Monday, September 14News That Matters

Author: admin

ഭിന്നശേഷി ക്ഷേമ കാൾ സെന്ററിന്റെ അവലോകന യോഗം സംഘടിപ്പിച്ചു

VENGARA
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഭിന്നശേഷി ക്ഷേമ കാൾ സെന്ററിന്റെ അവലോകന യോഗം പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ചു.പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും മെമ്പർമാർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കിയ പട്ടികയിലെ ഭിന്നശേഷിക്കാരെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ആവശ്യങ്ങളും നിർദേശങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് അവലോകന യോഗം ചേർന്നത്.ആദ്യഘട്ട നടപടിയായി, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും UDID കാർഡ് ലഭിക്കാത്തവർക്കുമായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, കാൾ സെന്റർ വഴി ലഭിച്ച മറ്റ് നിർദേശങ്ങളും പരാതികളും പരിഗണിച്ച് വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പി...

കൊണ്ടോട്ടിയിൽ വീട്ടിൽ സൂക്ഷിച്ച 16 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

KONDOTTY
കൊണ്ടോട്ടി: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കരിപ്പൂർ അറഫാ വില്ലയിൽ അസ്ഫാക്ക് (28) മലപ്പുറം ജില്ലാ പോലീസിന്റെ പിടിയിലായി. ലഹരി മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ (Operation Toofaan Narco Hunt) പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇന്ന് രാവിലെ പ്രതിയുടെ വീട്ടിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ 16 ഗ്രാം എം.ഡി.എം.എയും ലഹരിമരുന്ന് അളക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.​മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്‌, ഇൻസ്പെക്ടർ അനുദാസ് കെ. എന്നിവരുടെ നേതൃത്വത്തിൽ കൊണ്ട...

കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ മിനി കാപ്പ് സ്വദേശി കൂളിപ്പിലാക്കൽ അബൂബക്കർ (80) നിര്യാതനായി.​ഭാര്യ: കദിയാമു. മക്കൾ: റഹ്മത്ത്, സീനത്ത്, അഫ്സത്ത്. മരുമക്കൾ: മുഹമ്മദലി, സി.പി. ഹക്കിം, മൊയ്തീൻകുട്ടി.​പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും

റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

KERALA NEWS
തിരുവനന്തപുരം: റോഡ് സുരക്ഷയും ലഹരിവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം ആർ.എ.എഫ് (RAAF) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന പോലീസ് മേധാവി ശ്രീ. രാവഡ എ. ചന്ദ്രശേഖറിന് കൈമാറി. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങിൽ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുവാണ് നിവേദനം നൽകിയത്. കെ.ടി.എ. സമദ്, സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

ഹജ്ജ് കർമങ്ങൾക്കിടെ മൂന്ന് മലയാളി തീർഥാടകർ മക്കയിൽ നിര്യാതരായി

GULF NEWS
മക്ക: ഹജ്ജ് കർമങ്ങൾക്കിടയിലും അതിന് പിന്നാലെയുമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് മലയാളി വനിതകൾ മക്കയിൽ നിര്യാതരായി. പാലക്കാട്, എറണാകുളം, കാസർകോട് സ്വദേശിനികളാണ് മരിച്ചത്. പാലക്കാട് കൊപ്പം അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാന്റെ ഭാര്യ പാത്തുമ്മ (58), എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70), കാസർകോട് പൈവളിക സ്വദേശിനി കുഞ്ഞലിമ്മ (63) എന്നിവരാണ് മരിച്ചത്. മിനയിലെ താമസസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മിന 2 ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാത്തുമ്മ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ അസുഖബാധിതയായ സുലൈഖ സൗദി നാഷണൽ ആശുപത്രിയിലും, കർമങ്ങൾക്കിടയിൽ മിനയിൽ വെച്ച് അസുഖബാധിതയായ കുഞ്ഞലിമ്മ മക്കയിലെ സൗദി ജർമൻ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂവരുടെയും മരണാനന്തര നടപടിക്രമങ്ങൾ സൗദി അധികൃതരുടെ...

ഉള്ളാടൻ മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റൂർ പൂങ്കടായ സ്വദേശി ഉള്ളാടൻ ബീരാൻകുട്ടിയുടെ മകൻ ഉള്ളാടൻ മുസ്തഫ നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൂങ്കടായ പള്ളിയിൽ വെച്ച് നടക്കും.

കൂടരഞ്ഞി കൊലപാതകം: പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്

VENGARA
തിരുവമ്പാടി: മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി എന്ന ആന്റണി (54) നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് മുൻപ് കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തിരുവമ്പാടി പോലീസ് തയ്യാറാക്കി. 1986-ൽ കൂടരഞ്ഞിയിലും 1989-ൽ വെള്ളയിൽ ബീച്ചിലും ഓരോ ആളുകളെ വീതം കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുഹമ്മദലി പറഞ്ഞ കാലയളവിൽ ഈ പ്രദേശങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി പോലീസ് അന്വേഷണത്തിലും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടരഞ്ഞിയിൽ മരിച്ചയാളുടെ രേഖാചിത്രം പോലീസ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, വെള്ളയിൽ ബീച്ചിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ഇതുവരെ തയ്യാറാക്കിയിട്ടില്ല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ....

വേങ്ങര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

VENGARA
​ഇരിങ്ങല്ലൂർ: 2026-27 അധ്യയന വർഷത്തെ വേങ്ങര ബ്ലോക്ക് തല പ്രവേശനോത്സവം പറപ്പൂർ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ശ്രദ്ധേയമായി നടന്നു.​വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബി.പി.സി. അബൂബക്കർ ടി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.​നഴ്സറി, ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തക വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംലത്ത് കവറൊടിയും പറപ്പൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാസർ പറപ്പൂരും ചേർന്ന് നിർവഹിച്ചു. പഠനോപകരണ കിറ്റ് വിതരണം പറപ്പൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. ഷാഹിദ നിർവഹിച്ചു. ...

ചേറൂരിൽ ക്രഷർ മെഷീനിൽ വീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം

VENGARA
വേങ്ങര: ചേറൂർ അടിവാരത്തുള്ള 'ചേറൂർ ഗ്രാനൈറ്റ്' ക്രഷർ യൂണിറ്റിൽ മെഷീനിൽ വീണ് അസം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അസം നാഗോൺ ദിങ് സ്വദേശിയായ ജൊഹിറുൽ ഇസ്‌ലാം (26) ആണ് മരിച്ചത്. മെയ് 31-ന് രാവിലെ 10.50-ഓടെയാണ് അപകടം നടന്നത്.ക്രഷറിലെ മെഷീൻ ഓപ്പറേറ്ററായിരുന്നു ജൊഹിറുൽ ഇസ്‌ലാം. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ മെഷീനുള്ളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തിരൂരങ്ങാടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സ്ഥാപനത്തിന്റെ മാനേജറായ ചേറൂർ കല്ലകൻചിന സ്വദേശി ഹാസിം വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. വേങ്ങര എസ്.ഐ രഞ്ജിത്ത് പി. യുടെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകര...

പൈപ്പ് ലൈൻ ഇടാൻ പൊളിച്ച പൊതുമരാമത്ത് റോഡുകൾ നന്നാക്കും: മന്ത്രി പി.കെ. ബഷീർ

MALAPPURAM
തിരൂരങ്ങാടി: പൈപ്പ് ലൈൻ ഇടുന്നതിനും ഇലക്ട്രിക് കേബിൾ വലിക്കുന്നതിനും വേണ്ടി പൊളിച്ച പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ നന്നാക്കുന്നതിന് വകുപ്പ് തല യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പല റബറൈസ്ഡ് റോഡുകളും വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബി.യുടെയും ആവശ്യങ്ങൾക്ക് വേണ്ടി പൊളിച്ചതിന് ശേഷം പൂർവ്വസ്ഥിതിയിലാക്കാതെ താൽക്കാലിക ടാറിംഗ് നടത്തി പോവുന്നത് മൂലം റോഡുകളിൽ കുണ്ടും കുഴിയുമായി എഡ്ജുകൾ രൂപാന്തരപ്പെട്ട് വാഹനയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇത് ഇനി അനുവദിക്കില്ലെന്നും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് മേലിൽ ഇതുണ്ടാവാത്ത വിധം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരപ്പനങ്ങാടി-ചെമ്മാട് റോഡിൽ തൃക്കു...

കൊടിഞ്ഞിയിൽ റിട്ട. അധ്യാപിക പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു.

MARANAM
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിനിയും തൃക്കുളം എ.എം.എൽ.പി സ്‌കൂളിലെ റിട്ടയേർഡ് അധ്യാപികയുമായ പുല്ലാണി വിനീത ടീച്ചർ (63) അന്തരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലെ റിട്ടയേർഡ് സ്റ്റോർ സൂപ്രണ്ട് പി. ജ്യോതി കുമാറാണ് ഭർത്താവ്. മക്കൾ: ഡോ. മനീഷ (കാനഡ), മഹേഷ് (എഞ്ചിനീയർ, യു.കെ). മരുമക്കൾ: ചാർലി (കാനഡ), കൃഷ്ണ ശ്രീ (യു.കെ).സംസ്കാരം ബുധനാഴ്‌ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

KERALA NEWS
തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തോളം വരുന്ന ഒന്നാം ക്ലാസുകാർ ഉൾപ്പെടെ 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനൊപ്പം സംസ്ഥാനത്തൊട്ടാകെ പ്രാദേശിക തലത്തിലും വിപുലമായ പ്രവേശനോത്സവ പരിപാടികളും സൈബർ സുരക്ഷാ പ്രതിജ്ഞയും നടക്കും.​കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം. സ്കൂൾ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനു...

തിരൂരങ്ങാടിയിൽ ഈദ് ഇശൽ വിരുന്ന് ശ്രദ്ധേയമായി

TIRURANGADI
തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മിലൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'ഈദ് ഇശൽ വിരുന്ന്' ശ്രദ്ധേയമായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ മുസ്തഫ നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ്‌ മനരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. മാപ്പിളപ്പാട്ട് പഠനത്തിന് അമേരിക്കയുടെ ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പ് ലഭിച്ച ഡോ. മുഹമ്മദ്‌ ഹസീബ്, അമേരിക്കയിലെ ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.ടി അബ്ദുൽ ഹഖ് എന്നിവർക്ക് പുറമെ കലാ-സാംസ്‌കാരിക-കായിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. സി. അബ്ദുസലാം, മജീദ് ഗുരുക്കൾ, എം.കെ നസ്റുള്ള ഷരീഫ് എന്നിവരെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി ഇവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.മുക്ക...

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗനവാടികളിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

VENGARA
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന പടപ്പറമ്പ്, ചേറൂർ അംഗനവാടികളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവവും, പഠനം പൂർത്തിയാക്കി പ്രൈമറി സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം യു. സക്കീന നിർവഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോകളും അവർ വിതരണം ചെയ്തു. പടപ്പറമ്പിലെ 53-ാം നമ്പർ അംഗനവാടിയിൽ നടന്ന ചടങ്ങിൽ അംഗനവാടി ടീച്ചർ ഭാനുമതി അധ്യക്ഷത വഹിച്ചു. സിന്ധു, രക്ഷിതാക്കളായ പാത്തുമ്മക്കുട്ടി, രമിത, ധന്യ, ശ്രീജ, സുമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചേറൂരിലെ 52-ാം നമ്പർ അംഗനവാടിയിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. സരോജിനി, രക്ഷിതാക്കളായ കബീർ, സുനിൽകുമാർ, നിജിത തുടങ്ങിയവർ നേതൃത്വം നൽകി. രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേർ ചട...

കീരനല്ലൂർ പാലം നിർമ്മാണം: ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ കീരനല്ലൂർ ന്യൂക്കട്ടിലെ പുതിയ പാലം നിർമ്മാണത്തിനായി പുഴയിൽ മണ്ണും തെങ്ങും ഉപയോഗിച്ച് തടയണ നിർമ്മിച്ചതിൽ ആശങ്കയുമായി നാട്ടുകാർ. മഴക്കാലം ആരംഭിക്കാനിരിക്കെ, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഈ അശാസ്ത്രീയ നിർമ്മാണം പ്രദേശത്ത് വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നായിരുന്നു പരാതി. എന്നാൽ മഴ കനത്ത് പുഴയിലെ ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീരൊഴുക്ക് തടസ്സപ്പെടുത്തിയത് അട്ടക്കുളങ്ങര, പള്ളിപ്പടി, കൊട്ടന്തല, വടക്കേമമ്പുറം, ചുഴലി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറാനും വലിയ ദുരന്തങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി, സുബൈർ പി.പി എന്നിവരുട...

മൂന്നിയൂർ സ്വദേശിയെ ബാംഗ്ളൂരിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Accident
മൂന്നിയൂർ: ആലിൻചുവട് സ്വദേശി പരേതനായ കറുത്തേടത്ത് ഹസ്സൻ ഹാജിയുടെ മകൻ ഖലീൽ (42) ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു. ജോലിയാവശ്യാർത്ഥം ഒരാഴ്ച മുമ്പാണ് ഖലീൽ ബാംഗ്ളൂരിൽ പോയത്. യ്യ്യൂബർ ടാക്സി ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച ഖലീലിനെ ജോലി സമയം കഴിഞ്ഞിട്ടും റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹ്രുത്തുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖലീൽ വാഹനത്തിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗ്ളൂരിലേക്ക് തിരിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.മാതാവ്: സഫിയ. മക്കൾ: സനീഹ, സാക്കി ഖലീൽ .സഹോദരങ്ങൾ : ജൈസൽ, സജ്ജാദ്, ഫാസിൽ . നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ

CRIME NEWS
കോഴിക്കോട്: കൗൺസിലിങ്ങിനെത്തിയ 18-കാരിയെ പീഡിപ്പിച്ച സൈക്യാട്രിക് കൗൺസിലർ അറസ്റ്റിൽ. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാനാണ് പോലീസിന്റെ പിടിയിലായത്. മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ തൃശൂർ സ്വദേശിനിയെയാണ് ഇയാൾ നിരവധി തവണ പീഡനത്തിനിരയാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ളയാളാണ് യഹിയ ഖാൻ. മാതാവിനൊപ്പമാണ് പെൺകുട്ടി പാലാഴിയിലുള്ള പ്രതിയുടെ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാൽ, കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ പെൺകുട്ടി ഈ വർഷം ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്...

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കണ്ണൂർ: കണ്ണൂർ കരിമ്പത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ സാന്ദ്രതാരയാണ് മരിച്ചത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുമാസം മുൻപായിരുന്നു നൃത്താധ്യാപികയായ സാന്ദ്രയുടേയും ആകാശ് മോഹന്റെയും വിവാഹം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഗൃഹപ്രവേശ ചടങ്ങിന് പോകാൻ ഒരുങ്ങാനായി മുറിയിൽ കയറി വാതിലടച്ച സാന്ദ്ര ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് ഭർത്താവ് ആകാശ് വാതിൽ തളളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ സാന്ദ്രയെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയിച്ച് വിവാഹം ചെയ്ത ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം സ്വദ...

ഡൈനിങ് ടേബിളില്‍ നിന്നും താഴെ വീണ് മൂന്ന് വയസുകാരി മരിച്ചു.

Accident
അത്താണി: ഡൈനിങ് ടേബിളില്‍ നിന്നും താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം താമസിക്കുന്ന മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന് വിളിക്കുന്ന അലംകൃതയാണ് മരിച്ചത്.​ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കുട്ടി ബോധരഹിതയായി നിലത്ത് കിടക്കുന്നതാണ് കണ്ടത്.​ഉടന്‍തന്നെ കുട്ടിയെ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പള്‍സ് കുറഞ്ഞതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരുഷ് ആണ് ഏക സഹോദരന്‍....

കൊണ്ടോട്ടി കാറിൽ കറങ്ങി മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ പിടിയിൽ

KONDOTTY
കൊണ്ടോട്ടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം സ്വദേശി മുഹമ്മദ് ഷഫീഖ് (32), മലപ്പുറം ചാലിയം സ്വദേശി അബ്ദുള്‍ നിസ്താര്‍ (31) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊണ്ടോട്ടി പെരിയമ്പലത്ത് വെച്ചാണ് ഇവർ വലയിലായത്.പ്രതികളിൽ നിന്നും ഏഴ് ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം ഹാഷിഷ് ഓയില്‍, തൂക്കം നോക്കുന്നതിനായുള്ള ഇലക്‌ട്രോണിക് ത്രാസ്, 31,000 രൂപ എന്നിവ കണ്ടെടുത്തു. കൂടാതെ ഇവർ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.പിടിയിലായവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ ഷഫീഖിനെ കഴിഞ്ഞ വര്‍ഷം 50 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ നിസ്താര്‍ കൊലപാതക ശ്രമം, മോഷണം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇതിന് പിന്നാലെയാണ് ലഹരിക്കേസിലും ഇവർ പിടിയിലാകുന്നത്....

MTN NEWS CHANNEL

Exit mobile version