പാക്കടപ്പുറായ: പാക്കടപ്പുറായ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നും, പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആരോഗ്യകേന്ദ്രം അടിയന്തരമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി പാക്കടപ്പുറായ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാക്കടപ്പുറായ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടിയുടെ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ എന്നിവർ യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ യൂണിറ്റ് ഭാരവാഹികളായി പി.പി. അഹമ്മദ് ഫസൽ (പ്രസിഡന്റ്), അബ്ദുൽ ഗഫൂർ തുമ്പയിൽ (സെക്രട്ടറി), അബ്ദുൽ കരീം ചെമ്പൻ (ട്രഷറർ), അബ്ദുൽ മജീദ് സി., കദീജ ടീച്ചർ (വൈസ് പ്രസിഡന്റുമാർ), മുനീർ വി.ടി., സമീറ ഫസൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ നിലവിലെ സെക്രട്ടറി പി.പി. ഫസൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷമീർ സ്വാഗതവും പുതിയ സെക്രട്ടറി അബ്ദുൽ ഗഫൂർ തുമ്പയിൽ നന്ദിയും പറഞ്ഞു. യോഗത്തിൽ 45 പേർ പങ്കെടുത്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
