ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി
നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ സൈക്കിള്‍ റൈഡിങ്ക്ല ബ്ബുമായി സഹകരിച്ച് ലഹരിക്കെതിരെ സംഘടിപ്പിച്ച യുവചക്രം ഡ്രഗ് ഫ്രീ റൈഡിന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നേതൃത്വം നല്‍കി.
സമൂഹത്തെ ലഹരിയില്‍ നിന്നും വിമുക്തമാക്കുന്നതിനും ഡിജിറ്റല്‍ ലഹരി ഉള്‍പ്പെടെയുള്ള ലഹരിയില്‍ നിന്നും രക്ഷ നല്‍കി സൈക്ലിംഗ് ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ലഹരിയിലേക്ക് യുവാക്കളെയും സമൂഹത്തെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. രാവിലെ ആറിന് മലപ്പുറം കളക്ടറുടെ ബംഗ്ലാവില്‍ നിന്നും തുടങ്ങി വെള്ളാമ്പുറം വരെയും തിരിച്ചുമുള്ള സൈക്കിള്‍ റാലിയില്‍ അമ്പതോളം സൈക്കിള്‍ റൈഡര്‍മാര്‍ പങ്കെടുത്തു. ...