മലയാളി MBBS വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതില്‍ കേരളത്തില്‍ കേസെടുത്തു
ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി സാവരിയ (22) കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസും കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം, രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് റീ-പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. തുടര്‍ന്ന് വൈകുന്നേരം നാല് മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൂടുതൽ മുറിവുകളുണ്ടെന്നും പ്രതി മുന്‍പും മകളെ ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത്, റീ-പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പ്രതി സാവരിയയെ നേരത്തെയും ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക...



















