Sunday, September 13News That Matters
Shadow

ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച മുതുകിൽ കുണ്ട് – ചെരേക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച മുതുകിൽ കുണ്ട് – ചെരേക്കാട് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് ചേറൂർ, എം.വി ഗൗരി, പൂക്കുത്ത് മുജീബ്, പി.കെ സിദ്ധീഖ് എന്നിവർ സംസാരിച്ചു. ഇ.കെ മുഹമ്മദ്‌ കുട്ടി, അരീകൻ കുഞ്ഞുട്ടി, പറങ്ങോടത്ത് അബ്ദുൽ അസീസ്, മുസ്തഫ പുള്ളാട്ട്, സകരിയ പുള്ളാട്ട്, ലുക്മാൻ, നാസർ മേക്കരുമ്പിൽ, പൂലാട്ട് ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL