Friday, January 16News That Matters

Author: admin

റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.

MALAPPURAM
മലപ്പുറം: റോഡില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി. മാമ്പുഴ ഇരിങ്ങല്‍തൊടി ഉമ്മുക്കുല്‍സുവിനാണ് മാല കളഞ്ഞു കിട്ടിയത്. കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ ബസ് കാത്തുനില്‍ക്കവെയാണ് മാമ്പുഴ പഞ്ചായത്തിങ്ങല്‍ വെച്ച് ഉമ്മുക്കുല്‍സുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോള്‍ മാല സ്വര്‍ണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസു തിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരന്‍ വഴി വാട്സ് ആപ് ഗ്രൂപ്പുകളില്‍ വിവരം നല്‍കി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു. തുവ്വൂരിലെ ഫെ ബിന മുംതാസിന്റേതായിരുന്നു മാല. ബൈക്കില്‍ വരുമ്പോള്‍ ബാഗില്‍ നിന്ന് തെറിച്ച് റോഡില്‍ വീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ഉമ്മുക്കുല്‍സു മാല കൈമാറി. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുന്ന സാഹച...

മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ വാഴക്കന്ന് വിതരണം ചെയ്തു

VENGARA
ഊരകം: സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ സെന്റിനറിയുടെ ഭാഗമായി സൽമാനുൽ ഫാരിസി സെന്റർ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഞാലിപ്പൂവൻ കന്ന് വിതരണം നടത്തി. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. അലി ഫാളിലി, ഷാഹിദ് സഖാഫി, ഉനൈസ് ഫാളിലി, ആഷിക് സഖാഫി സംബന്ധിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുകയും പ്രകൃതിയോടും പരിസ്ഥിതിയോടും അടുപ്പം ഉണ്ടാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുപ്പം മുതൽ കൃഷിയോടുള്ള സ്നേഹവും ബോധവും വളർത്തി സമൂഹത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള ചിന്ത ഉണർത്തുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു....

ജവഹർ പുരസ്കാരം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറക്ക്

TIRURANGADI
തിരൂരങ്ങാടി: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ ജവഹർ പുരസ്കാരത്തിന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ രംഗത്തെ പ്രവർത്തന മികവിനാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത് .പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 136-ാമത് ജൻമദിനമായ നവംബർ 14 ന് (നാളെ) എറണാങ്കളത്ത് വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. ആദ്യ കോവിഡിന്റെ ഭീകരതയിൽ നാട് പിടിമുറുക്കിയപ്പോൾ ഭയപ്പാടില്ലാതെ കോവിഡിനെ വകവെക്കാതെ കർമ്മ രംഗത്തിറങ്ങിയിരുന്നു. കോവിഡ് ബാധിച്ചവരെയും മറ്റു രോഗികളെയും ആശുപത്രികളിലെത്തിക്കാനും അവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും നേത്രത്വം നൽകിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും വന്നിരുന്ന മൂന്നിയൂർ പഞ്ചായത്ത് നിവാസികൾക്ക് ഒറ്റപ്പെടലിന്റെ ആകുലതകളില്ലാത്ത രീതിയിൽ...

കുഴിയിൽ വീണ് അപകടത്തിൽ പെട്ട ആദിവാസി യുവാവിനെ രക്ഷകരയായി നിലമ്പൂർ പോലീസ്

MALAPPURAM
നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെരാത്രി 12. മണിയോടെ control room ൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നു എന്നും സഹായം വേണമെന്നും control room ൽ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മെസേജ്. രാത്രി നൈറ്റ് പട്രോളിംങ്ങ് ഡ്യൂട്ടിയിണ്ടായിരുന്ന SI T.P മുസ്തഫയും, സീനിയർ സിപിഒ നിബിൻ ദാസും ഉടൻ തന്നെ യുവാവിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കുഴിയിൽ വീണു കിടക്കുയാണ്, സ്ഥലം എവിടെയാണ് എന്നറിയില്ല എന്നായിരുന്നു മറുപടി. തുടർന്ന് യുവാവ് വിളിച്ച ഫോൺ നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണ് യുവാവുള്ളതെന്ന് പോലീസിന് മനസ്സിലായി. പരിഭ്രാന്തനായ യുവാവിനെ ഫോണിലൂടെ ധൈര്യം പകർന്ന്, പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപ...

ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: ട്രെയിനില്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട യാത്രക്കാരന്റെ ഐഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണനെ(27)യാണ് കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസിലാണ് ഇയാള്‍ മോഷണം നടത്തിയത്. ട്രെയിനിലെ ബര്‍ത്തില്‍ യാത്രക്കാരന്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിട്ട 1.5 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ ആണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഭവത്തില്‍ കേസെടുത്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്‍. മൊബൈല്‍ ഫോണ്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, ആളുകളെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ലഹരിമരുന്ന് ഉപയോഗിച്ച് അക്രമം, ബൈക്ക് മോഷണം തുടങ്ങിയ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാപ്പാ നിയമം ലംഘിച്ചാണ് പ്രതി വീണ്ടും മോഷണത്തിനിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍...

ലക്ഷ്യം ഗ്രാമീണ വികസനം: വെൽഫെയർ പാർട്ടി

VENGARA
വേങ്ങര: ഗ്രാമീണ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജനവിധി തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്. ചേറൂർ ക്രാഫ്റ്റ് ഹാളിൽ കണ്ണമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റെർണിറ്റി ജില്ല സെക്രട്ടറി ആബിദ്, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം സക്കീന ചേറൂർ, സുഹൈൽ കാപ്പൻ, ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ധീൻ, പി. സത്താർ, കരീം മുതുവിൽക്കുണ്ട്, ഫൈസൽ ചേറൂർ, പക്കിയൻ സമദ് എന്നിവർ സംസാരിച്ചു. പി. ഇ നൗഷാദ് സ്വാഗതവും ബാവ കണ്ണേത്ത് നന്ദിയും പറഞ്ഞു....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി മരണപ്പെട്ടു

Accident
കണ്ണമംഗലം: 20 ദിവസം മുമ്പ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ (കുന്നുംപുറത്ത് ഗോൾഡ് കവറിങ് ഷോപ്പ് ) മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അബ്ദുൽ അസീബ്. ​വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി നൽകി....

തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റില്‍

MALAPPURAM
പറവണ്ണയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 10 ഗ്രാം മെ ത്താംഫിറ്റമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തന്‍പുരയില്‍ വീട്ടി ല്‍ അലി അസ്‌കറിനെ (18) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദി ഖും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖ ല സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡും തിരൂര്‍ സര്‍ക്കിള്‍ റേഞ്ച് ഓഫിസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി. ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍, അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീണ്‍, അഖില്‍ ദാസ്, സച്ചിന്‍ ദാസ്, തിരൂര്‍ എക്‌സൈസ് അ സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, മുഹമ്മദ് അലി, ഗണേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സുധീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സജിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.യുവാവിനെ കോടതിയില്‍ ഹാജരാക്കി...

സയ്യിദ് സഹൽ ബുഖാരി എന്ന ആളെ കാണ്മാനില്ല

KOTTAKKAL
ഈ ഫോട്ടോയിൽ കാണുന്ന സയ്യിദ് സഹൽ ബുഖാരി S/O അബ്ദുള്ള കോയ തങ്ങൾ കിഴക്കെപുറം ഹൗസ്. ഇന്ത്യനൂർ പോസ്റ്റ്‌. പൊന്മള. മലപ്പുറം. 676503  Mob : 7902376313 എന്നാൾ 25/10/25 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് കോട്ടക്കലിലെ മേൽപ്പറഞ്ഞ വീട്ടിൽ നിന്നും മഞ്ചേരിക്ക് പോയ ശേഷം  വീട്ടിൽ തിരിച്ചെത്തിയില്ല. പ്രസ്തുത കാര്യത്തിന് മലപ്പുറം ജില്ല യിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ  0865/2025  പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കാണാതാവുമ്പോൾ-  ഗ്രേ കളർ തോബ് (അറബിക് ഡ്രസ്സ്‌).വേഷമാണ് ധരിച്ചിരിക്കുന്നത്. ലാസ്റ്റ് കൊണ്ടാക്റ്റ് ചെയ്തത് മുംബൈ എയർപോർട്ടിൽ നിന്ന് ആണ് 31/10/2025 3 മണിക്. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല.  ഉയരം; 165 നിറം. വെളുപ്പ് വിവരം വല്ലതും ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽ വിളിക്കണേ    കോട്ടക്കൽ പോലീസ് : 91 94979 80661   അനിയൻ : 8089789445, 95395 48313....

UDF സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

KERALA NEWS
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

കാരുവിള്ളി കുടുംബ സംഗമം 2025 നടത്തി

ERANANKULAM, LOCAL NEWS
പെരുമ്പാവൂർ: കാരുവിള്ളി കുടുംബ സംഗമം അറക്കപ്പടി മൻസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. റുമൈസ നൂറുദ്ദിന്റെ പ്രാർത്ഥനാ ഗാനത്തോടെ നാനൂറോളം അംഗങ്ങൾ പങ്കെടുത്ത സംഗമം കുടുംബത്തിലെ മുതിർന്ന അംഗം ഡോ. കെ എ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എ ഖാദർഹാജി അധ്യക്ഷനായിരുന്നു. പ്രൊഫസർ കെ എ സുലൈമാൻ, അഡ്വ. സിറാജ് കാരോളി, കെ എ അറഫാത്ത്,കെ കെ അബ്ദുല്ല, റിട്ട. ഹെഡ്മിസ്ട്രസ് കദീജ ടീച്ചർ, റിട്ട. എസ് ഐ കെ എ അലി, കെ എം ഹുസൈൻ, ഫാത്തിമ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. റിട്ട. എസി എഫ്. കെ എ അബ്ദുറഹിമാൻ സ്വാഗതവും ഡോ. കെ എം അബ്ദു നന്ദിയും പറഞ്ഞു. ചടങ്ങിൽ 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാരെ ഷാളണിയിച്ചാദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് മൊമെന്റുകൾ നൽകി. കുട്ടികളുടെ ദഫ്മുട്ട് ,ഗാനമേള, മറ്റു കലാപരിപാടികൾ എന്നിവ നടത്തി....

റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായവരെ വേങ്ങര പോലീസ് ഉപഹാരം നൽകി

VENGARA
മലപ്പുറം റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായ അഭിനവ് ടി, മുഹമ്മദ്‌ ഷിഫിൻ. കെ കെ എന്നിവരെ വേങ്ങര ജനമൈത്രി പോലീസ് ഉപഹാരം നൽകി. വേങ്ങര പോലീസ് SHO അമീറലി ഉപഹാരം കൈമാറി. PRO ഗണേശൻ , SI രഞ്ജിത്ത് , CPO സനൂപ് , ഫൈസൽ , ഇബ്രാഹിം വെട്ടിക്കാട്ടിൽ, ശാന്ത കുമാരി, റുഷ്‌ദ വെട്ടിക്കാട്ടിൽ, സന്ധ്യ എന്നിവർ സന്നിദ്ധരായിരുന്നു....

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

Accident
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കരുവാരക്കുണ്ട് തരിശു സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്ബൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ എൽ ഡി എഫ്. സ്ഥാനാർഥി

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ഒതുക്കുങ്ങൾ ഡിവിഷനിൽ എൽ ഡി എഫ്. സ്ഥാനാർഥിയായി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്ററെ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു. ചെറുകുന്ന് ബി പി എ എൽ പി. സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററും, ചെറുകുന്ന് മേലെകുളമ്പ് പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറിയും, നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയുമായ മൊയ്‌ദീൻ കുട്ടി മാസ്റ്റർ ഒതുക്കുങ്ങൾ ചെറുകുന്ന് സ്വദേശിയാണ്....

പാലമഠത്തിൽ പുതുപ്പറമ്പിൽ അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു

MARANAM
വേങ്ങര : എ ആർ നഗർ സ്വദേശി പാലമഠത്തിൽ പുതുപ്പറമ്പിൽ ഫസൽ ഹാജി എന്നവരുടെ മകൻ പി പി അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം രാത്രി 8 മണിക്ക് ഫസലിയ ജുമാമസ്ജിദിൽ നടക്കും.

തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

KERALA NEWS
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുമെന്നും കേരളത്തിന്റെ ഭാ​വിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ സീറ്റ് ധാരണയുമായി തർക്കങ്ങളില്ല. മറ്റു പാർടികളിൽ നിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് ബന്ധം. വർഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധം. എസ്ഐആർ നിലപാടിൽ സിപിഐ എമ്മിന് മാറ്റമില്ലെന്നുംബിജെപി ഒഴിച്ചുള്ള എല്ലാ പാർടികൾക്കും അക്കാര്യത്തിൽ ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്ഐആർ ഈ തെരഞ്ഞെടുപ്പിൽ ബാധിക്കുമോ എന്നിപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു....

15-ാം വാർഡ് യൂത്ത് ലീഗിന്റെ ഒന്നാം ഘട്ട SIR ക്യാമ്പ്

VENGARA
വേങ്ങര: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടി (SIR) ഒക്ടോബർ 28 മുതൽ ഇലക്ഷൻ കമ്മീഷൻ ആരംഭിച്ചതിന്റെ ഭാഗമായി വാർഡിലെ വോട്ടർപ്പർക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘിടിപ്പിച്ച SIR ഒന്നാം ഘട്ട ക്യാമ്പ്‌ അരീക്കപ്പള്ളിയിൽ വൻ ജനപങ്കാളിത്തത്തോടെ ജനോപകാരപ്രദമായി മാറി. വാർഡ് യൂത്ത് ലീഗ് നേതാക്കളായ എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, അഫ്സൽ കാവുങ്ങൽ, ഖലീൽ എ.കെ, ഷാനിബ് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വയോജനങ്ങളുടെയും, സ്ത്രീകളുടെയും പങ്കാളിത്തം നിരവധി ആളുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ സഹായകാമായി....

ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

KOTTAKKAL
കോട്ടയ്ക്കൽ: പ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ പി എഫ്) നടത്തുന്ന അത്‌ലറ്റിക്സ്, ഗെയിംസ് മീറ്റ് "അത് ലക്സ്ക 2025" ഡിസംബർ 14ന് തലപ്പാറ കെ എൽ എം സ്പോർട് ഗ്രേഡിൽ നടക്കും. മത്സരത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി എഫ്. മെഡിക്കൽ, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, സംരംഭകർ, മാധ്യമ പ്രവർത്തകർ , അദ്ധ്യാപകർ തുടങ്ങിയവരാണ് പ്രൊഫഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുക. വൺ ഫീൽഡ്, വൺ ഡ്രൈവ്, വൺ ഗോൾ എന്ന പ്രേമയത്തിലാണ് സ്പോർട്സ് മീറ്റ് നടക്കുന്നത്. പ്രൊഫഷണൽ രംഗത്ത് പീവർത്തിക്കുന്നവർക്കായി ആദ്യമായിട്ടാണ് ഐ പി എഫ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മാരത്തോൺ , മാർച്ച് പാസ്ററ് , വിവിധ അതെൽറ്റിക്സ് മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾ നടക്കും.12 ചാപ്റ്റർ നിന്നുള്ള അംഗ...

മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രിതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു....

ബസിൽ കൃത്രിമമായി തിരക്കുണ്ടാക്കി ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയിൽ

MALAPPURAM
മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്. മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ അബ്ദുല്ലക്കോയ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച...

MTN NEWS CHANNEL

Exit mobile version