Friday, January 16News That Matters

Author: admin

വള്ളിക്കാടൻ മായിൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം കല്ലേങ്ങൽപടി സ്വദേശി പരേതനായ വള്ളിക്കാടൻ മൂസ ഹാജിയുടെ മകൻ വള്ളിക്കാടൻ മായിൻ കുട്ടി ഹാജി എന്നവർ മരണപ്പെട്ടു ഭാര്യ വള്ളിക്കാടൻ കുഞ്ഞാത്തുട്ടി. മക്കൾ: പരേതനായ അബ്ദുള്ളത്തീഫ്, മുഹമ്മദ് കുട്ടി, ആസ്യമ്മു, സൗദ. മരുമക്കൾ: കുട്ടിയാമൂ കോഴിച്ചെന, മുജീബ് റഹ്മാൻ ചേങ്ങോട്ടൂർ, സെക്കീന, റംല, പുതിയത്ത്പുറയാ. ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് നെല്ലിപ്പറമ്പ്ജുമാമസ്ജിദിൽ....

ഹോപ്പ് ഫൗണ്ടേഷനിലേക്ക് ഫണ്ട് സ്വരൂപിച്ച് നൽകി നാസർ പറപ്പൂർ

VENGARA
ഇരിങ്ങല്ലൂർ പെട്രോൾ പമ്പിന് എതിർവശത്തായി നാല് നിലയിൽ 40 ബെഡ് സൗകര്യത്തോടെ ആരംഭിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെൻ്ററിൻ്റെ കെട്ടിട നിർമാണത്തിലേക്ക് അമ്പതിനായിരം രൂപ സ്വരൂപിച്ച് നൽകി. വേങ്ങര ബ്ളോക്ക് ഡിവിഷൻ മെമ്പറും ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡൻ്റുമായ നാസർ പറപ്പൂർ. പലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ കെട്ടിട നിർമാണ കമ്മറ്റി ചെയർമാൻ നല്ലൂർ മജീദ് മാസ്റ്റർക്ക് ഫണ്ട് കൈമാറി. ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ എ.പി മൊയ്തുട്ടി ഹാജി, എം.കെ. ഷാഹുൽ ഹമീദ്, ഓഫീസ് അസിസ്റ്റൻ്റ് ഹനീഫ എന്നിവരും പങ്കെടുത്തു....

ഗസ ഐക്യദാർഡ്യ ഗാനം പാടി വൈറലായ ശഹബാന് ആദരം.

TIRURANGADI
ഏ.ആർ നഗർ: ഗസ തെരുവിലെ ചോര കണ്ട്…ഞാനും എഴുതട്ടെ ഒരു കണ്ണീർ കാവ്യം. പിഞ്ചോമന മക്കളെ ചോരക്കായ്… ദാഹിച്ചലയുന്ന ചെന്നായ് കൂട്ടം… ഗാനം പാടി വൈറലായ നമ്പം കുന്നത്ത് മുഹമ്മദ് ശഹബാനെ ഉപഹാരം നൽകി ആദരിച്ചു. ഗസയിലെ കുരുന്നുകൾക്കെതിരെ ഇസ്രായേൽ നടത്തിയ ക്രൂരതയും നിങ്ങളുടെ സഹനത്തിന് ഒരു നാൾ മോചനമാവുമെന്ന സന്തോഷമുന്നറിയിപ്പ് നൽകുന്ന റാഷിദ് കണ്ണൂരിൻ്റെ വരികൾ സ്കൂൾ കലോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സ് നിശബ്ദമായി. ആ ഈറനണിഞ്ഞ നിശബ്ദത ഫലസ്തീൻ മോചനത്തിനുള്ള പ്രാർത്ഥനയുമായി. സ്കൂൾ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ ലക്ഷങ്ങൾ കാഴ്ച്ചക്കാരായാണ് ശഹ്ബാൻ വൈറലായത്. മമ്പുറം വെട്ടത്ത് ബസാർ നമ്പംകുന്നത്ത് ബഷീർ -സാജിദ ദമ്പതികളുടെ മകനാണ്. സുബ്ഹാൻ (ഡിഗ്രി വിദ്യാർത്ഥി) സുഹാന (പ്ലസ് ടു വിദ്യാർത്ഥിനി) സഹോദരങ്ങളാണ്. ഇവരും പാട്ടുകാരാണ്.പ്രഥമധ്യാപിക ജി.സുഹ്റാബി, പി. അബ്ദുൽ ലത്തീഫ്, പി.ഇസ്മായിൽ, എം. ഫസീല, സി.നജീബ്,മുനീർ വിലാശ്ശേരി,എവി ഇസ...

മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി

GULF NEWS
അൽബഹ: അൽബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്‌ത്യമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. 20 വർഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് അൽബഹയിൽ തിരിച്ചെത്തിയത്. വെണ്ടല്ലൂർ കട്ടച്ചിറ അബ്ദുറഹ്മാന്റെയും ഫാത്തിമ കുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ. ഭാര്യ: റാബിയ, മക്കൾ: തസ്നിയ, ഹാദിയ, മുഹമ്മദ്‌ സിനാൻ, സഹോദരങ്ങൾ: സൈതലവി, ഷംസുദ്ധീൻ (യു.എ.ഇ), ഷാഹുൽ ഹമീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്....

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

KERALA NEWS
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആ...

ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്ല് കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം: INTUC

VENGARA
ഊരകം മലയിൽ ഡസൻ കണക്കായ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത കരിങ്കൽ കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഊരകം മലയിൽ ഈയിടെ ഉണ്ടായ ടാപ്പിംഗ് തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂമി മാതാവിന്റെ ഹൃദയം പിളർത്തിയുള്ള ഖനനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രകൃതിദുരന്തത്തിന്റെ വക്കോളം എത്തിനിൽക്കുന്ന ഊരകം മലയുടെ സംരക്ഷണം ഒരുക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സാമ്പത്തിക ദുരാഗ്രഹികളുടെ ഇഛ ക്ക് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ പൊയ്മുഖം പൊതുജനമധ്യത്ത...

റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തി​യാ​യ യു​വ​തി​ അ​റ​സ്റ്റി​ല്‍

LOCAL NEWS, THRISSUR
തൃ​ശൂ​ര്‍: മാ​ള​യി​ല്‍ റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തി​യാ​യ യു​വ​തി​യും അ​റ​സ്റ്റി​ല്‍. പ​ട്ടേ​പാ​ടം സ്വ​ദേ​ശി​നി ത​രു​പ​ടി​ക​യി​ല്‍ ഫാ​ത്തി​മ ത​സ്‌​നി (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ള പൊ​ലീ​സാ​ണ് ഫാ​ത്തി​മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. റിട്ട. അധ്യാപികയായ മാ​ള പു​ത്ത​ന്‍​ചി​റ കൊ​ല്ലം​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജ​യ​ശ്രീ (77) യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ് ഫാത്തിമ തസ്നി. കേസിലെ മുഖ്യപ്രതി ആദിത്ത് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കഴിഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​ൻ​പ​തി​നാണ് കേ​സി​ലെ മു​ഖ്യ പ്ര​തി പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി ചോ​മാ​ട്ടി​ല്‍ വീ​ട്ടി​ല്‍ മ​ക​ന്‍ ആ​ദി​ത്ത് (20) ജ​യ​ശ്രീ​യു​ടെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി വാ​യും മൂ​ക്കും പൊ​ത്തി​പി​...

കാളപൂട്ട് മത്സരങ്ങള്‍ക്ക് അനുമതി

MALAPPURAM
കാളപൂട്ട് മത്സരങ്ങള്‍ നടത്തുന്നതിന് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്‍ നിയമസഭയില്‍ പാസായതോടെ മലപ്പുറം ജില്ലയിലെ കാളപൂട്ടുപ്രേമികള്‍ ആവേശത്തിലാണ്. പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍, വളാഞ്ചേരി കരേക്കാട്, കൊണ്ടോട്ടി മുതുവല്ലൂര്‍, ഒളകര-പുകയൂര്‍, എടപ്പാളിനടുത്ത് ഐലക്കാട്, താനാളൂര്‍, മഞ്ചേരി പയ്യനാട് തുടങ്ങിയിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കാളപൂട്ട് മത്സരങ്ങള്‍ നടക്കുന്നത്.കാളപൂട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന നൂറിലേറെ ജോഡി കന്നുകള്‍ മലപ്പുറം ജില്ലയിലുണ്ട്. ആയിരക്കണക്കിനു കാളപൂട്ടുപ്രേമികള്‍ ഒത്തുകൂടുന്ന കാളപൂട്ടുകണ്ടങ്ങളുമുണ്ട്. സംസ്ഥാനത്ത് അഞ്ഞൂറിലേറെ ജോഡി കന്നുകള്‍ മത്സരരംഗത്തുണ്ട്. കാളപൂട്ട്, കന്നുപൂട്ട്, മരമടി, പോത്ത് ഓട്ടം തുടങ്ങിയ വിവിധപേരുകളില്‍ അറിയപ്പെട്ടിരുന്ന മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമാണ്. ഇതിനായി 1960-ലെ കേന്ദ്രനിയമമായ...

വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ

LOCAL NEWS, WAYANAD
തൊണ്ടയില്‍ കുരുങ്ങിയ എല്ലിന്‍കഷ്ണം എടുത്ത് മാറ്റിയ വീട്ടമ്മയെ തേടിയെത്തി നന്ദി സൂചകമായി അരികത്ത് ഇരിക്കുകയും ചെയ്ത തെരുവുനായ ചത്തു. അജ്ഞാത‍ർ ഭക്ഷണത്തോടൊപ്പം വിഷം കലര്‍ത്തി നല്‍കിയതിന് പിന്നാലെ അവശനിലയിലായി നായ ചാവുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പിണങ്ങോട് ലക്ഷം വീട് കോളനികളിലെ വീടുകളിലും പരിസര പ്രദേശങ്ങളിലും സ്ഥിരം കാണാറുള്ള നായയുടെ വായില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് എല്ലിന്‍ കഷ്ണം കുടുങ്ങിയിരുന്നു. കോളനിയിലെ തന്നെ നസീറ എന്ന വീട്ടമ്മ ഇത് എടുത്ത് മാറ്റി നായയുടെ ജീവന്‍ രക്ഷിച്ചതോടെയാണ് ഈ മിണ്ടാപ്രാണി വാര്‍ത്തകളില്‍ ഇടം നേടിയത്. നന്ദി സൂചകമെന്നോണം പിറ്റേന്ന് നസീറയെ തേടിയെത്തിയ തെരുവുനായയുടെ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്. ഈ സംഭവം ആളുകളുടെ മനസില്‍ നിന്നും മായും മുമ്ബെയാണ് നായയുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നുള്ള വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത...

സൗദിയിലെ അല്‍കോബാറില്‍ നിന്നും നാട്ടില്‍ വന്ന പ്രവാസി യുവതി നിര്യാതയായി

GULF NEWS
അല്‍ കോബാറില്‍ പ്രവാസിയായ പറമ്ബില്‍ പീടിക കല്ലുങ്ങല്‍ വീട്ടില്‍ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി (28) നാട്ടില്‍ വെച്ച്‌ മരിച്ചു. മലപ്പുറം ഒലിപ്രംകടവ് നെടുമ്ബുറത്തു പുതുകുളങ്ങര മജീദ് ആയിഷ പരേക്കാട്ട് ദമ്ബതികളുടെ മകളാണ്. എട്ട് വയസുള്ള റംസി റമ്മാഹ് മകനാണ്. അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. വിവരമറിഞ്ഞയുടനെ ഭര്‍ത്താവ് സാദിഖ്‌ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം അല്‍ കോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക്‌ നിരവധി സുഹൃത്തുക്കള്‍ ദമ്മാമിലും അല്‍ കോബാറിലുമായിട്ടുണ്ട്. തബ്ഷീറയുടെ ആകസ്മിക വിയോഗം സുഹൃത്തുക്കളെയും കുടുംബങ്ങളെയും ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുല്‍ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്....

വെട്ടിക്കാട്ടിൽ ഫസലുൽ ഫാരിസ് മരണപ്പെട്ടു

MARANAM
ഇരിങ്ങല്ലൂർ പാലാണി സ്വദേശി വേങ്ങരയിൽ വെട്ടിക്കാട്ട് ഫർണിച്ചർ എന്ന സ്ഥാപനം നടത്തുന്ന അമ്പലവൻ വെട്ടിക്കാട്ട് ചേക്കു എന്നവരുടെ മകൻ അമ്പലവൻ വെട്ടിക്കാട്ടിൽ ഫസലുൽ ഫാരിസ് (30) എന്നവർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 പാലാണി സലഫി മസ്ജിദിൽ നടക്കും

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റില്‍

CRIME NEWS
കൊണ്ടോട്ടിയില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 30 മുതല്‍ ഈ മാസം ഏഴ് വരെയുള്ള കാലയളവിലാണ് ഈ സംഭവം നടക്കുന്നത്. പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുകയാണ്. 24 കാരിയായ ഈ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്ന് പറഞ്ഞും മോട്ടിവേഷൻ സ്പീക്കർ ആണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കുകയും ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിനും അറിയാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കൈക്കലാക്കി. പിന്നീട് പുറത്തുപോകാമെന്ന് ഉള്‍പ്പെടെ പറഞ്ഞിരുന്നു....

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അലുംനി യോഗം ജനറൽ ബോഡി യോഗം ചേർന്നു

TIRURANGADI
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (അലുംനി അസോസിയേഷൻ) ജനറൽ ബോഡി യോഗം ചേർന്നു. വിപുലമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പി.എസ്.സി. കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കുക, പൂർവ്വ വിദ്യാർത്ഥിയായ അൻവറിൻ്റെ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കുക, വിപുലമായ അലുംനി മീറ്റിംഗും സൗഹൃദ യാത്രയും സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. സേവന-സഹായ പ്രവർത്തനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദം ശക്തമാക്കുന്നതിനും യോഗം പ്രാധാന്യം നൽകി. തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് അഡ്വ: സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, ടി. അബ്ദുൽ റഷീദ്, താപ്പി റഹ്മത്തുള്ള,അമർ മനരിക്കൽ, കെ.ടി.ഷാജു ,പി.ഒ. സാദിഖ്, എം.ടി. റഹ്മത്തുള്ള, ട...

വായോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

MALAPPURAM
മലപ്പുറം വട്ടക്കുളം കാന്തള്ളൂരില്‍ തനിച്ച്‌ താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദേവകിയമ്മയാണ് മരിച്ചത്. 77 വയസായിരുന്നു. അടുക്കളയില്‍ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കൊണ്ടോട്ടി മുനിസിപ്പാലിറ്റി താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു

KONDOTTY
പട്ടികജാതി വികസന വകുപ്പ് കൊണ്ടോട്ടി മുനിസിപ്പാലിറ്റി 37 ലക്ഷം രൂപ ചിലവയിച്ച് നിർമിച്ച താഴെ കോട്ടാശ്ശേരി കുടിവെള്ള പദ്ധതി കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ TV ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഷറഫ് മടാൻ അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സബിത സ്വാഗതം പറഞ്ഞു. സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാന്മാരായ മൊയ്തീൻ അലി, ഫിറോസ് കെ. പി, കുടിവെള്ള കമ്മിറ്റി ചെയർമാൻ മനോജ്‌കുമാർ വി, കൊണ്ടോട്ടി SCDO വി. കെ. മുനീർ റഹ്മാൻ, കുടിവെള്ള കമ്മിറ്റി കൺവീനവർ വിജയൻ സി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മരക്കാർ ഹാജി, ബാലൻ എന്നിവർ സംസാരിച്ചു....

ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി.

VENGARA
വേങ്ങര : ഫലസ്തീനിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നവരോട് പൊറുക്കില്ല ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി. വിദ്യാലയത്തിലെ കബ് ബുൾബുൾ യൂണിറ്റും ടി.ടി.കെ എം ഐ ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് നടത്തിയ യുദ്ധവിരുദ്ധ സദസ്സ് പ്രധാനധ്യാപകൻ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. റഷ്ദാൻ എ കെ യുദ്ധവിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചു.ഫ്രെയിംസ് എഗൈൻസ്റ്റ് വാർ എന്ന പേരിൽ ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ ചങ്ങല എന്നിവ ഒരുക്കി. സ്റ്റാഫ് സെക്രട്ടറി പി വി കെ ഹസീന. ആനന്ദൻ കെ കെ, അംറ ഷെറിൻ എം, ഷിംന ഷെറി സ്കൂൾ ലീഡർ മുഹമ്മദ്‌ ഇഷാൻ എ.വി എന്നിവർ നേതൃത്വം നൽകി....

രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ

MALAPPURAM
രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് വൈകുന്നേരം നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിക്കും. നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി നൽകിയിരുന്നില്ല. സ്കൂളിന്റെ പഴയ എട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം. റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്താണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ടു നിലകളിലായാണ് സമ്പൂർണ്ണമായും എയർകണ്ടീഷൻ ക്ലാസ് റൂമുകൾ നിർമ്മിച്ചത്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽ നിന്ന് വ്യത്യസ്തമായി മോഡേൺ എഫ്.ആർ....

കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു

MALAPPURAM
മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേലേമ്പ്ര സ്വദേശിയായ സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള സുബൈർ, റാംപ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. ഈ പ്രയാസം തുറന്നുകാട്ടിയാണ് സുബൈർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിൽ റാംപ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ സുബൈറിനെതിരെ മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി. ബഹളം വെച്ചു, ആശുപത്രിയിലെ ജോലി തടസ്സപ്പെടുത്തി, മെഡിക്കൽ ഓഫീസറോട് അപമര്യാദയായി പെരുമാറി, സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി എന്നിങ്ങനെയുള്ള പരാതികളാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥ...

ട്രാഫിക് റഗുലേറ്ററി യോഗങ്ങൾക്ക് പ്രസക്‌തിയേറുന്നു: റാഫ്

MALAPPURAM
പെരിന്തൽമണ്ണ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റികൾ സമയ ബന്ധിതമായി വിളിച്ചു ചേർക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മേഖല കൺവൻഷൻ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. റോഡുകളിലെ അറ്റകുറ്റപ്പണികൾ, റോഡു കൈയ്യേറ്റം, അമിത വേഗത എന്നിവകൾക്ക് കൗൺസിൽ യോഗങ്ങൾ ഉപകരിക്കും. ഡോക്ടർ ബക്കേഴ്സ് ഹാളിൽ സംഘടിപ്പിച്ച റോഡു സുരക്ഷ സമ്മേളനം റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ അധ്യക്ഷനായിരുന്നു. മുൻ ജില്ല പോലീസ് മേധാവി യു. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. പെരിന്തൽമണ്ണയിലെ റാഫിന്റെ പ്രവർത്തനങ്ങൾ യുവജനങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലപ്പെടുത്തണമെന്നദ്ദേഹം പറഞ്ഞു. ഏപി മെക്ക്സൺ, സിപി രാമദാസ്, എംകെ മൈമൂന, കെ മുഹമ്മദാലിഹാജി, കെ മോഹൻദാസ്,ഇ സൈനുദ്ദീൻ, എം കെ. ഫൈസൽ,സിപി മുഹമ്മദലി, ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.സബ്ന തുളുവത്ത് സ്വാഗതവും സാവിത്രി ടീ...

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)...

MTN NEWS CHANNEL

Exit mobile version