Sunday, September 13News That Matters

ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി.

തൃശൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് ജീവനൊടുക്കിയത്. നേഴ്സ് ആണ് മരിച്ച മിനു. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലായിരുന്നു. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു താമസം. ഇവർക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version