വണ്ടൂർ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്....
ഊരകം ഗ്രാമപഞ്ചായത്ത് 19 ആം വാർഡിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച നാട്ടുകല്ല് കല്ലേറ്റിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് മൻസൂർ കോയ തങ്ങൾ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. അബു ഹാജി. KK ഹംസ. മുജീബ് കുറ്റാളൂർ. അൻവർ എ കെ. സലാം പി. ശരീഫ് തുപ്പിലിക്കാട്ട്. അബൂബക്കർ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു....
തിരൂരങ്ങാടി ; തിരൂരങ്ങാടി, ചുഴലി ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുഴിക്കൽ ഭാഗത്ത് "തടയണ/അണക്കെട്ട് നിർമ്മിക്കണമെന്നാ വിശ്യപ്പെട്ടു കൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി ശ്രി ജോഷി ആഗസ്റ്റിൻ ന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പുക്കത്ത് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് എംസി അറഫാത്ത് പാറപ്പുറം എന്നിവർ നിവേദനം നൽകി. വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതടയണ നിർമ്മാണം അല്ലാതെ വേനൽ കാലത്ത് ജലക്ഷാമം പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലെന്നും അടിയന്തര പ്രാധാന്യത്തോടെ തടയണ നിർമ്മാണം ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു....
കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിജീവിതയുടെ ബന്ധു അടക്കം രണ്ട് പേര്‍ അറസ്റ്റിലായി. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖില്‍(27) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്‍പത് മാസം മുന്‍പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്....
മലപ്പുറം: സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....
നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാന്‍. മാതാവ്: പരേതയായ എ.എന്‍.സെറീന. മക്കള്‍: ഫാത്തിമ നൗറിന്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാര്‍ഥി വെല്ലൂര്‍), സാറ. മറ്റൊരു സഹോദരന്‍: എ.എന്‍.ഷാഹിര്‍....
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫിറ്റമിന്‍ വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍. 2.2 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂര്‍ സ്വദേശി അറസ്റ്റിലായത്. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈനെയാണ് (43) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫിറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്...
വേങ്ങര : ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട GVHSS വേങ്ങരയുടെ VHSE വിഭാഗത്തിലെ പ്രിൻസിപ്പാൾ ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ TPM ബഷീർ നിർവഹിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധരമേശ്, വാർഡ് മെമ്പർ ഷിബു എൻ. ടി, PTA പ്രസിഡന്റ് മീരാൻ വേങ്ങര, SMC ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, PTA വൈസ് പ്രസിഡന്റ് മുജീബ് പറമ്പത്ത്, എക്‌സികുട്ടീവ് മെമ്പർ KT മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. GVHSS പ്രിൻസിപ്പാൾ ശ്രീ പ്രേം ഭാസ് സ്വാഗതവും VHSE പ്രിൻസിപ്പാൾ ജിൻസി PV നന്ദിയും പറഞ്ഞു....
അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് കൂടുതല്‍ നടപടികളിലേക്ക് പോലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അമ്മുമ്മ റോസിലിയുടെ (60) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പോലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേണയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ റോസിലിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെയാണ് കുഞ്ഞു ഉണ്ട...
തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും ഇപ്പോൾ വെള്ളിലക്കാട് താമസക്കാരനുമായ ടി കെ ബഷീർ ഹാജി (76) നിര്യാതനായി. പരേതനായ ടി കെ റസാക്ക്, ടി കെ സുഹൈൽ എന്നിവരുടെ സഹോദരൻ ആണ്. ടി കെ ബുഷ്‌റ ഏകമകളാണ്. ജനാസ നമസ്കാരം നാളെ (6.11.25 വ്യാഴം) രാവിലെ 9 മണിക്കു മേലേചിന ജൂമാമസ്ജിദിൽ നടക്കും
തിരൂരങ്ങാടി: തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷൻ്റെ കീഴിൽ ആരംഭിച്ച പകൽ വീട് ഉദ്ഘാടനം അബ്ദുസമദാനി എംപി നിർവ്വഹിച്ചു.വൃദ്ധരെയും രോഗികളെയും നിരാലംബരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള യൂണിറ്റി പ്രവർത്തകരുടെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രശംസനീയമാണെന്നും സമദാനി പറഞ്ഞു. പകൽ വീടിനോടനുബന്ധിച്ചുള്ള ഡോ. കമാൽ പാഷ ലൈബ്രറി & റീഡിങ്റൂം കമാൽ പാഷയുടെ പത്നി ഹബീബ പാഷയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങികൊണ്ട് സമദാനി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്ക് വേണ്ടിയുള്ള ഫ്രീ ക്ലിനിക്കിൻ്റെ ഉൽഘാടനം ഡോ: ശ്രീ ബിജു പി എം എ സലാമിനെ പരിശോധിച്ചു കൊണ്ട് നടത്തി. ഉപയോഗിക്കാതെ കിടക്കുന്ന വീട്ടുപകരണങ്ങൾ ആവശ്യമുള്ള പാവപ്പെട്ടവരിലേക്ക് എത്തിക്കുന്ന പദ്ധതിയായ റീ യൂസിംഗ് സെൻ്റർ, ഡ്രസ്സ് ബാങ്ക്, യൂണിറ്റി ഫൗണ്ടേഷൻ്റെ വെബ്സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടു. അബ്ദുൽ അമർ , ഫൈസൽ സമീർ എന്നിവർ സംസാരിച്ചു. എം എൻ അബ്ദുൽ അസ...
മലപ്പുറം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാദ്ധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്മാനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ എംഇഎസ് ആശുപത്രിക്ക് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്. ഡാൻസാഫ് എസ്ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളിൽ ഇയാൾ കായികാദ്ധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക്ക് ലഹരിമരുന്നുകൾ വൻതോതിൽ എത്തിക്കുന്നത്. പ്രത്യേക കാരിയർമാർ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവർത്തി...
പാലക്കാട് വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്....
മലപ്പുറം: അലൂമിനിയം ഫാബ്രിക്കേഷന്‍ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ മലപ്പുറം ജില്ലാ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി ഉണ്ടാവുന്ന വിലവര്‍ധനവ് നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പറഞ്ഞു. വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലാ കമ്മിറ്റി എം പിക്ക് നിവേദനം നല്‍കി. മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറ നസ്സാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജ്യോതി ആക്കോട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സുരേഷ് പാത്തിപ്പാറ, ജനറല്‍ സെക്രട്ടറി സന്തോഷ് മുതുവറ, ട്രഷറര്‍ ജയകുമാരന്‍ നന്ദിയോട്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കോഴിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് തിരൂര്‍, ജില്ലാ ട്രഷറര്‍ ഷൗക്കത്തലി നിലമ്പൂര്‍...
മതസ്പർദ്ധയുണ്ടാക്കുന്ന രൂപത്തില്‍ നമസ്കാരത്തിന് മുമ്ബുള്ള ബാങ്ക് വിളിയെ അധിക്ഷേപിച്ച യുക്തിവാദ നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മൊയ്തീൻകുട്ടിയാണ്, അഭിഭാഷകൻ വി.കെ റഫീഖ് മുഖേന ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ഇസ്‌ലാമിക ആചാരമായ ബാങ്കുവിളിയെ പരിഹസിക്കുന്ന സ്വഭാവത്തില്‍ ആരിഫ് ഹുസൈൻ തെരുവത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം.
ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ മത അവഹേളനത്തിന്, ക്രിമിനല്‍ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. കോട്ടക്കല്‍ പൊലീസ്, ഡിവൈഎസ്പി, മലപ്പുറം ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്...
മലപ്പുറം : ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം മുതൂര്‍ എന്നിവരാണ് പ്രശ്‌നം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ സേവനം നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ആധാര്‍ സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ അക്ഷയ സംരംഭകരെയും പൊതുജനങ്ങളെയും ജില്ലാ ആധാര്‍ അഡ്മിന്‍ ബുദ്ധിമുട്ടിക്കുന്നതായും വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു.കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഡ്രൈനേജ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തി...
വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും....
അച്ചനമ്പലത്തെ പരേതനായ ചെറുമഠത്തിൽ മദാരി മുഹമ്മദ് ഹാജിയുടെ സഹോദരിയും കാരാതോട് പരേതനായ പാണ്ടികടവത്ത് പി.കെ സി മുഹമ്മദ് എന്ന ബാപ്പു കാക്കയുടെ ഭാര്യയുമായ ചെറുമഠത്തിൽ മദാരി കദിയമ്മു എന്നവർ മരണപ്പെട്ടു. ജനാസ നമസ്കാരം ഉച്ചക്ക് 2 മണിക്ക് കാരാതോട് വലിയ ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് കെ പി ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി പി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ മൈമൂന എൻ ടി, സി പി അബ്ദുൽഖാദർ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം പി, ജംഷീറ എ കെ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിമോൾ പി, .സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെമി കെ മുഹമ്മദ്, .മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ഗഫൂർ കെ, ഡോക്ടർ രശ്മി വി.എസ്, എച്ച് എം സി അംഗങ്ങളായ അബ്ദുൽ കരീം ഹാജി, ഫുക്രുദീൻ കൊട്ടേക്കാട്ട്, സമൂഹ്യ പ്രവർത്തകരായ മംഗലശ്ശേരി സൈതലവി, സിയാദ് സി കെ, അർഷാദ് പുളിക്കൽ, വേലായുധൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു....