Monday, September 14News That Matters
Shadow

Author: admin

നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

LOCAL NEWS
​വേങ്ങര: നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി. ഖാലിദ് ആണ് മകൻ.​മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10:30-ന് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ വെച്ച് നടക്കു
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഊരകം ആറാം വാർഡ് യൂത്ത് ലീഗ് അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഊരകം ആറാം വാർഡ് യൂത്ത് ലീഗ് അനുമോദിച്ചു

VENGARA
ഊരകം: ഊരകം ആറാം വാർഡ് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ വാർഡിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എ.സി.സി.എ (ACCA) പാസായ വിദ്യാർത്ഥിയെയുമാണ് ചടങ്ങിൽ ആദരിച്ചത്.​എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ലിൻസിയ ആലുങ്ങൽ, നസ്രിൻ താട്ടയിൽ, ഹസ ഫാത്തിമ പി., ഫിദ പലേരി എന്നിവർക്കും, എ.സി.സി.എ വിജയിച്ച പാങ്ങാട്ട് യൂസുഫിനുമാണ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.​വാർഡിൽ നടന്ന അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ ശങ്കര നാരായണൻ വട്ടപറമ്പിൽ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പാലേരി സുക്കൂർ ഹാജി, വാർഡ് സെക്രട്ടറി ഇ.കെ. ഹനീഫ എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് നേതാക്കളായ റഷീദ് കെ.ടി., അബൂത്വാഹിർ പാലേരി, അനീസ് പാങ്ങാട്ട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി....
ലോട്ടറി ടിക്കറ്റുകൾ കവർന്ന തമിഴ്നാട് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ

ലോട്ടറി ടിക്കറ്റുകൾ കവർന്ന തമിഴ്നാട് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ

MALAPPURAM
എടപ്പാൾ: എടപ്പാളിലെ ലോട്ടറി കടയിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ കവർന്ന് ഒളിവിൽ പോയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശിയായ ഗണേഷിനെയാണ് കോയമ്പത്തൂരിലെ പീളമേടിൽ നിന്നും ചങ്ങരംകുളം പോലീസും തിരൂർ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാർച്ചിൽ എടപ്പാളിലെ 'അമ്മ ലോട്ടറി ഏജൻസിയിൽ' ജോലിക്കെത്തിയ പ്രതി, ഉടമയുടെ വിശ്വാസം നേടിയ ശേഷമാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. ഇയാൾ ജോലിക്ക് നൽകിയ ആധാർ വിലാസം വ്യാജമാണെന്നും സ്ഥിരതാമസമോ അടുത്ത ബന്ധുക്കളോ ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഏജൻസികളിലായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.മോഷ്ടിച്ച ടിക്കറ്റുകൾ തൃശൂരിനും കോട്ടയത്തിനും ഇടയിലുള്ള കടകളിൽ നൽകി പണം കൈപ്പറ്റിയ ശേഷം ഇയാൾ സുഹൃത്തുക്കളോടൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വിനോദ...
തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Accident
തലപ്പാറ: ദേശീയപാതയിൽ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല സ്വദേശി മുഹമ്മദ്‌ സലാം (20) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശിയായ മുഹമ്മദ്‌ മുസമ്മിലിനാണ് (20) പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടനെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ്‌ സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ മുസമ്മിലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ...
കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
കൊളപ്പുറം: ദേശീയപാതയിൽ കൊളപ്പുറത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യൂസുഫ് എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. ഏറെ നേരമായി സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇയാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പിംഗ് ടീം ഉൾപ്പെടെയുള്ള പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
പെരുന്നാൾ നിറവിൽ മുതിർന്ന വനിതകൾക്ക് മെഹന്തി ഇട്ടുനൽകി വേങ്ങര സായംപ്രഭാ ഹോമും കുടുംബശ്രീയും

പെരുന്നാൾ നിറവിൽ മുതിർന്ന വനിതകൾക്ക് മെഹന്തി ഇട്ടുനൽകി വേങ്ങര സായംപ്രഭാ ഹോമും കുടുംബശ്രീയും

VENGARA
വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമും കുടുംബശ്രീയും സംയുക്തമായി മുതിർന്ന വനിതകൾക്കായി മെഹന്തി ചടങ്ങ് സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് മുതിർന്നവരിൽ മാനസിക ഉല്ലാസം ലക്ഷ്യമാക്കിയാണ് പരിപാടി ഒരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. മെഹന്തി ആർട്ടിസ്റ്റ് സജ്‌ന ഇസ്മായിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന, വാർഡ് മെമ്പർമാരായ എ.കെ. മജീദ്, ഹനീഫ കെ., കൈപ്രൻ ഉമ്മർ, ഷകീന തൂമ്പിൽ, ജംസിയ ചീരങ്ങൻ, ഫസീല ഇർഷാദ്, സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ.കെ., കുടുംബശ്രീ അക്കൗണ്ടന്റ് ശുഭ, കമ്മ്യൂണിറ്റി കൗൺസിലർ മൃദുല എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളായ റഫ്‌ന പി., മുഹ്സിന, റമീസ തസ്‌നി, ദിൽസ എ., ഫാത്തിമ മുസ്‌നിയ സി.വി., ഉമ്മുഹബീബ കെ., ദിയ ഫാത്തിമ എന്...
വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

KERALA NEWS
ബക്രീദ് അവധിക്കാലത്തെ തിരക്കും കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകൾക്ക് ബേപ്പൂർ പോർട്ട് ഓഫീസർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങളിലും ജലാശയങ്ങളിൽ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കാൻ എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.സുരക്ഷ മുൻനിർത്തി ബോട്ടുടമകളും ജീവനക്കാരും നിബന്ധനകൾ കർശനമായി പാലിക്കണം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയടക്കമുള്ള നിയമാനുസൃത രേഖകൾ ഇല്ലാത്തതോ ആയ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല. ബോട്ടിലുള്ള എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന...
ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

ത്യാഗസ്മരണകളിൽ വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ

KERALA NEWS
ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകി വിശ്വാസിസമൂഹം വീണ്ടുമൊരു ബലിപെരുന്നാൾ കൂടി ആഘോഷിക്കുകയാണ്. അല്ലാഹുവിന്റെ കല്പനകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങാനുള്ള സഹനമാണ് അന്തിമ വിജയം നൽകുക എന്ന വലിയ പാഠമാണ് ഈ ദിനം ലോകത്തെ ഓർമ്മിപ്പിക്കുന്നത്. വാർധക്യകാലത്ത് ലഭിച്ച അരുമ സന്താനത്തെ ദൈവകല്പന പ്രകാരം ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മായിൽ നബിയുടെയും അത്യുന്നതമായ ചരിത്രമാണ് പെരുന്നാളിന്റെയും ഹജ്ജിന്റെയും കാതൽ. ആ മഹത്തായ സമർപ്പണത്തെ അനുസ്മരിച്ചുകൊണ്ട്, ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ പരലോക മോക്ഷം ലക്ഷ്യം വെച്ചുള്ളതാവണം വിശ്വാസികളുടെ ഓരോ ആഘോഷവും. മറുവശത്ത്, വർണ്ണ, വർഗ്ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ മാനവരാശി ഒന്നാണെന്ന ഐക്യത്തിന്റെ മഹത്തായ പ്രഖ്യാപനമാണ് മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മം. ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലാതെ, ഒരേ മനസ്സോടെ തൂവെള...
വേങ്ങര 17-ാം വാർഡിൽ സൗജന്യ വെക്കേഷൻ ട്യൂഷൻ; അധ്യാപികയെ ആദരിച്ചു

വേങ്ങര 17-ാം വാർഡിൽ സൗജന്യ വെക്കേഷൻ ട്യൂഷൻ; അധ്യാപികയെ ആദരിച്ചു

VENGARA
വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വെക്കേഷൻ ട്യൂഷൻ ക്ലാസിന് നേതൃത്വം നൽകിയ അധ്യാപികയെ ആദരിച്ചു. വാർഡ് മെമ്പർ സബ്ന ഇബ്രാഹീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലാസുകൾക്ക് ചുക്കാൻ പിടിച്ച ഷജിലാ സൽമാൻ കരുമ്പിൽ ടീച്ചറെയാണ് ക്ലാസ് സമാപന ദിനത്തിൽ നാട് ആദരിച്ചത്. അംഗൻവാടിക്ക് മുകളിലുള്ള ഹാളിൽ കഴിഞ്ഞ രണ്ട് മാസമായാണ് വിദ്യാർത്ഥികൾക്ക് സൗജന്യ വെക്കേഷൻ ട്യൂഷൻ നൽകിയത്. നാൽപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസിൽ, സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾ സന്നദ്ധരായി നൽകിയ ചെറിയ ഫീസ് ടീച്ചർക്കുള്ള വേതനമായി കൈമാറി.സമാപന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്ക് ടീച്ചർ സമ്മാനങ്ങൾ നൽകി സന്തോഷം പങ്കിട്ടു. ചടങ്ങിൽ മുൻ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌, ചെള്ളി അവറാൻ കുട്ടി, ഇബ്രാഹ...
ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് അങ്കണവാടിയിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നല്കി

ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് അങ്കണവാടിയിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നല്കി

VENGARA
ഇരിങ്ങല്ലൂർ: കളിച്ചിരികളുടെയും കുറുമ്പുകളുടെയും അങ്കണവാടി കാലം പൂർത്തിയാക്കി ഔപചാരിക വിദ്യാലയങ്ങളിലേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്കായി ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് അങ്കണവാടിയിൽ വെച്ച് ഗംഭീരമായ 'സെന്റ് ഓഫ്' ചടങ്ങ് സംഘടിപ്പിച്ചു. നിരവധി പേർ ഒത്തുചേർന്ന ചടങ്ങിൽ ALMSC മെമ്പർ റുഷ്ദ വെട്ടിക്കാട്ടിൽ സ്വാഗതം ആശംസിക്കുകയും അങ്കണവാടി ടീച്ചർ പുഷ്പവല്ലി അധ്യക്ഷത വഹിക്കുകയും ചെയ്തു. പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ റജ്ന റൗഫ് A.V. മുഖ്യപ്രഭാഷണവും മൊമെന്റോ വിതരണവും നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാൽ നേരിട്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ഫോണിലൂടെ ചടങ്ങിൽ പങ്കുചേർന്ന് ആശംസകൾ നേർന്നു. തുടർന്ന് മെമ്പറുടെ അഭാവത്തിൽ വേദിയിലുണ്ടായിരുന്ന പ്രമുഖ വ്യക്തികളായ ഇബ്രാഹിം വെട്ടിക്കാട്ടിൽ, അങ്കണവാടി ടീച്ചർ പുഷ്പവല്ലി, അസിസ്റ്റന്റ് ടീച്ചർ കാർത്ത്യായനി, റുഷ്ദ വെട്ടിക്കാട...
ഇന്ധന വിലവർധന: വേങ്ങരയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വിലവർധന: വേങ്ങരയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

VENGARA
വേങ്ങര: അടിക്കടിയുള്ള ഇന്ധന വിലവർധനയ്ക്കെതിരെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ, സോമൻ ഗാന്ധിക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ടി.കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി. അബ്ദുൾ റഷീദ്, ഗംഗാധരൻ, വേങ്ങര പഞ്ചായത്ത് മെമ്പർ ബി.കെ. ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു. പള്ളിയാളി സിദ്ദീഖ്, മുബാറക്ക് ഗാന്ധിക്കുന്ന്, ജലീൽ ചീരങ്ങൻ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ടയിൽ, കെ.എം. അലി, ബൈജു പാണ്ടികശാല, ഇ.വി. കുഞ്ഞാപ്പു, സുഹൈൽ വലിയോറ, സുധീഷ് പാണ്ടികശാല, എം.ടി. അർഷാദ്, ജലീൽ ചോലക്കൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി....
പ്ലസ് ടു VHSE: മികച്ച വിജയവുമായി GVHSS വേങ്ങര; 4 പേർക്ക് ഫുൾ എ പ്ലസ്

പ്ലസ് ടു VHSE: മികച്ച വിജയവുമായി GVHSS വേങ്ങര; 4 പേർക്ക് ഫുൾ എ പ്ലസ്

VENGARA
വേങ്ങര: പ്ലസ് ടു പരീക്ഷയിൽ വി.എച്ച്.എസ്.ഇ (VHSE) വിഭാഗത്തിൽ മികച്ച വിജയം കരസ്ഥമാക്കി ജി.വി.എച്ച്.എസ്.എസ് വേങ്ങര. സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നിന്ന് നാല് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച നേട്ടം കൈവരിച്ചു. എൽ.ടി.പി.എം (LTPM) കോഴ്‌സിലെ നൈന ഫാത്തിമ എം, സി.ആർ.ബി (CRB) കോഴ്സിലെ അനഘ എം, അനശ്വര എം, ഫാത്തിമ നദീറ കെ എന്നിവരാണ് ഫുൾ എ പ്ലസ് നേടിയത്. കൊമേഴ്സ് ബാച്ച് ആയ സി.ആർ.ബിയിലെ 30-ൽ 29 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോഗ്യത നേടിയതും ശ്രദ്ധേയമായി. സംസ്ഥാന ശരാശരിയേക്കാൾ മികച്ച പ്രകടനമാണ് സ്കൂൾ ഇത്തവണ കാഴ്ചവച്ചിരിക്കുന്നത്. ജി.വി.എച്ച്.എസ്.എസ് വേങ്ങരയിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താഴെ പറയുന്ന നാല് കോഴ്‌സുകളാണുള്ളത്: ഇ.ഡി.എസ് (EDS - ഇലക്ട്രിക്കൽ) ഡബ്ല്യു.ഡി.ഇ (WDE - കമ്പ്യൂട്ടർ സയൻസ്) എൽ.ടി.പി.എം (LTPM - ലാബ് ടെക്നിഷ്യൻ) സി.ആർ.ബി (CRB - ഫുഡ് പ്രൊസസിംഗ്) ...
വിവാഹ സുദിനത്തിൽ വേറിട്ടൊരു മാതൃകയുമായി പ്രവാസി

വിവാഹ സുദിനത്തിൽ വേറിട്ടൊരു മാതൃകയുമായി പ്രവാസി

MALAPPURAM
പാണക്കാട്: മകളുടെ വിവാഹ വേദിയിൽ വെച്ച് ഉത്തരേന്ത്യയിലെ ഒരു മക്തബിന്റെ സ്പോൺസർഷിപ്പ് തുക കൈമാറി വേറിട്ട മാതൃകയായി തൃശൂർ നടുങ്കണം സ്വദേശി നവാസ്. ദാറുൽ ഹുദാ അലുംനി കൂട്ടായ്മയായ ഹാദിയയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉത്തരേന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് ഈ കുടുംബം തുക കൈമാറിയത്. നവാസ് – ഫാത്തിമ ദമ്പതികളുടെ മകൾ ശബീബയുടെ വിവാഹത്തോടനുബന്ധിച്ചാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്. വട്ടേകാട്ടുകര സ്വദേശി വലിയകത്ത് സിദ്ദീഖ് – അസ്മ ദമ്പതികളുടെ മകൻ ഖമറുദ്ദീനാണ് ശബീബയുടെ വരൻ. കരുപടന്ന വെള്ളങ്കല്ലൂർ ജുമാ മസ്ജിദിൽ നടന്ന നിക്കാഹ് വേദിയിൽ വെച്ച് പാണക്കാട് സയ്യിദ് റാജിഹ് അലി തങ്ങളുടെ സാന്നിധ്യത്തിലാണ് സ്പോൺസർഷിപ്പ് തുക കൈമാറിയത്.ഇരുപതിലേറെ സംസ്ഥാനങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായ ഹാദിയയുടെ പ്രധാന സഹകാരി കൂടിയാണ് നവാസും കുടുംബവും. കല്യാണ വീടുകൾ സാമൂഹിക പ്രതിബദ്ധ...
ചെങ്കുവെട്ടിയിൽ വാഹനാപകടം: കോട്ടക്കൽ ആട്ടീരി സ്വദേശി മരിച്ചു

ചെങ്കുവെട്ടിയിൽ വാഹനാപകടം: കോട്ടക്കൽ ആട്ടീരി സ്വദേശി മരിച്ചു

Accident
കോട്ടക്കൽ: ചെങ്കുവെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടക്കൽ ആട്ടീരി സ്വദേശി മരിച്ചു. പരേതനായ പഞ്ചിലി ബീരാൻകുട്ടി ഹാജിയുടെ മകൻ ഉസ്മാൻ ഹാജി എന്ന കുഞ്ഞാവയാണ് ദാരുണമായി മരിച്ചത്. മൃതദേഹം നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ആട്ടീരിയിലേക്ക് കൊണ്ടുവരും. മയ്യിത്ത് നിസ്കാരം 3 മണിക്ക് ആട്ടിരി ജുമുഅ മസ്ജിദിൽ. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

MARANAM
വേങ്ങര: വലിയോറ അടക്കാപുര ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി.ഭാര്യ: ആയിഷാബി. മക്കൾ: ഹമീദ് അലി മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ, ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്), ബഷീർ, ഫൈസൽ, നൗഷാദ് (മൂവരും യു.എ.ഇ), സമീറ, സഹീറ. മരുമക്കൾ: മുഹമ്മദ് ഫൈസി (കുന്നുംപുറം), ജദീദ് ഒറ്റകത്ത് (കാച്ചടി), റംല, അമീന ബാനു, ഖദീജ, നസിയ.സഹോദരങ്ങൾ: അബ്ദു റഹ്മാൻ (കോഴിക്കോട്), സൈതലവി (കച്ചേരിപ്പടി), ആച്ചുമ്മു, ഖദീജ, നഫീസ, കുഞ്ഞി കദിയ, പരേതരായ അവറാൻ കുട്ടി, മുഹമ്മദ് കുട്ടി, പാത്തുമ്മു. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി ചോലക്കൽ അബൂബക്കറിന്റെ മകൻ ഷാഹിദ് (സാഹി) സൗദി അറേബ്യയിലെ ജീസാനില്‍ നിര്യാതനായി. സൗദി കണ്ണമംഗലം കൂട്ടായ്മയുടെ സെക്രട്ടറിയും കെ.എം.സി.സി. നേതാവുമായ സമദ് ചോലക്കലിന്റെ സഹോദരനാണ്. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
‘ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

‘ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‌കൂൾ സംഘടിപ്പിച്ച 'ഓറിയന്റൽ എഡ്യു വിഷൻ’ അധ്യാപക ശിൽപശാല നിലമ്പൂർ കെ.ടി.ടി.സി യുടെ ടാമറിൻഡ് റിസോർട്ടിൽ വെച്ച് നടന്നു. ഒരു ദിവസം നീണ്ടുനിന്ന ശിൽപശാല നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര ഉദ്ഘാടനം ചെയ്തു.അധ്യാപന രംഗത്ത് പ്രയോജനപ്പെടുത്തേണ്ട എ.ഐ (Artificial Intelligence) ടൂളുകൾ, ചൈൽഡ് സൈക്കോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയ സെഷനുകളാണ് ശിൽപശാലയിൽ നടന്നത്. പ്രമുഖ ട്രെയിനർമാരായ കെ. ബാസിൽ, സുഹൈൽ അരീക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വരും വർഷത്തേക്കുള്ള സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനും അധ്യാപകരുടെ ഗ്രൂപ്പ് തല ചർച്ചകളിലൂടെ ചടങ്ങിൽ തയ്യാറാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ശിൽപശാല വൈകുന്നേരം 6 മണിയോടെയാണ് സമാപിച്ചത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ.ടി.ടി.സി മാനേജർ പി. അബ്ദുൽ സലാം സംസാരിച്ചു. അധ്യാപകരാ...
ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

TIRURANGADI
പെരുമണ്ണ ക്ലാരി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി പത്താം വർഷവും 100 ശതമാനം വിജയം കൈവരിച്ച് ഉജ്ജ്വല നേട്ടം കൊയ്ത ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ് സ്കൂളിനെ പെരുമണ്ണ ക്ലാരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. സ്കൂളിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ കാത്തുസൂക്ഷിക്കുന്ന മികച്ച നിലവാരത്തിനും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും നിരന്തര പ്രയത്നത്തിനുമുള്ള അംഗീകാരമായാണ് ഉപഹാരം സമർപ്പിച്ചത്. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബുഷുറുദ്ധീൻ തടത്തിൽ, സ്കൂൾ പ്രഥമ അധ്യാപകൻ പി. പ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് മാലിക്, മണ്ഡലം വൈസ് പ്രസിഡന്റ് അക്‌ബർ ചെമ്മിളി, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജസ്ന പൂഴിത്തറ, ഫൈസൽ എം.പി, അജു, സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ...
ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വ്വീസ് മഴക്കാലത്ത് നിര്‍ത്തി വെക്കണം

ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വ്വീസ് മഴക്കാലത്ത് നിര്‍ത്തി വെക്കണം

MALAPPURAM
മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര ബോട്ടുകള്‍ മണ്‍സൂണ്‍ കാലത്ത് കാലാവസ്ഥ അപകടകരമാകുന്ന റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പുഴയില്‍ ശക്തമായ ഒഴുക്കുള്ള ദിവസങ്ങളിലും സര്‍വ്വീസ് നിര്‍ത്തി വെക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും ഇന്‍ലാന്റ്റ് വെസ്സല്‍ ആക്ട് പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്യും. കെ.ഐ.വി/ഐ.വി. ലൈസന്‍സുള്ള സ്രാങ്ക്/മാസ്റ്റര്‍ ബോട്ടിന്റെ സുരക്ഷ പരിശോധിക്കാതെയും മതിയായ ലൈസന്‍സുള്ള ജീവനക്കാരില്ലാതെയും പരിധി കവിഞ്ഞുള്ള യാത്രക്കാരെ കയറ്റിയും സര്‍വ്വീസ് നടത്തിയാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കുന്ന സ്രാങ്കിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ഫോണ്‍- 0494- 2666058. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps:...
15-കാരൻ ഖുർആൻ മനഃപാഠമാക്കി; മനാറുൽ ഹുദ അറബിക് കോളേജിൽ സനദ് ദാന സദസ്സ് സംഘടിപ്പിച്ചു

15-കാരൻ ഖുർആൻ മനഃപാഠമാക്കി; മനാറുൽ ഹുദ അറബിക് കോളേജിൽ സനദ് ദാന സദസ്സ് സംഘടിപ്പിച്ചു

VENGARA
വേങ്ങര: മനാറുൽ ഹുദ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി പി.കെ. മുഹമ്മദ് ഷബുബ് (15) ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി. ഇതിന്റെ പൂർത്തീകരണവും ഖുർആൻ സനദ് ദാന സദസ്സും ക്യാമ്പസിൽ പ്രൗഢഗംഭീരമായി നടന്നു. ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സനദ് കൈമാറുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ഫവാസ് ഐനി ആമുഖ പ്രഭാഷണം നടത്തി. കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ തെയ്യംമ്പാട്ടിൽ അനുമോദന പ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി പി.കെ. മുഹമ്മദ് നഷീം, മണ്ഡലം പ്രസിഡണ്ട് ടി.കെ. മുഹമ്മദ് മൗലവി, കോളേജ് സെക്രട്ടറി പി.കെ.സി. ബീരാൻകുട്ടി, പി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, അൽ ഹാ...

MTN NEWS CHANNEL