Friday, January 16News That Matters

Author: admin

വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണം :വെൽഫെയർ പാർട്ടി

VENGARA
വേങ്ങര : വേങ്ങരയിൽ മുദ്ര പത്രം വെണ്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം സംഘടിപ്പിച്ചു.പാർട്ടി വേങ്ങര മണ്ഡലം സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വേങ്ങരയിൽ വളരെക്കാലമായി മുദ്ര പത്രം വിൽപ്പന നടത്തുന്നതിന് വെണ്ടറെ നിയമിച്ചിട്ടില്ലെന്നും ഇനിയും കാലതാമസം കൂടാതെ വെണ്ടർ നിയമനം നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടിനു അറുതി വറുത്തണമെന്നു സമരക്കാർ ആവശ്യപ്പെട്ടു. വെണ്ടർ നിയമനം നടക്കുന്നില്ലെങ്കിൽ ട്രഷറി ഓഫീസ് മുഖേനയോ, അക്ഷയ സെന്ററുകൾ മുഖേനയോ മുദ്രപത്രം വിൽപ്പന നടത്തുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നുംധർണ്ണയിൽ ആവശ്യമുടർന്നു. വേങ്ങര സബ് ട്രഷറി പരിസരത്തു നടന്ന ചടങ്ങിൽ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി, ട്രഷറർ പി. അഷ്‌റഫ്‌, ഖുബൈബ് കൂര്യാട്, വി. ടി മൊയ...

പിഎംശ്രീ പദ്ധതി സർക്കാർ ഇരട്ടതാപ്പ് ആം ആദ്മി

TIRURANGADI
തീരുരങ്ങാടി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ ഫാസിസ്റ്റ് നയങ്ങൾ ഒളിച്ചുകടത്തുന്നതിന്റ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചത് കേരളം പിന്തുടരുന്ന മതനിരപേക്ഷ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഭീഷണിയാകുമെന്ന് ആശങ്കപ്പെടുന്നതായി ആം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഘ്പരിവാര്‍ ഭരണകൂടത്തെ ഉപയോഗിച്ച് രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ പി.എം ശ്രീയിലുടെ നടപ്പിലാക്കാൻ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് വർഷങ്ങളായി അതിന് എതിർത്തുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഫാസിസത്തിൻ്റെ ബദലാണ് കേരള ജനത പ്രതീക്ഷിരുന്നതെന്നും സാമ്പത്തീക മാനദണ്ഡങ്ങള്‍ നയങ്ങളേയും നിലപാടുകളേയും മൂല്യങ്ങളേയും ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നതാണെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് മണ്ഡലം പ്രസിഡ...

കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലായി

VENGARA
കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലൈസേഷൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം AP അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് AU കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ പി കെ നന്ദിയും പറഞ്ഞു. കെ കെ മൊയ്തീന്‍ കുട്ടി, AP ബാവ, PK ഫീര്‍ദൗര്‍സ് KCഅബ്ദുറഹ്മാന്‍, ഹാഷിം മാസ്റ്റര്‍വി ടി ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുറ്റൂര്‍ നോര്‍ത്ത് KMHSS ലെ NSS വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു....

കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളില്‍ പ്രതി പിടിയില്‍

MALAPPURAM
മലപ്പുറം: കോടതിയുടെ ജാമ്യമില്ല വാറന്റ് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമണം അഴിച്ചുവിട്ട കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളില്‍ പ്രതിയുമായ ഡാനി അയ്യൂബ് (44) പിടിയില്‍. തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ പങ്കാളിയായ ഇയാള്‍ കേസിലെ നാലാം പ്രതിയാണ്. പരപ്പനങ്ങാടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യമില്ല വാറന്റ് നടപ്പാക്കാന്‍ പോയ താനൂര്‍ സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ ഡാനി താനൂര്‍ ചീരാന്‍ കടപ്പുറത്തെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്‌ പൊലീസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ഇയ...

ഭിന്നശേഷിക്കാർക്കുള്ള ‘ഒപ്പം’ പി.എസ്‌.സി കോച്ചിങിന് കോഡൂർ ബാങ്കിന്റെ അധിക ധനസഹായം കൈമാറി

MALAPPURAM
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുവേണ്ടി മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഒപ്പം' പി.എസ്‌.സി. കോച്ചി ങ് പദ്ധതിയുടെ നടത്തിപ്പിനായി കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് അധികമായി അനുവദിച്ച തുക കൈമാറി. മുൻപ് നൽകിയ രണ്ട് ലക്ഷം കൂടാതെ പുറമേ അധിക തുക അനുവദിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് പി.എസ്.സി. പരീക്ഷാ പരിശീലനം നൽകി അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് 'ഒപ്പം' പദ്ധതി. മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് കോഡൂർ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ, സെക്രട്ടറി വിശ്വനാഥൻ എന്നിവർ ചേർന്നാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന് അധികമായി അനുവദിച്ച ഒരു ലക്ഷം രൂപ കൈമാറിയത്. ചടങ്ങിൽ മോഹനകൃഷ്ണൻ, 'ഒപ്പം' പ്രൊജക്ട് കോർഡിനേറ്റർ മുഹമ്മദ് റഹീസ്, കളക്ടറുടെ ഇന്റേൺസ് ആയ അനുഷ, നിസാർ എന്നിവർ പങ്കെടുത്തു....

SJM ചെമ്മാട് ഡിവിഷൻ അവാർഡ് വിതരണം നടത്തി

TIRURANGADI
ചെമ്മാട് : ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ 2024 25 അധ്യായന വർഷത്തിൽ എസ് ജെ എം ചെമ്മാട് ഡിവിഷൻ പരിധിയിൽ നിന്ന് ഒന്ന് രണ്ട്, സ്ഥാനം കരസ്ഥമാക്കിയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മൊമെന്റോയും കുട്ടികളെ പരിശീലിപ്പിച്ച ഉസ്താദുമാർക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു ചെമ്മാട് ഖുത്‌ബുസ്സ മാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ SJM ചെമ്മാട് ഡിവിഷൻ പ്രസിഡന്റ് ഉമർ ശരീഫ് സഅദി താനൂർ, ജനറൽ സെക്രട്ടറി ഷാഫി സഖാഫി ചെറുമുക്ക്, ഫിനാൻസ് സെക്രട്ടറി യഹിയ അഹ്സനി ചെറുമുക്ക് പരീക്ഷാ വിഭാഗം സെക്രട്ടറി ശിഹാബുദ്ദീൻ സഅദി താനൂർ ഡിവിഷൻ വൈസ് പ്രസിഡണ്ട് സൈനുദ്ദീൻ സഖാഫി വെന്നിയൂർ, മിഷനറി പ്രസിഡന്റ് അനസ് സഖാഫി, വെൽഫെയർ സെക്രട്ടറി റാഷിദ് സഖാഫി, ട്രെട്രെയിനിങ് സെക്രട്ടറി സുഹൈൽ ഫാളിലി തുടങ്ങിയവർ പങ്കെടുത്തു....

വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം

VENGARA
ഒതുക്കുങ്ങൽ : വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ ആട്ടീരി, പള്ളിപ്പുറം,മൂലപ്പറമ്പ്, മുനമ്പത്ത്, മീങ്കല്ല്, കാച്ചടിപ്പാറ,കൊടവണ്ടൂർ,വലിയ പറമ്പ്, എന്നീ വാർഡുകളിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, വി.കെ. ജലീൽ, ഇ. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ടി.റസിയ ടീച്ചർ, ടി.കെ.സുബൈർ, ടി. അബ്ദുറഹ്മാൻ, ഹനീഫ വടക്കേതിൽ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ടി. മുബീന, അജ്മൽ വലിയപറമ്പ്, റസിയ എ.എം, മുഹമ്മദ് കുട്ടി വലിയപറമ്പ്, അലവി വടക്കേതിൽ, മനാഫ് ചീരങ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി

MALAPPURAM
മലപ്പുറം: വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. മഞ്ചേരി വായ്പാറപ്പടി അച്ചിപ്പുറത്ത് വീട്ടില്‍ അസദുല്ല (47), ഭാര്യ മിന്‍സിയ (43), മകന്‍ ആമിന്‍ സിയ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണെന്ന് അസദുല്ല പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അസദുല്ല കാര്‍ വാങ്ങാന്‍ 2023 മാര്‍ച്ചില്‍ മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 4.1 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൃത്യമായി അടച്ചിരുന്ന വായ്പാ തിരിച്ചടവ് രണ്ടു മാസമായി മുടങ്ങി. ഇതോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഒരാഴ്ച കൊണ്ട് അടക്കാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഹെല്‍മറ്റുകൊണ്ട് ആമീന്‍ സിയയെ അടിച്ചത്. ...

സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് MDMAയുമായി യുവാവ് പിടിയിലായി

MALAPPURAM
മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കല്‍ ഹസ്‌കർ (37) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി പി.പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പൊലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ പരിശോധനക്ക് എത്തിയത്. താനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ടി.ബിജിത്ത്, എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍ കെ.ടി. ബിജിത്തിനാണ് കേ...

ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരണപ്പെട്ടു

GULF NEWS
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കല്‍വെട്ട സ്വദേശി പറവട്ടി റഫീഖ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ജിദ്ദ ശറഫിയയിലെ പഴയ ജവാസാത്ത് ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് വെച്ച്‌ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.ജിദ്ദയില്‍ ശഖ്‌റ എന്ന പേരില്‍ സ്റ്റേഷനറി ഹോള്‍സെയില്‍ ഷോപ്പ് അടക്കം ബിസിനസ് നടത്തിവരികയായിരുന്നു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്ബനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.പിതാവ്: പറവട്ടി മുഹമ്മദ്‌ എന്ന മാനു ഹാജി, മാതാവ്: വരിക്കോടൻ കദീജ, ഭാര്യ: റിഷ, മക്കള്‍: നിദ ഷറിൻ, റോഷൻ, രിസ്‌വാൻ, നൗറിൻ, റഫ്‌സാൻ, ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം ബാബ് മക്ക മസ്ജിദ് ബിൻ മഹ്ഫൂസില്‍ വെച്ച്‌ ജനാസ നമസ്കാരം നിർവഹിച്ച ശേഷം മയ്യിത്ത് അസദ്‌ മഖ്ബറയില്‍ ഖബറടക്കം നടന്നു....

സമസ്ത ശതാബ്ദി സന്ദേശയാത്രക്ക് മലപ്പുറത്ത് സ്വീകരണം നൽകും

MALAPPURAM
മലപ്പുറം: സമസ്ത നൂറാം വാർഷിക സമ്മേളന ഭാഗമായി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് രാജകീയ വരവേൽപ് നൽകും. ഡിസംബർ 24 ന് മലപ്പുറത്തെത്തുന്ന യാത്രയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ ജില്ലാ ആസ്ഥാനത്തേക്ക് ആനയിക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക വളണ്ടിയർ വിംഗിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് സ്വീകരിക്കും. യാത്രക്ക് വരവേൽപ് നൽകി മലപ്പുറം നഗരത്തിൽ മുഅല്ലിം റാലി സംഘടിപ്പിക്കും. മലപ്പുറം സുന്നീ മഹലിൽ ചേർന്ന സംഘാടക സമിതി യോഗം സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ പദ്ധതികളാവിഷ്കരിച്ചു. യോഗം സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. കെ.ടി ഹുസൈൻ കുട്ടി മുസ് ലിയാർ പദ്ധതി അവതരിപ്പിച്ചു. ക...

യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

CRIME NEWS
കോഴിക്കോട്: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രിയയെ വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച പ്രിയയും ഭർത്താവ് വിജിനും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഭൂവിചന്ദ്ര എന്ന് പേരുള്ള മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നീട് ഇവർ വിളിച്ചറിയിച്ച പ്രകാരം വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴ...

തൊമ്മങ്ങാടൻ മൊയ്തീൻ ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര ചേറ്റിപ്പുറം സ്വദേശി തൊമ്മങ്ങാടൻ മൊയ്തീൻ ഹാജി എന്നവർ മരണപ്പെട്ടു. (തൊമ്മങ്ങാടൻ അബ്ദുഹാജി, അലവി എന്നവരുടെ ജേഷ്ഠ സഹോദരൻ ) മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പാക്കടപ്പുറായ ഇരുകുളം ജുമാമസ്ജിദിൽ വെച്ച് നടക്കും

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം ഒന്നാംഘട്ടം ഉദ്ഘാടനം നടന്നു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത്ൽ 2025 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി ഒന്നാംഘട്ടം വിതരണം വികസന ചെയർപേഴ്സൺ കെ പി സരോജിനി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഹിയാനത്ത് തയ്യിൽ, പി കെ സിദ്ദീഖ്, മെമ്പർമാരായ കെ കെ ഹംസ, സി കെ റഫീക്, ഹുസൈൻ കെ വി, ശങ്കരൻ ചാലിൽ, ഇസ്മായിൽ ടി പി, സുബ്രഹ്മണ്യൻ കെ, നുസൈബ, അഹമ്മദ് സി കെ, വെറ്ററിനറി ഡോക്ടർ ഫാത്തിമ ഫായസ, അറ്റന്റർ സുന്ദരൻ , എന്നിവർ പങ്കെടുത്തു....

ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി; മർദിച്ച് പണം കവർന്ന സംഭവത്തില്‍ രണ്ട് പേർ പിടിയിൽ

MALAPPURAM
മലപ്പുറം: ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്നു. സംഭവത്തില്‍ രണ്ടംഗ സംഘത്തെ അറസ്റ്റു ചെയ്തു. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന്‍ കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരെയാണ് പോത്തുല്ല് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചാണ് പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും പിടിച്ചുപറിച്ചു.തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് ഐ കെ മനോജ്, എസ് സി പി ഒ മാരായ ഗീത, മുഹമ്മദ് കുട്ടി, സി പി ഒമാരായ ഷൈനി, വിപിന്‍ എന്നിവരാണ് അക്രമി സംഘത്തെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പോത്തുകല്ല്, വണ്ടൂര്‍ സ്റ്...

മലപ്പുറം ജില്ല അറബി ക്വിസ് മൽസരത്തിൽ ഇഷ ഫാത്തിമക്ക് മികച്ചനേട്ടം

MALAPPURAM
മലപ്പുറം: ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അറബിക് ക്വിസ് മത്സരം താനൂർ ഉപജില്ലയെ പ്രതിനിധികരിച്ച് മൽസരിച്ച ക്ലാരി ഓട്ടുപാറപ്പുറം സ്കൂളിലെ ഇഷ ഫാത്തിമക്ക് മികച്ച നേട്ടം താനൂർ സബ് ജില്ല മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇഷ ഫാത്തിമ മലപ്പുറം ഗവ: ടി.ടി.ഐ യിൽ നടന്ന ജില്ലാ മൽസരത്തിൽ 4ാം സ്ഥാനത്തിന് അർഹയായി. ഉപജില്ലയിലെ എൽ.പി, യു പി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിൽ നിന്ന് 100 കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. അറബി ഭാഷാ പഠനബോധനരംഗത്ത് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഇതര സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്ക് വലിയ മാതൃകയാണെന്ന് കെ എ എം എ മുൻ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ബസ്മല അഭിപ്രായപ്പെട്ടു....

‘നോ ക്യാപ്, ഇറ്റ്സ് ടുമോറോ’ SSF മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം ‘സ്റ്റുഡൻസ് ഗാല’ 2025 നവംബർ 29 ന്

TIRURANGADI
കോട്ടക്കൽ: 'നോ ക്യാപ്, ഇറ്റ്സ് ടുമോറോ' എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി സമ്മേളനം, 'സ്റ്റുഡൻസ് ഗാല' 2025 നവംബർ 29 ന് തിരൂരങ്ങാടിയിൽ നടക്കും. എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന ബ്യട്ട്.എക്‌സ് പ്രഖ്യാപന സംഗമം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം യൂസുഫ് സഖാഫി മൂത്തേടം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായിഡി-കോര്‍ 2.0, ചുമരെഴുത്ത്, ബാനര്‍, ഹാന്റ് ഓഫ് കൈന്റ്, എസ് കോഡ്, ടീ വിത്ത് ടീന്‍, ഹൈ-ഫൈ തുടങ്ങീ വ്യത്യസ്ഥ പ്രചാരണപരിപാടികള്‍ ആവിശ്കരിക്കും. പ്രഖ്യാപന സംഗമത്തില്‍ സംഗമത്തില്‍ അഡ്വ. അബ്ദുല്‍ മജീദ് അദ്യക്ഷതയും വഹിച്ചു. ജില്ലാ ഭാരവാഹികളായ ആതിഫ് റഹ്മാൻ, അമീര്‍ സുഹൈല്‍, സുഹൈല്‍ നുസ് രി തുടങ്ങിയവർ പ്രസംഗിച്ചു. ജൗഹർ, ജാഫർ, ഇസ്മായിൽ ഹാഷ് മി, സുഹൈൽ പരപ്പനങ്ങാടി, ഹുസനാർ സംബന്ധിച്ചു....

വള്ളിക്കുന്നിൽ റിട്ട. KSRTC സ്റ്റേഷൻ മാസ്റ്റർ തൂങ്ങിമരിച്ച  നിലയിൽ

MALAPPURAM
വള്ളിക്കുന്ന്: അരീയലൂർ ഉഷാ നഴ്സറിക്ക്‌ അടുത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കറുത്തേടത്ത് സദു എന്നവരാണ് മരണപ്പെട്ടത്. റിട്ട. KSRTC സ്റ്റേഷൻ മാസ്റ്ററായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ.

ഹൃദയാഘാതം; തിരൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

GULF NEWS
തിരൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ ആണ് മരിച്ചത്. 40 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കുവൈത്ത് കെഎംസിസി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു സൈഫുദ്ദീൻ. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കള്‍: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങള്‍: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ....

കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ട രണ്ടുപേർ പിടിയില്‍

MALAPPURAM
കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയില്‍ രണ്ട് പേർ കൂടി പിടിയില്‍. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ഒമാനില്‍ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടില്‍ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്. ലിജീഷ് ആന്റണിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാല്‍, ലിജീഷ് പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു.ഇതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്....

MTN NEWS CHANNEL

Exit mobile version