളശ്ശേരി ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കെ. ഉണ്ണികൃഷ്ണൻ, അധ്യാപിക പി. ഹംസിറ എന്നിവർ ആശംസകളറിയിച്ചു. സെൻ്റർ ...

മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ആസ്മി റഹുഫ് മരണപ്പെട്ടു

MARANAM
മൂന്നിയൂർ: കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഫസലിന്റെ മകനും ചേറൂർ പനക്കത്ത് റഹൂഫാജിയുടെ പേരമകനുമായ ആസ്മി റഹുഫ് മരണപ്പെട്ടു. മാതാവ്: റുസീന പറങ്ങോടത്ത്. സഹോദരങ്ങൾ: അറസാൻ ഫസൽ, അംന ഫാത്തിമ. ജനാസ നമസ്കാരം ഇന്ന് രാത്രി 9:30 ന് കളിയാട്ടമുക്ക് ജുമാ മസ്ജിദിൽ നടക്കും.

MTN NEWS CHANNEL

Exit mobile version