Friday, January 16News That Matters
Shadow

Author: admin

അന്ധനായി അഭിനയിച്ച്‌ ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച്‌ നാട്ടുകാർ.

അന്ധനായി അഭിനയിച്ച്‌ ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച്‌ നാട്ടുകാർ.

MALAPPURAM
വളാഞ്ചേരി: അന്ധനായി അഭിനയിച്ച്‌ ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച്‌ നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശി ഹംസയാണ് കണ്ണ് കാണില്ലെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത്. എന്നാല്‍ അന്ധനായി അഭിനയിച്ച്‌ ഭിക്ഷാടനം നടത്തിയ ഹംസയുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു. ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് കിട്ടിയ കാശ് എണ്ണുന്നത് നാട്ടുകാർ കണ്ടതോടെ ഹംസയെ കയ്യോടെ പിടികൂടുകയായിരുന്നു.രണ്ട് മാസം മുമ്ബാണ് ഹംസ വളാഞ്ചേരിയില്‍ ഭിക്ഷാടനത്തിന് എത്തിയത്. കറുത്ത കണ്ണടയും വച്ച്‌ അന്ധനാണെന്നും പറഞ്ഞായിരുന്നു പ്രദേശത്ത് ഭിക്ഷാടനം. ആളുകളൊക്കെ കാശും കൊടുത്തു. കണ്ണ് കാണാത്തവർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് അനുകമ്ബ തോന്നിയ ചില നാട്ടുകാർ പറഞ്ഞെങ്കിലും ഹംസ ഇത് നിരസിച്ചു. ഇതോടെയാണ് വളാഞ്ചേരിക്കാർക്ക് സംശയം തോന്നി തുടങ്ങിയത്.ഇന്നലെ പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഹംസ പോകുന്നത് നാട്ടുകാരില്‍ ചിലർ...
വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ.

വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ.

MALAPPURAM
നിലമ്പൂരിൽ വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. വിൽപനക്കായി കൈവശം വെച്ച 4.35 ഗ്രാം മെത്താഫിറ്റാമിനുമായി നിലമ്പൂർ കല്ലേമ്പാടം സ്വദേശി തിരുതയിൽ വിവേകിനെയാണ് നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. നിലമ്പൂർ സി.ഐ. ബി.എസ്.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ.l പി.ടി സൈഫുള്ള യുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 1 മണിയോടെ നിലമ്പൂർ എൽ.ഐ.സി. ഓഫീസിന് എതിർവശത്ത് പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെടിടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. ബീവറേജ് ഷോപ്പിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന കടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.എസ്.ഐ.ടി. മുജീബ്. , സിപിഒ സി.വി. വിവേക്. ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്...
നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

VENGARA
വേങ്ങര: 9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ...
ഹജ്ജ് തട്ടിപ്പിനിരയായവർക്ക് ലീഗ് നേതൃത്വം ഇടപെട്ട് പണം തിരികെ വാങ്ങി നൽകാൻ തയ്യാറാകണം: AAP

ഹജ്ജ് തട്ടിപ്പിനിരയായവർക്ക് ലീഗ് നേതൃത്വം ഇടപെട്ട് പണം തിരികെ വാങ്ങി നൽകാൻ തയ്യാറാകണം: AAP

TIRURANGADI
തിരൂരങ്ങാടി: ഹജ്ജിന്റെ പേരില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ വാങ്ങി നല്‍കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്ന് തിരൂരങ്ങാടി ആം ആദ്മി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2024ല്‍ നൂറുകണക്കിന് പേരുടെ കൈയ്യില്‍ നിന്ന് ഹജ്ജിന് പോവാന്‍ ട്രാവല്‍സ് വഴി പണം വാങ്ങി തട്ടിപ്പ് നടത്തിയ തിരൂരങ്ങാടിയിലെ ലീഗ് നേതാവു കൂടിയായ കരിപറമ്പ് വലിയ പീടിക അഫ്‌സല്‍ ചെയ്ത ക്രൂരത കണ്ടില്ലെന്ന് നടിക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ല. നിരവധി പേരുടെ കൈയ്യില്‍ നിന്ന് കോടി കണക്കിന് രൂപയാണ് ഇയാള്‍ വെട്ടിച്ചിരിക്കുന്നത്. 2019ലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി. തട്ടിപ്പിന് ഇരയായവര്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. അതുകൊണ്ടാണ് പോലിസില്‍ പരാതി നല്‍കിയത്. പണം ചോദിക്കുന്നവരെ അഫ്‌സല്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്. പല ചര്‍ച്ചകള്‍ക്കും നേതൃത്വം വഹിക്കുന്നത് ഇപ്പോഴും ലീഗ് നേതൃത്വമാണ...
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി

നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ജില്ലാ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ ടൗണിൽ നിർമ്മിച്ച കാലാടിസ്ഥാനത്തിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ചെമ്മാട് നഗരത്തെ കൂടുതൽ ഗതാഗതക്കുലാക്കുമെന്നും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും പൊതുവേ ഗതാഗതക്കുരുക്കിലായ ചെമ്മാട് നഗരത്തിലെത്തുന്ന യാത്രക്കാർക്ക് പൂർണ്ണ ദുരിതമാവുമെന്നും വിവരാവകാശ പ്രവർത്തകനായ ശ്രീ അസ് ലംപെരുവള്ളൂർ ടൗൺ പ്ലാനിങ് ഓഫീസർക്ക് പരാതി നൽകിക്കൊണ്ട് അറിയിച്ചു മുൻസിപ്പൽ നിയമങ്ങൾക്ക് വിരുദ്ധമായും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വിഷൻ 40 നഗരസഭ ഭരണസമിതിയുടെ പ്രവർത്തന മികവ് പൊതുജനങ്ങളെ കാണിക്കുവാനാണ് അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിച്ചുകൊണ്ട് നഗരസഭയുടെ അനിവാര്യ ചുമതലകളായ നഗരസഭ പൊതുമരാമത്ത് റോഡുകളുടെയും പൊതുജനങ്ങൾക്ക് അനിവാര്യമാക്കേണ്ട ചുമതലകൾ നിർവഹിക്കാതെ കുറ്റങ്ങൾ മറച്ചു പിടിക്കുവാനാണ് പദ്ധതികൾ അടിയന്തര സ്വഭാവത്തോട...
മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

LOCAL NEWS, PALAKKAD
മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെയാണ് (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോയമ്ബത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു....
പനക്കത്ത് കുഞ്ഞാലി മുസ്ലിയാർ മരണപ്പെട്ടു.

പനക്കത്ത് കുഞ്ഞാലി മുസ്ലിയാർ മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: അച്ഛനമ്പലം സ്വദേശി പരേതനായ പനക്കത്ത് അബ്ദുറഹ്മാൻ എന്നവരുടെ മകൻ പനക്കത്ത് കുഞ്ഞാലി മുസ്ലിയാർ മരണപ്പെട്ടു. ഭാര്യ : റുഖിയ അഞ്ചുകണ്ടൻ. മക്കൾ:അബ്ദുൽ റഷീദ്, ഉമ്മു ഹബീബ, ഉമ്മു സൽമ, റംല, ഹഫ്‌സത്ത്. മരുമകൾ: മുജീബ് കക്കാട്,കുഞ്ഞി മുഹമ്മദ് മമ്പുറം, മുൻഷീർ മഞ്ചേരി, അബ്ദുൽ മുനീർ ചെറൂർ, ഫൈറൂസ പാലാണി. മയ്യിത്ത് നമസ്കാരം രാത്രി 9 മണിക്ക് അച്ചനമ്പലം പനക്കൻ കുണ്ട് മസ്ജിദിൽ നടക്കും. ....
യുവാവിനെ കഴുത്തറുത്ത് കൊന്നു.

യുവാവിനെ കഴുത്തറുത്ത് കൊന്നു.

CRIME NEWS
മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച്‌ ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ...
സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തി

സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തി

TIRURANGADI
ഹജ്ജിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. തിരൂരങ്ങാടി സ്വദേശി ട്രാവല്‍സ് ഉടമയായ അഫ്സല്‍ വലിയ പീടിയേക്കലിനെതിരെയാണ് പരാതി.100 ലധികം പേരില്‍ നിന്നായി എട്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. 2023- 24 കാലയളവില്‍ ഹജ്ജിനു സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് ദാറുല്‍ ഈമാൻ എന്ന ട്രാവെല്‍സ് ഏജൻസി വഴിയാണ് അഫ്സല്‍ ആളുകളെ സമീപിച്ചത്. പിന്നാലെ 120 ലധികം പേർ ഇയാളുടെ ട്രാവല്‍സ് മുഖേന ഹജ്ജിനു പോകാൻ പണം നല്‍കി.അഞ്ചര ലക്ഷം മുതല്‍ 7.5 ലക്ഷം വരെയാണ് ഇവർ ഇയാള്‍ക്ക് നല്‍കിയത്.ഹജ്ജ് യാത്രയ്ക്ക് സമയായപ്പോള്‍ ആളുകള്‍ക്ക് തീയതിയും നല്‍കി. എന്നാല്‍ പറഞ്ഞ ദിവസങ്ങളില്ലോന്നും ഇവർക്ക് പോകാനായില്ല. പിന്നീട് യാത്ര റദ്ദാക്കിയെന്ന് എന്ന് ട്രാവെല്‍സ് ജീവനക്കാർ അറിയിക്കുകയായിരുന്നു. പിന്നീട് നല്‍കിയ പണം തിരിച്ചു നല്‍കാൻ ആവശ്യപ്പെട്ടിട്ടും നല്‍കാൻ ഇയാള്‍ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും തുടർ ...
കോഴിക്കോട് ഫ്ലാറ്റെടുത്ത് 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്!

കോഴിക്കോട് ഫ്ലാറ്റെടുത്ത് 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്!

KOZHIKODE, LOCAL NEWS
കോഴിക്കോട് : 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ് കേസിലെ മൂന്ന് മുഖ്യപ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോഴിക്കോട് ഫ്ലാറ്റ് എടുത്താണ് പിടിയിലായ പ്രതികൾ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. പ്രതികളിൽ നിന്ന് 50 മൊബൈൽ ഫോൺ, 200 സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസുകളിലൊന്നിനാണ് മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബർ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പികെ റഹീസ് (39), അരക്കൂർ തോലമുത്തം പറമ്പ്, വളപ്പിൽ വീട്ടിൽ വി.അൻസർ (39), പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സികെ അനീസ് റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്. www.capitalix.com എന്ന വെബ് സൈറ്റ് വഴി ട...
പതിനാലാം വാർഡ് മിനിമാസ്റ്റ് ലൈറ്റ് സുച്ചോൺ കർമ്മം നിർവഹിച്ചു

പതിനാലാം വാർഡ് മിനിമാസ്റ്റ് ലൈറ്റ് സുച്ചോൺ കർമ്മം നിർവഹിച്ചു

VENGARA
വലിയോറ: വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡ് മെമ്പറുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സുച്ചോൺ കർമ്മം വാർഡ് മെമ്പർ ആസ്യാ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിൽ അസീസ്ഹാജി KT, അദോക്ക കരുമ്പിൽ, കുഞ്ഞാപ്പു എകെ,മൊയ്‌ദീൻ കുട്ടി ഇകെ, ഉമ്മർ കൈപ്രൻ, കുഞ്ഞു എകെ, നാസർ എകെപി, ഇസ്മായിൽ പറങ്ങോടത്ത്,അജിത കെസി, അൻവർ മാട്ടിൽ,മുജീബ് അരീക്കൻ,ജലീൽ കെ, അസീസ് കൈപ്രൻ, ഷറഫു കെ, സിദ്ധീക് കെ,സജീമ് എകെ,സകീർ കെ, ബാബു കെസി,തുടങ്ങിയവർ പങ്കെടുത്തു....
സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്

Accident
കൊച്ചി: നെടുമ്പാശേരി വിമനത്താവളത്തിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം അപകടത്തില്‍പ്പെട്ടു. 15 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമ്പാശേരി ഗോള്‍ഫ് ക്ലബിന് സമീപമായിരുന്നു അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിവെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു...
കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി, ആഘോഷിക്കാൻ ആദ്യ വിമാന യാത്ര; സ്വപ്നയാത്രയ്ക്കൊരുങ്ങി ഹരിതകര്‍മ സേന

കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി, ആഘോഷിക്കാൻ ആദ്യ വിമാന യാത്ര; സ്വപ്നയാത്രയ്ക്കൊരുങ്ങി ഹരിതകര്‍മ സേന

MALAPPURAM
മലപ്പുറം: ഏലംകുളം ഗ്രാമപഞ്ചായത്തിന്‍റെ എംസിഎഫില്‍ നാല് വര്‍ഷമായി കെട്ടിക്കിടന്ന 101 ടണ്‍ മാലിന്യം നീക്കി ഹരിത കര്‍മസേന. മാലിന്യം നീക്കിയ എംസിഎഫില്‍ തിരുവാതിര കളിച്ചു. ഇനി ആകാശ യാത്രക്കൊരുങ്ങുകയാണ് ഹരിത കര്‍മ സേനാംഗങ്ങള്‍. നേരത്തെ തീരുമാനിച്ചത് പ്രകാരം ഹരിത കര്‍മസേന അംഗങ്ങള്‍ 18ന് ബെംഗളൂരുവിലേക്ക് വിനോദയാത്ര പോകും. രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. ആദ്യമായി വിമാനം കയറുന്നതിന്റെ സന്തോഷത്തിലാണിവർ. 34 പേരാണ് ഏലംകുളം ഹരിതകര്‍മ സേനയിലുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെച്ചാണ് ഇവര്‍ വിമാന യാത്രക്കുള്ള പണം സ്വരൂപിച്ചത്. ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുര്‍ശ്ശി എംസിഎഫില്‍ നാലു വര്‍ഷമായി കെട്ടിക്കിടക്കുന്ന മാലിന്യം പല കാരണങ്ങളാല്‍ നീക്കാനായിരുന്നില്ല. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യവും പാഴ്‌വസ്തുക്കളും ഇവ...
പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടിക്ക് പീഡനം; ലോഡ്ജിൽ മുറി അനുവദിച്ചയാൾ അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടിക്ക് പീഡനം; ലോഡ്ജിൽ മുറി അനുവദിച്ചയാൾ അറസ്റ്റിൽ

CRIME NEWS
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ൽ മു​റി അ​നു​വ​ദി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​ൻ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി വീ​ട്ടി​ൽ അ​ൻ​ഷാ​ദി​നെ​യാ​ണ് (33) പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എ. ​പ്രേം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​തി ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന സ​മ​യ​ത്ത് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ വാ​ങ്ങാ​തെ​യും പ​രി​ശോ​ധി​ക്കാ​തെ​യും മുറി ​കൊ​...
വേങ്ങര സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

വേങ്ങര സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

GULF NEWS
യാംബു: മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം. അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് യാംബുവിൽ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടു കാലമായി സൗദി യാംബുവിൽ പ്രവാസിയായ അബ്ദുൽ ജബ്ബാർ യാംബുവിലെ 'ജെംസ്' കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരിക യായിരുന്നു. പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല. മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ. നടപടി പൂർത്തിയാക്കി മയ്യിത്ത് യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. റിയാദിൽ ...
ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം- മന്ത്രി വീണ ജോർജ്

ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം- മന്ത്രി വീണ ജോർജ്

MALAPPURAM
ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളുടെ അടിസ്ഥാന വികസനമായിരുന്നു ആർദ്രം മിഷൻ ഒന്നാം ഘട്ടത്തിന്റെ ലക്ഷ്യം. എന്നാൽ ഈ സൗകര്യങ്ങളോടൊപ്പം തന്നെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ആർദ്രം മിഷൻ രണ്ടാം ഘട്ടം ലക്ഷ്യമിട്ടത്. ഒരുപരിധി വരെ അത് നടപ്പിലാക്കാൻ ഈ സർക്കാരിന് സാധിച്ചു. ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയും അത് ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്റിൽ ഉള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഒ പി, ഫാർമസി, വിഷൻ സെന്റർ, അഡോളസൻസ...
ശാസ്ത്രമേളയിൽ ചരിത്രനേട്ടം: ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ വിക്ടറി ഡേ ആഘോഷിച്ചു.

ശാസ്ത്രമേളയിൽ ചരിത്രനേട്ടം: ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ വിക്ടറി ഡേ ആഘോഷിച്ചു.

TIRURANGADI
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചരിത്രവിജയം രേഖപ്പെടുത്തി ഓവറോൾ കിരീടം സ്വന്തമാക്കിയ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ശാസ്ത്ര പ്രതിഭകളെ സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് അഭിനന്ദിച്ചു. വിജയാഘോഷമായ ‘വിക്ടറി ഡേ’യുടെ ഫ്ലാഗ് ഓഫ് നിർവഹണവും അദ്ദേഹം നടത്തി. പി.ടി.എ പ്രസിഡൻ്റ് കാരാടൻ അബ്ദുൽ റഷീദ്, പി.ടി.എ ഭാരവാഹികൾ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തോടെയായിരുന്നു ജാഥക്ക് തുടക്കം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ശാസ്ത്രമേളയിൽ പങ്കെടുത്ത മത്സരാർത്ഥികൾ എന്നിവരും പങ്കുചേർന്നു. വിവിധ ഇനങ്ങളിലായുള്ള മികച്ച പ്രകടനങ്ങൾക്കൊടുവിലാണ് വിദ്യാലയം ഓവറോൾ കിരീടം കരസ്ഥമാക്കിയത്. ശാസ്ത്രവിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയും പരിശീലനത്തിന്റെ ഗുണനിലവാരവുമാണ് നേട്ടത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നത്. വിജയജാഥയ്ക്ക് വിദ്യാലയത്തിലെ വിദ്യാർ...
നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടിയിൽ

നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടിയിൽ

MALAPPURAM
നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടികൂടി എടക്കര പോലീസ് കൊച്ചി പനങ്ങാട്. നെട്ടൂർ സ്വദേശിനെടും പറമ്പിൽ ജോഹൻ ജോർജി ജെയിംസിനെയാണ്കൊച്ചിയിൽ നിന്നും പിടികൂടിയത്. എൻ.എം. നെടു പറമ്പിൽ നിധി പ്രൈറ്റ് ലിമിറ്റിഡ് എന്ന പണമിടപ്പാട് സ്ഥാപനത്തിന്റെ മറവിലാണ് എടക്കര. നിലമ്പൂർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിപ്പ് നടത്തിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. കാലാവധി എത്തിയിട്ടും തിരികെ പണം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർക്ക് കമ്പളിപ്പിക്കപ്പെട്ട കാര്യം മനസിലായത്. കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷണുകളിൽ ചീറ്റിങ്ങ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉള്ള അന്വേഷണ സംഘം എറണാംകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. എന്നാൽ കോടികൾ ...
വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

MALAPPURAM
മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശി ഇമ്രാനെയാണ് (25) പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടിയത്. സ്ലോവാക്യയില്‍ ജോലി തരാമെന്ന് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി സ്വദേശി ഹര്‍ഷിദില്‍ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് സുഹൃത്തുക്കളില്‍ നിന്ന് നാല്‍പതിനായിരം രൂപയുമാണ് തട്ടിയെടുത്തത്. 2022ലാണ് സംഭവം. വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മാഹിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്നതായി പരപ്പനങ്ങാടി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ (ഒക്ടോബര്‍ 15) മാഹിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിസ തരപ്പെടുത്തി കൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചു എന്നതാണ് കേസ്. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ നിന്ന് പ്രതി പണം കൈപ്പറ്റിയതായി തെളിയുകയായിരുന്...
കരുപറമ്പത്ത് ഖദീജ ഹജുമ്മ മരണപ്പെട്ടു

കരുപറമ്പത്ത് ഖദീജ ഹജുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര: പൂച്ചോലമാട് മഹല്ല് കമ്മറ്റി പ്രസിഡൻ്റും മെജസ്റ്റിക് ജ്വല്ലറി ഗ്രൂപ്പ് കളുടെ സ്ഥാപകനും ചെയർമാനുമായ പൂവിൽ കോമുകുട്ടി ഹാജിയുടെ ഭാര്യ കരുപറമ്പത്ത് ഖദീജ ഹജുമ്മ (73) മരണപ്പെട്ടു. മക്കൾ : അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ (മെജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ) ബീഫാത്തിമ, റംല, സാജിത, ഫിർദൗസ്, മരുമക്കൾ: ഇ.കെ.മുഹമ്മദ് ഹാജി (ഒലിപ്രംകടവ്) NT സലീം (വേങ്ങര) കറുവണ്ണി അബ്ദുൾ ഗഫൂർ (കുഴിപ്പുറം) PC. മുഹമ്മദ് യാസിൻ (ചാലിയം ), അഫ്സറ പൂവിൽ, റൈഹാന NT. മുൻ തിരൂരങ്ങാടി പഞ്ചായത്ത് മെമ്പർ കെ.പി, അഹമ്മദ് ഹാജി (ചെമ്മാട് ) സഹോദരനാണ്. പരേതയുടെ ജനാസ നമസ്കാരം 16.10.25 ന് വ്യാഴാഴ്ച രാവിലെ 10.30 ന് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും....

MTN NEWS CHANNEL