Sunday, January 11News That Matters

പ്രദീപ് അറയങ്കരയുടെ ‘ഓർമ്മകൾക്കെന്ത് സുഗന്ധം’ പ്രകാശനം ചെയ്തു

യുവ സാഹിത്യകാരൻ പ്രദീപ് അറയങ്കരയുടെ ‘ഓർമ്മകൾക്കെന്ത് സുഗന്ധം’ എന്ന ചെറുകഥാ സമാഹാരം പെരുമണ്ണ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ബഷീർ പെരുമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സാന്ദീപനിയിൽ നിന്നും വയലാർ ഗ്രൂപ്പ് മെമ്പർ തേവൻ കെ.കെ പുസ്തകം ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു. ശ്രീ നാരായണൻ നീലമന പുസ്തകാവതരണം നടത്തി. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് പെരുമണ്ണ യുവജനകൂട്ടായ്മയും കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായി.

​തുടർന്ന് വൈകുന്നേരം പുരോഗമന കലാസാഹിത്യ സംഘം പെരുമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ അക്ഷയ്, ശാദിൽ, ബിൻഷാദ് എന്നിവരെ ആദരിച്ചു. ഡോ. ഉണ്ണി ആമപ്പാറക്കൽ എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യവും സാമൂഹിക സേവനവും സാംസ്‌കാരിക അനുസ്മരണവും കോർത്തിണക്കി നടത്തിയ പരിപാടികൾ പ്രദേശത്തെ സാംസ്‌കാരിക ജീവിതത്തിന് പുതുജീവൻ പകർന്നു.

​ചടങ്ങിൽ റിനീഷ്, ലിബാസ് മൊയ്തീൻ, നോവലിസ്റ്റ് മുഹമ്മദ്, ഹമീദ് മാസ്റ്റർ, എടരിക്കോട് ബുക്കാറ ലൈബ്രറി സെക്രട്ടറി ചന്ദ്രൻ കെ.പി തുടങ്ങിയവർ ആശംസകൾ നേർന്നു. യുവജനകൂട്ടായ്മ അംഗം അഭിലാഷ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version