Thursday, January 15News That Matters

കാഴ്ച്ചക്കാരുടെ കണ്ണുനനയിച്ച് തെരുവ് നാടകം; പരപ്പനങ്ങാടിയിൽ ലോക ഭിന്നശേഷി ദിനാചരണം ശ്രദ്ധേയമായി

പരപ്പനങ്ങാടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികൾ ജനശ്രദ്ധയാകർഷിച്ചു. വാരാചരണത്തിന്റെ ഭാഗമായി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററും ഗവ. മോഡൽ ലാബ് സ്കൂളും സംയുക്തമായി ടൗണിൽ ഫ്ലാഷ് മോബും തെരുവ് നാടകവുമാണ് സംഘടിപ്പിച്ചത്. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററിലെ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഭിന്നശേഷി സമൂഹത്തോടുള്ള കരുതലും അവബോധവും വിളിച്ചോതുന്നതായിരുന്നു അവതരണം.

ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ സുധ നിർവ്വഹിച്ചു. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി.ടി.എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തള്ളശ്ശേരി ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കെ. ഉണ്ണികൃഷ്ണൻ, അധ്യാപിക പി. ഹംസിറ എന്നിവർ ആശംസകളറിയിച്ചു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ സ്വാഗതവും ലൈബ്രേറിയൻ എ.വി. ജിത്തു വിജയ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version