Friday, January 16News That Matters

Author: admin

കായിക ശാസ്ത്ര മേളകളിൽ വിജയം കൈവരിച്ച പ്രതിഭകൾക്ക് സ്വീകരണം നൽകി

MALAPPURAM
ചെട്ടിയാൻ കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായിക മേളയിൽ 4 X 400 മീറ്റർ റിലേയിൽ വെള്ളി മെഡലും 800 മീറ്ററിൽ വെങ്കല മെഡലും നേടിയ മുഹമ്മദ് ഷാദിലിനും താനൂർ സബ്ജില്ല ശാസ്ത്ര ഐടി മേഖലകളിൽ ഓവർ ഓൾ ചാമ്പ്യൻമാരായ പ്രതിഭകൾക്കും സ്വീകരണം നൽകി. ഘോഷയാത്ര ഉപഹാര സമർപ്പണം, സബ് കലക്ടറുമായി മുഖാമുഖം എന്നിവ സംഘടിപ്പിച്ചു. തിരൂർ സബ് കലക്ടർ ദിലിപ് കെ കൈനിക്കര പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികൾ കലക്ടറുമായി സംവദിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷാജു കാട്ടകത്ത് എസ്. എം സി ചെയർമാൻ കെ.പി പത്മനാഭൻ, പി.ടി എ വൈസ് പ്രസിഡൻ്റ് എം.സി മാലിക്, ഡോ. മുഹമ്മദ് മുസ്ഥഫ, മുഹമ്മദ് ഷാദിൽ, സിനി വി ജോൺ എന്നിവർ സംസാരിച്ചു. പി.ടിഎ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കവിത വി.ആർ സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു....

കരുമ്പൻ മമ്മുദു ഹാജി നിര്യാതനായി

MARANAM
വേങ്ങര : ഊരകം പാറക്കണ്ണി കരുമ്പൻ മമ്മുദു ഹാജി ( ബാപ്പു ഊരകം 73) നിര്യാതനായി. ഭാര്യ കദീജ, മക്കൾ ഷംസീർ, ജുനൈദ് ( കറ്റ ഫാഷൻ, ഫുട്സി പുത്തനത്താണി ) ഷഫീക് ( ഖത്തർ ), സമീറ, നസീറ, സാബിറ. മരുമക്കൾ. അഷ്‌റഫ്‌, ബഷീർ, കബീർ, നുസ്രത്ത്, ഖൈറുന്നിസ, ഫെബിൻ സഹോദരങ്ങൾ ജലീൽ, മുഹമ്മദ്‌, താച്ചുട്ടി, പാത്തുമ്മക്കുട്ടി, ഖദീജ, സുഹ്‌റ. മയ്യിത്ത് ഖബറടക്കം വ്യാഴം രാവിലെ 8 ന് കോണിത്തോട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും...

പൗരസമിതി പ്രസിഡന്റ് എം.കെ റസാഖിനേ എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു

VENGARA
വേങ്ങരയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേങ്ങര ടൗണ്‍ പൗരസമിതി. പുതുതായി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ കെട്ടിട പരിസരം സൗന്ദര്യവത്കരണത്തിന് നേതൃത്വം വഹിച്ചതിന് സ്ഥലം MLA പി.കെ. കുഞ്ഞാലിക്കുട്ടി പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിയിൽ വേങ്ങരയിലെ പൊതു പ്രവർത്തകരും വ്യാപാരികളും ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു....

സ്‌കൂൾ ഒളിമ്പിക്‌സ്: സംസ്ഥാന ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് സ്വീകരണം നൽകി

MALAPPURAM
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ജേതാക്കളായ മലപ്പുറം ജില്ലയിലെ കായികതാരങ്ങൾക്ക് തിരൂരിൽ മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി.കുറുക്കോളി മൊയ്‌തീൻ എം.എൽ.എ., ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹൃഷികേശ് കുമാർ, തിരൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു. സൈനുദ്ദീൻ, സ്പോർട്സ് കൗൺസിൽ എക്സ‌ിക്യൂട്ടീവ് അംഗം കെ. വത്സല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, സ്പോർട്‌സ് കൗൺസിൽ പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....

72- മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം – ഫുട്ബോളിൽ സഹകരണ വകുപ്പ് ജേതാക്കളായി

TIRURANGADI
തിരൂരങ്ങാടി :- അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ തിരൂരങ്ങാടി സഹകരണ വകുപ്പ് ജേതാക്കളായി. വേങ്ങര തറയിട്ടാൽ കിംഗ്സ് ടർഫിൽ വച്ച് നടന്ന മത്സരത്തിൽ 14 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ എടരിക്കോട് ബാങ്ക് ഉൾപ്പെട്ട ടീം ജാസ്മിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിലെ മികച്ച താരമായി സഹകരണ വകുപ്പിലെ കെടി വിനോദിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് സർക്കിൾ യൂണിയൻ ചെയർമാൻ ശ്രീ ഇസ്മായിൽ കാവുങ്ങൽ, എടരിക്കോട് ബേങ്ക് സെക്രട്ടറി ശ്രീമതി ആരിഫ ' പറപ്പൂർ ബാങ്ക് സെക്രട്ടറി ശ്രീ. അൻവർ എന്നിവർ ട്രോഫികൾ നൽകി....

ബിജെപി വേങ്ങര മണ്ഡലം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

VENGARA
വേങ്ങര : ഭക്തർ നൽകിയ വഴിപാടുകൾ കൊള്ളയടിച്ച ശബരിമലയിലെ സ്വർണ്ണ കൊള്ള നടത്തിയവർക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും ദേവസ്വം മന്ത്രി വാസവൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി സംസ്ഥാനമൊട്ടുക്കും നടത്തി വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സായാഹ്ന ധർണ്ണ എ ആർ നഗർ കൊടുവായൂരിൽ വെച്ച് നടന്നു. ബിജെപി പാലക്കാട്‌ മേഖല പ്രസിഡണ്ട് കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അദ്യക്ഷനായ ധർണ്ണയിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ, ജില്ല ട്രഷറും വേങ്ങര മണ്ഡലം പ്രഭാരിയുമായ സി എം സുകുമാരൻ, മണ്ഡലം ജനറൽ സെക്രട്ടറമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സി പി അജികുമാർ, ടി പി സുരേഷ്ബാബു, കെ പി സജീഷ്, പി സിന്ധു, പി സുനിൽകുമാർ, സി വിനോദ്കുമാർ, കെ ...

ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

VENGARA
വേങ്ങര: ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ കഴിഞ്ഞ വർഷത്തെ ജില്ലാതല ബഡ്സ് കായികമേളയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. വരുംകാല കായിക മത്സരങ്ങളെ ഏറെ പ്രതീക്ഷയോടും ആവേശത്തോടും നോക്കിക്കാണുന്ന ഷഹ് ല അടുത്ത കായികമേളയിലും നിറസാന്നിധ്യമായിരിക്കുമെന്നതിൽ സംശയമില്ല....

മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

MALAPPURAM
മലപ്പുറം: ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വയോജന ക്ഷേമ രംഗത്ത് മലപ്പുറം നഗരസഭ നടപ്പിലാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കാലാനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും നഗരസഭ സൃഷ്ടിച്ച മാതൃക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇടം നേടി. മുതിർന്ന പൗരന്മാരോട് കാണിക്കുന്ന സവിശേഷമായ ശ്രദ്ധ ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. പശ്ചിമബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ അംഗം സാബിർ എസ്. ഗഫാർ വിശിഷ്ടാതിഥിയായിരുന്നു. മൂന്നു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്...

ബഡ്‌സ് ഒളിബിയ 2025: ഊരകം ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനം.

VENGARA
മലപ്പുറം ജില്ലാ തല കായിക മേളയായ ബഡ്‌സ് ഒളിബിയ 2025 വേങ്ങര സബാഹ് സ്‌ക്വയറിൽ വച്ചു നടന്നു മത്സരത്തിൽ 74 ബഡ്‌സ് സ്കൂളികളിൽനിന്നും 500 അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .ഓവറോൾ ചാമ്പിയൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഊരകം ഗ്രാമപഞ്ചത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂൾ ഊരകം.

കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി സിപിഎം മാറുന്നു- പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം: കേരളത്തില്‍ ആര്‍ എസ് എസിന്റെ അംബാസിഡറായി കേരളത്തില്‍ സിപിഎം മാറുന്നുവെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലങ്ങളായി സൗഹൃദത്തോടെ കഴിഞ്ഞിരുന്ന കേരളത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ കലാപഭൂമിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം എന്നും അതുവഴി ബി ജെ പി ക്ക് കേരളത്തില്‍ വളര്‍ന്നുവരാനുള്ള അവസരം സൃഷ്ടിക്കലുമാണ് പി എം ശ്രീ വഴി സി പി എം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്ന പ്രവണതയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷന്‍ 2025 ന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി  സി പി ഷാജി സ്വാഗതം പറഞ്ഞു. വിഷന്‍ 2...

പടിക്കല്‍ സ്വദേശി മുഹമ്മദ് ഹസന്‍ എന്നയാളെ കാണ്മാനില്ല

MALAPPURAM
ഫോട്ടോയില്‍ കാണുന്ന വെളിമുക്ക്, പടിക്കല്‍ സ്വദേശി പള്ളിപ്പറമ്പില്‍ ഹൗസില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഹസന്‍ 48 വയസ്സ് എന്നയാളെ 2025 ഫെബ്രുരി 22 മുതല്‍ കാണാനില്ല. രാവിലെ ഒന്‍പതിന് ഉമ്മയോട് കണ്ണൂരിലേക്ക് സിയാറത്തിന് പോവുകയാണ് എന്ന് പറഞ്ഞ് പോയിട്ട് ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. തിരൂരങ്ങാടി പോലീസ് ക്രൈം നമ്പര്‍ 224/25 ഓഫ് കെ.പി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. വെളുത്ത നിറം, ഉയരം 165 സെ.മീ, ചെറിയ മാനസിക അസുഖമുണ്ട്. കാണാതാവുമ്പോള്‍ വെളുത്ത മുണ്ടും ഇറക്കമുള്ള ഷര്‍ട്ടും ധരിച്ചിട്ടുണ്ടായിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. ഫോണ്‍: 0494 2460331, എസ്.എച്ച്.ഒ 9497987164, സബ് ഇന്‍സ്‌പെക്ടര്‍-9497980685....

പരപ്പനങ്ങാടി ഗവ: എൽ.പി. സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ; പ്രതിഷേധവുമായി DYFI

PARAPPANAGADI
പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി കിടക്കുന്നത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനും, കായിക പ്രവർത്തനങ്ങൾക്കും തടസം നേരിടുന്നതിന്നെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി. കഴിഞ്ഞ ദിവസമാണ് സ്കൂൾ ഗേറ്റിനോട് ചേർന്ന് ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി തറ ഭാഗം കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയത് കാരണം മഴവെള്ളം സ്കൂൾ കോമ്പൗണ്ടിൽ കെട്ടി കിടക്കുകയാണ്. സ്കൂളിലേക്ക് കെട്ടി കിടക്കുന്ന ജലത്തിൽ ചവിട്ടി വേണം ക്ലാസ് റൂമുകളിലേക്ക് എത്തുവാൻ. ഇതേ സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഭിന്ന ശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. മോഡൽ ലാബ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, മഴ വെള്ളം കെട്ടി കിടക്കുന്നത് മൂലം വിദ്യാർത്ഥികൾക്കുള്ള പ്രയാസം അടിയന്തിരമായി പരിഹരിക്...

ചേളാരി ജമലുല്ലൈലി ഉറൂസിന് ബുധനാഴ്ച കൊടിയേറും

MALAPPURAM
തേഞ്ഞിപ്പലം: അൽ ആരിഫ് ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ)യുടെ നാൽപത്തിയഞ്ചാമതും സയ്യിദ് ഫള്ൽ ബിൻ സ്വാലിഹ് ജമലുല്ലൈലി തങ്ങളുടെ പതിനേഴാമത് ജമലുല്ലൈലി ഉറൂസിന് ഈമാസം 29ന് ബുധനാഴ്ച തുടക്കമാവും. മൂന്നു ദിവസങ്ങളിലായി സിയാറ:, വിഫാദ, പതാകജാഥ, കൊടിയേറ്റം, ഖത്മുൽ ഖുർആൻ, ആദർശ സമ്മേളനം, മജ്ലിസൂൽ മൗലൂദ്, മുഖാമുഖം, അഖില കേരള അറബന മത്സരം, രിഫാഈ മാല ഹിഫ്ള് മത്സരം, സുയൂഫുന്നസ്ർ, പ്രകീർത്തന സമ്മേളനം, ജമലുല്ലൈലി സെമിനാർ, അസ്മാഉൽ ഹുസ്ന, ആത്മീയ സമ്മേളനം തുടങ്ങിയ പ്രധാന പരിപാടികളോടെ തേഞ്ഞിപ്പലം ജമലുല്ലൈലി മഖാം പരിസരത്ത് നടക്കും. ബുധൻ രാവിലെ പത്തിന് കടലുണ്ടി സയ്യിദ് മുഹമ്മദ് ബാ-ഹസൻ ജമലുല്ലൈലി മഖാം സിയാറത്തോടെ ആരംഭിക്കും സയ്യിദ് ഹുസൈൻ കോയ ജമലുല്ലൈലി അസ്സഖാഫി നേതൃത്വം നൽകും. തുടർന്ന് ജമലുല്ലൈലി താവഴിയിലേ വിവിധ മഖാമുകളിൽ സിയാറത്തു ചെയ്തു ചെനക്കലങ്ങാടിയിൽനിന്നു മഖാമിലേക്ക് പതാക ജ...

പുത്തനത്താണിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Accident
തിരുനാവായ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. പുത്തനത്താണി-തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്. ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശു...

താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Accident
വേങ്ങര :കണ്ണമംഗലം കരുവാങ്കല്ല് മുല്ലപ്പടിക്ക് സമീപം താർ ജീപ്പ് ലോറിയുമായി കുട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. എയർപോർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പള്ളിക്കൽ ബസാറിനടുത്ത ജവാൻസ് നഗർ സ്വദേശി ധനഞ്ജയ് (17) ആണ് മരിച്ചത്.കൂടെയാത്ര ചെയ്തിരുന്ന 4 വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ ജവാൻസ് നഗർ സജിനിവാസിൽ അത്തിപ്പറമ്പത്ത് സജീവൻ്റെ മകനാണ് മരിച്ച ധനഞ്ജയ്....

ഒളിവില്‍ പോയ എല്‍പി സ്കൂള്‍ മുൻ ഹെഡ്മാസ്റ്റര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

KONDOTTY
കോണ്ടോട്ടി: പോക്സോ കേസില്‍ എല്‍പി സ്കൂള്‍ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്ബ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്‌ഔട്ട് നോട്ടീസും പുറത്തിറക്കിയത്.സംഭവം പുറത്തു പറഞ്ഞാല്‍ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെ‍ടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാന കേസില്‍ നേരത്തേയും അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതി പിൻവലിക്കുകയായിരുന്നു....

സി കെ ബഷീർ എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര നെടുംപറമ്പ് സ്വദേശി സി. കെ (ചക്കുങ്ങൽ കീഴ് വീട്ടിൽ) ബഷീർ (59) എന്നവർ മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ- അബ്ദു‌ദുൽ ഹക്കീം, ആയിഷ ഫർസാന, സുമയ്യ. മരുമക്കൾ- ഷറഫുദ്ദീന്, നബീൽ, ഉമൈബ. പരേതന്റെ മയ്യിത്ത് നിസ്ക്‌കാരം ഇന്ന് ഉച്ചക്ക് 1:30 ന് വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാ മസ്ജിദിൽ.

വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി

LOCAL NEWS, PALAKKAD
പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴല്‍മന്ദം കൂത്തനൂർ കരടിയമ്ബാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക:1056, 04712552056)...

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം നടന്നു

VENGARA
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാം വേങ്ങര മേഖല സമ്മേളനം 9 മണിക്ക് മേഖല പ്രസിഡൻ്റ് ഹാറൂൺ ' പതാക ഉയർത്തിയതോടെ തുടക്കമായി.വൈകുന്നേരം വേങ്ങര വ്യാപാരഭവനിൽ വെച്ച് നടന്ന 41-ാം സമ്മേളനത്തിൽ മേഖല ജോയിൻ്റ് സെക്രട്ടറി അയ്യപ്പൻ ആതിര അനുശോചനം രേഖപ്പെടുത്തി, മേഖല വൈസ് പ്രസിഡൻ്റ് രാഹുൽ ഗ്രേസ് സ്വാഗതവും മേഖല പ്രസിഡൻ്റ് മുഹമ്മദ് ഹാറൂണിൻ്റെ അദ്ധ്യക്ഷതയിൽ എ.കെ.പി.എ ജില്ലാ പ്രസിഡൻ്റ് സജിത്ത് ഷൈൻ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യുസഫ് കാസിനോ സംഘടനാ റിപ്പോർട്ടും ജില്ല വൈസ് പ്രസിഡൻ്റ് സുനിൽ വി.എസ് മുഖ്യപ്രഭാഷണം നടത്തി. മാനു കുട്ടി മാസ്റ്റർ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ റസീം, ഹുസൈൻ ചെമ്മാട് , നൗഷാദ് ,ജില്ലാ വനിതാ വിങ്ങ് കോർഡിനേറ്റർ ജ്യോതി ദീപ്തി എന്നിവർ ആശംസ പ്രസംഗം നടത്തിമേഖല സെക്രട്ടറി ശ്രീബിൻ ഹെക്സ വാർഷിക റിപോർട്ടും, രാമദാസൻ പവി ഴം വരവ് / ചെലവും കണക്കും അവതരിപ്പിച്ചു...

മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്റർ നിർമ്മാണോദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു

MALAPPURAM
സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് താനാളൂരിൽ മൂലക്കൽ-ദേവധാർ പാലത്തിന് കീഴിലായി സ്ഥാപിതമാകുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കായിക- ന്യൂനപക്ഷക്ഷേമ-വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സതീശൻ മാസ്റ്റർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ്‌ അഷ്‌റഫ്‌ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്. എൽ.സി,പ്ലസ് ടു,യു.എസ്.എസ്,എൽ. എസ്.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കുടുംബശ്രീ,ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവരെയും വേദിയിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കാദർകുട്ടി വിശാരത്ത്,വാർഡ് മെമ്പർമാരായ ഫാത്തിമ, പി.വി. ഷണ്മുഖൻ, പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. അബ്ദുൾ റസാഖ് സ്വാഗ...

MTN NEWS CHANNEL

Exit mobile version