വേങ്ങര: ഊരകം കീഴ്മുറി ജി.എൽ.പി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സുലൈമാൻ യു. അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രീകരണവും വിദ്യാർത്ഥികൾക്കായി ചിത്രരചനയും നടന്നു. പ്രീ പ്രൈമറി ഇൻചാർജ് സജിനി ഗംഗ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പരിപാടികൾക്ക് ഗീതു കെ., ശ്രുതി കെ.പി., മോളി ടി., സഹല കെ., ജമീല കെ., അജിത പി., മുഹമ്മദ് നിബ്രാസ് എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
