മൂന്നിയൂർ: തയ്യിലക്കടവ് സ്വദേശിയും തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമയുമായ വലില്ലത്ത് ഷംസുദ്ദീൻ (58) നിര്യാതനായി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരേതനായ വലില്ലത്ത് അബ്ദുറഹ്മാന്റെയും പരേതയായ കോട്ടായി നഫീസയുടെയും മകനാണ്.ഭാര്യ: കള്ളിയൻ റൈഹാനത്ത് (നീരോൽപാലം). മക്കൾ: ഷൗഫീല, ഷമീർ, ഷഫീക്ക്, ഷബീബ്. മരുമക്കൾ: ബഷീർ (ചെലുപാടം), എൻ.പി. റാഷിഫ (വട്ടത്താണി), വി. നഫ്ല (അത്താണിക്കൽ). സഹോദരങ്ങൾ: വി. മുസ്തഫ (സൗദി അറേബ്യ), വി. റംല (പറമ്പിൽപീടിക), പരേതയായ വി. കദീജ (ചാലിയം).ജനാസ നമസ്കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9.30-ന് തയ്യിലക്കടവ് മൂച്ചിത്താണി ജുമാ മസ്ജിദിൽ നടക്കും.
