Friday, January 16News That Matters

Author: admin

PPTMY HSS ചേറൂർ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം നൽകി

VENGARA
ചേറൂർ യതീംഖന ഹൈസ്ക്കുൾ വിഭാഗം കുട്ടികൾക്ക് സംസ്ഥാന കായിക മേളയിൽ ചാമ്പ്യൻമാരായ വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും വേങ്ങര ബസ് സ്റ്റാൻഡിൽ വച്ചു വേങ്ങര കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പൗരാവലിയും ചേർന്ന് സ്വീകരണം നൽകി

പൊലീസിനെ വിമര്‍ശിച്ച് : മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന് വിമര്‍സിച്ച മുഖ്യമന്ത്രി, അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുന്നുവെന്നും പറഞ്ഞു. 140 ലധികം പേരെ ഇത്തരത്തിൽ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാർ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മികച്ചതാക്കാൻ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി മർദനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയം കൊണ്ടുവരും. ഫയർ സർവീസിനെ സമഗ്ര ദുരന്ത നിവാരണ സർവീസാക്കി മാറ്റുമെന്നും സംസ്ഥാനത്തിന്റെ മധ്യ മേഖലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥ...

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

Accident
കുറ്റിപ്പുറം മൂടാലില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കെഎംസിടി പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥി കൊളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി പൈങ്ങേരി വീട്ടില്‍ അന്‍ഷിദ്(21)ആണ് മരിച്ചത്. മൂടാല്‍ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച് വിദ്യാര്‍ത്ഥിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അന്‍ഷിത് മരിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും....

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

KERALA NEWS
55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാ​ഗത സംവിധായകൻ ഫാസിൽ മു​ഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്. ചിദംബരം മികച്ച...

പകിടേരി അബ്ദുൽ ഖാദർ ഹാജി ഒമാനിൽ വെച്ച് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: കൊറ്റശ്ശേരിപുറായ അമീൻ ജുമാ മസ്ജിദ് മഹല്ല് സ്വദേശി പരേതനായ പകിടേരി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ പകിടേരി അബ്ദുൽ ഖാദർ ഹാജി 62 വയസ് ഇന്നലെ രാത്രി ഒമാനിൽ വെച്ച് മരണപ്പെട്ടു. മാതാവ്: പരേതയായ ഖദിയ കുട്ടി, ഭാര്യ : റസിയ. മക്കൾ: ഇർഷാദ്, നിഷാദ്. മരുമക്കൾ: ജസ് ല, അസ്‌ന. മയ്യിത്ത് നമസ്കാരം ഇന്ന് (03/11/2025. തിങ്കൾ ) രാത്രി 9:30 ന് കൊറ്റശ്ശേരിപുറായ അമീൻ ജുമാ മസ്ജിദിൽ....

സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റും സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലിയും സമാപിച്ചു

TIRURANGADI
തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റും സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലിയും സംഘടിപ്പിച്ചു. മൂന്നിയൂർ നിബ്രാസിൽ നടന്ന ഫ്യൂച്ചർ സമ്മിറ്റ് കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറി കെ ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് മുഹ്സിൻ ഷാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സെക്രട്ടറി ഫളിൽ സഖാഫി വെളിമുക്ക്, സോൺ വൈസ് പ്രസിഡണ്ട് ഇല്യാസ് സഖാഫി കൂമണ്ണ, അൻവർ സാദത്ത് അദനി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സർജാഷ് പരപ്പനങ്ങാടി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ - സോൺ നേതാക്കൾ സംബന്ധിച്ചു. സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലി മൂന്നിയൂർ പാറക്കടവ് സമാപിച്ചു. ഡിവിഷനിലെ 75 യൂണിറ്റുകളിൽ ന...

റോഡപകടം: ലൈൻ ട്രാഫിക് സിസ്റ്റം പാലിക്കണം: റാഫ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: നാഷണൽ ഹൈവേ 66 ആറുവരിപ്പാതയിൽ ലൈൻ ട്രാഫിക് സിസ്റ്റം ഡ്രൈവർമാർ കൃത്യമായി പാലിക്കാതെ പോയാൽ വാഹനാപകടങ്ങളും അപകടമരണങ്ങളും അധികരിക്കുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. വാഹനങ്ങൾ ഓടിക്കേണ്ടുന്ന ട്രാക്കുകളെ കുറിച്ചും സർവീസ് റോഡുകളിൽ നിന്നുള്ള എൻട്രികളും എക്സിറ്റുകളും കൃത്യമായി പാലിക്കപെടണം. സർവീസ് റോഡുകൾ വൺവേ സിസ്റ്റം അല്ലെന്നിരിക്കെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാതിരുന്നാൽ റോഡപകട സാധ്യതകൾ കൂടും. ഒരു പുതിയ റോഡ് സംസ്കാരം വളർത്തി കൊണ്ടു വരുന്നതിലേക്ക് ഡ്രൈവർമാരും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരും എത്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ്, മോട്ടോർ വാഹന, വിദ്യാഭ്യാസ,എക്സൈസ്, പൊതുമരാമത്ത് തുടങ്ങിയ വിവിധ വകുപ്പ് അധികൃതരുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് റാഫ് രൂപം നൽകി വരുന്നതായി അദ്ദേഹം അറിയിച്ചു.റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോഴിക്കോട് നോർത്ത്, ...

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വടകര തിരുവള്ളൂരിൽ ആണ് സംഭവം. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പൊലീസ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലെ കണ്ടെത്താൻ നിര്‍ണായകമായത്. പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം....

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Accident
താനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ദേവദാർ സ്കൂളിൽ പഠിക്കുന്ന ഓണക്കാട് സ്വദേശി സായിദ് അൻവർ (12) ആണ് മരിച്ചത്. ഒഴൂർ തലക്കട്ടൂർ പള്ളികുളത്തിൽ ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാല് പേർ ഒരുമിച്ചാണ് കുളത്തിലെത്തിയത്. മൂന്ന് കുട്ടികൾ ചൂണ്ടയിടുകയും ഒരാൾ കുളിക്കാനിറങ്ങുകയും ചെയ്തു. കുട്ടി വെള്ളത്തിൽ പോയത് കൂടെയുള്ള കുട്ടികൾ പോലും അറിഞ്ഞിരുന്നില്ല. വിദ്യാർത്ഥി വെള്ളത്തിൽ അനക്കമില്ലാതെ പൊങ്ങികിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയുന്നത്. കുട്ടികൾ വിവരം അറിയിച്ചതിന് തുടർന്ന്, ഉടനെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

PPTMY HSS ചേരൂർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച താരങ്ങൾക്ക് സ്വീകരണം

VENGARA
വേങ്ങര : തിങ്കളാഴ്ച ഉച്ചക്ക് 2.00 മണിക്ക് സ്റ്റേറ്റ് ചാമ്പ്യൻമാരായ സ്പോർട്സ‌് വിദ്യാർത്ഥികളെയും, ഗണിതം, ഐ.ടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും സ്വീകരണം നടത്തുന്നു. ഉച്ചക്ക് 2 മണിക്ക് തുറന്ന ജീപ്പിൽ വേങ്ങര ബസ്റ്റാന്റിലേക്ക് ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ ആനയിക്കുകയും പൗരാവലിയുടെ സ്വീകരണവുമൊരുക്കിയിട്ടുണ്ട്. 3.00 മണിക്ക് വിവിധ കേഡറ്റുകളോടൊപ്പം സ്റ്റേറ്റ് ചാമ്പ്യൻമാരെ അടിവാരത്ത് നിന്ന് സ്കൂളിലേക്ക് വിളംബര ജാഥയായി സ്കൂളിലേക്ക് ആനയിക്കുകയും ചെയ്യുന്നു....

തിരൂരങ്ങാടി സ്വദേശിയേ 1.36 കോടി കുഴല്‍ പ്പണവുമായി പിടിയിൽ

LOCAL NEWS, WAYANAD
വയനാട്: മീനങ്ങാടിയില്‍ കര്‍ണാടക ആര്‍ടിസി യാത്രക്കാരനില്‍ നിന്ന് കുഴല്‍പ്പണം പിടിച്ചു. ഒന്നരക്കോടി രൂപയോളം കുഴല്‍പ്പണമാണ് എക്സൈസ് പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്നുമണിക്ക് മൈസൂരു- കോഴിക്കോട് ദേശീയപാതയില്‍ വെച്ച്‌ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് സ്വദേശി അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്.ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ വോള്‍വോ സ്ലീപ്പര്‍ ബസില്‍ മീനങ്ങാടിയില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് ഇതിലെ യാത്രക്കാരനായ അബ്ദുല്‍ റസാഖിനെ കുഴല്‍പ്പണവുമായി പിടികൂടിയത്. പരിശോധനയില്‍ നിയമവിരുദ്ധമായി രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപ കണ്ടെടുത്തത്.പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സുല്‍ത്താൻബത്തേരി...

പുള്ളാട്ട് അബ്ദുൽ മജീദ് ജിദ്ദയിൽ വച്ചു മരണപ്പെട്ടു

GULF NEWS
വേങ്ങര: കിളിനക്കോട് സ്വദേശി പരേതനായ പുള്ളാട്ട് മുഹമ്മദ് കുട്ടി ഹാജി എന്നവരുടെ മകൻ അബ്ദുൽ മജീദ് ( പുള്ളാട്ട് കരീം ഹജർ ജ്വല്ലറി വേങ്ങര എന്നവരുടെ അനിയൻ) അൽപ്പം മുമ്പ് ജിദ്ധയിൽ വെച്ച് ഹൃദയ സ്തംഭനമൂലം മരണപ്പെട്ടു ഖബറടക്കം പിന്നീട് അറിയിക്കും

ബന്ധു വീട്ടിലേക്ക് വരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

Accident
വയനാട് പൊഴുതന പേരുങ്കോട മുത്താറി കുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മേപ്പാടി പാല വയൽ സ്വദേശി ആര്യ ദേവ് (14) വയസ്സ് എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ബന്ധു വീട്ടിലേക്ക് വരുന്നെത്തിയതായിരുന്നു ആര്യ ദേവ്. മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി യാണ് ആര്യ. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. അച്ചൻ: അനിൽ, അമ്മ : രമ്യ....

വോട്ടർപട്ടികയുടെ എസ്.ഐ.ആർ.പരിഷ്കരണം: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

MALAPPURAM
ജില്ലയിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേർന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യോഗ്യരായ ഒരു പൗരനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും അതേ സമയം യോഗ്യതയില്ലാത്ത ഏതെങ്കിലും വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉറപ്പ് വരുത്തുക എന്നതാണ് പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. എസ്.ഐ.ആർ. പരിഷ്കരണവുമായി ബന്ധപ്പെട്ട് എല്...

ദുബായിൽ മരണപ്പെട്ട കൊടിഞ്ഞി സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിൽ കബറടക്കും

GULF NEWS
കഴിഞ്ഞദിവസം ദുബായിയിൽ മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ പരേതനായ പനക്കൽ മുഹമ്മദ് എന്നവരുടെ മകൻ റിയാസിന്റെ മയ്യിത്ത് ഇന്ന് ഉച്ചക്ക് യുഎഇ സമയം 12. 45 നുള്ള വിമാനത്തിൽ അവിടെ നിന്നും കൊണ്ടുവരും വൈകുന്നേരം 6:30 ന് കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന മയ്യിത്ത് വീട്ടിലെത്തിച്ച് രാത്രി 9 മണിയോടുകൂടി മയ്യിത്ത് നിസ്കാരവും കബറടക്കവും കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ വെച്ച് നടക്കും....

ധർമ്മഗിരി കോളേജിൽ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി.

VENGARA
കണ്ണമംഗലം : കുന്നുംപുറം ധർമ്മഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റ് നമ്പർ 345, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ ‘പച്ചത്തുരുത്ത്’ പദ്ധതി ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി അബ്ദുൽ ഗഫൂർ സാറിന്റെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബെൻസീറ മണ്ണിൽ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കെ, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീ ജോഷ്വാ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ശ്രീ സുരേഷ് കുമാർ കെ.പി, പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പി കുഞ്ഞിമൊയീദീൻ, സെക്രട്ടറി പി അബ്ദുൽ റഹൂഫ്, ധർമ്മഗിരി കോളേജ് മാനേജർ ശ്രീ മൊയീദീൻ എന്നിവർ പങ്കെടുത്തു. നൂറ്റിയമ്പതോളം മരത്തൈകൾ നട്ട പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഹരിതാഭമായ ഭാവിയുടെ നിർമ്മാണ...

ശാസ്ത്ര പ്രതിഭകൾക്ക് അനുമോദനം

TIRURANGADI
അബ്ദുറഹ്മാൻ നഗർ : ഒതുക്കുങ്ങലിൽ നടന്ന വേങ്ങര ഉപജില്ല ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ മികവാർന്ന വിജയം കരസ്ഥമാക്കി എ യു പി സ്കൂൾ ഇരുമ്പുചോല. യു.പി വിഭാഗം പ്രവൃത്തി പരിചയ മേള , എൽ.പി ഗണിത മേള എന്നിവയിൽ ഒന്നാം സ്ഥാനവും, എൽ പി വിഭാഗം ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനവും നേടി ക്കൊണ്ട് വിദ്യാലയം വേങ്ങര ഉപജില്ലയിൽ ശ്രദ്ധേയമായി.തിളക്കമാർന്ന വിജയം നേടിയ ശാസ്ത്ര പ്രതിഭകൾക്ക് പിടിഎ, പൗരാവലി എന്നിവരുടെ നേതൃത്വത്തിൽ അനുമോദനവും വിജയപ്രയാണവും നടത്തി. സ്കൂളിൽ നിന്ന് ആരംഭിച്ച വിജയ പ്രയാണം മമ്പുറം, വി കെ പടി വലിയ പറമ്പ് പുകയൂര് ചെണ്ടപുറായ, എന്നിവിടങ്ങളിൽ പ്രയാണം നടത്തി. കുളപ്പുറത്ത് സമാപിച്ചു. കൊളപ്പുറത്ത് നടന്ന അനുമോദന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ മാനേജർ കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പൗരാവലിക്ക് വേണ്ടി തെങ്ങിലാൻ ഹംസ, പുളിശ്ശേരി മുസ്തഫ, തുടങ്ങിയവർ വിജയികളെ അനുമോദനവു...

KSSPA വേങ്ങര നിയോജക മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജക മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തി യു ഡി എഫിനെ ശക്തമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡൻ്റ് മുഹമ്മദ് കുട്ടി അരീക്കൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി എ ചെറീത് നവാഗതർക്കുള്ള ആദരം അർപ്പിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കാമ്പ്രൻ അബ്ദുൽ മജീദ്, വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി പി റഷീദ് എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി എം കെ വേലായുധൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി ഹാറൂൻ റഷീദ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ ജില്ലാ പ്രസിഡൻ്റ് കെ എ സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ പി കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രഘുനാഥൻ. കെ കുഞ്...

കാണാനില്ല

MALAPPURAM
താനൂർ: വെട്ടുകുളം ഒഴൂർ സ്വദേശി മുത്തം വീട്ടിൽ മൊയ്തീൻകുട്ടി എന്നവരുടെ മകൻ മുബാറക്ക് അലി (വയസ്സ് 41) എന്നയാളെ 25/10/2025 മുതൽ കാണാനില്ല. ചെറിയ മാനസിക പ്രശ്നം ഉള്ള ആളാണ്. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക TANUR POLICE: 0494-2440221, SHO: 9497987167, Si: 9497981332, Father: 9746748828

വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കുഴിമണ്ണ സ്വദേശി മരണപ്പെട്ടു

Accident
കിഴിശ്ശേരി: കുഴിമണ്ണ മുണ്ടംപറമ്പ്-റേഷൻ പടി, കണ്ണംകുത്ത് ഉണ്ണികൃഷ്ണന്റെ മകൻ ശ്യാം കൃഷ്ണൻ (20)മരണപ്പെട്ടു. ഇന്ന് രാവിലെ 10മണിക്ക് ഒമാനൂർ തീണ്ടാപ്പാറയിൽ വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടനെ വാഴക്കാട് ഇഖ്റ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോഴിക്കോട് മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥിയാണ്....

MTN NEWS CHANNEL

Exit mobile version