തിരൂരങ്ങാടി: വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രൊഫ. ഡോ. എസ്. ഷിബ്നു നിർവഹിച്ചു. ഡോ. അനീഷ് എം.എച്ച്., ഡോ. കെ. അബ്ദുൽ സമദ്, ഡോ. ഷബീർ വി.പി., ഡോ. ശരീഫ ബീഗം, ഹുസൈൻ കുട്ടി എന്നിവർ സംസാരിച്ചു.
