Tuesday, March 3News That Matters

Author: admin

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടിക്ക് പീഡനം; ലോഡ്ജിൽ മുറി അനുവദിച്ചയാൾ അറസ്റ്റിൽ

CRIME NEWS
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ൽ മു​റി അ​നു​വ​ദി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​ൻ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി വീ​ട്ടി​ൽ അ​ൻ​ഷാ​ദി​നെ​യാ​ണ് (33) പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എ. ​പ്രേം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​തി ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന സ​മ​യ​ത്ത് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ വാ​ങ്ങാ​തെ​യും പ​രി​ശോ​ധി​ക്കാ​തെ​യും മുറി ​കൊ​...

വേങ്ങര സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

GULF NEWS
യാംബു: മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം. അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് യാംബുവിൽ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടു കാലമായി സൗദി യാംബുവിൽ പ്രവാസിയായ അബ്ദുൽ ജബ്ബാർ യാംബുവിലെ 'ജെംസ്' കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരിക യായിരുന്നു. പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല. മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ. നടപടി പൂർത്തിയാക്കി മയ്യിത്ത് യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. റിയാദിൽ ...

ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം- മന്ത്രി വീണ ജോർജ്

MALAPPURAM
ഒരാളും രോഗത്തിന് മുന്നിൽ നിസഹായരാവരുത് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളുടെ അടിസ്ഥാന വികസനമായിരുന്നു ആർദ്രം മിഷൻ ഒന്നാം ഘട്ടത്തിന്റെ ലക്ഷ്യം. എന്നാൽ ഈ സൗകര്യങ്ങളോടൊപ്പം തന്നെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ആർദ്രം മിഷൻ രണ്ടാം ഘട്ടം ലക്ഷ്യമിട്ടത്. ഒരുപരിധി വരെ അത് നടപ്പിലാക്കാൻ ഈ സർക്കാരിന് സാധിച്ചു. ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയും അത് ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്റിൽ ഉള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഒ പി, ഫാർമസി, വിഷൻ സെന്റർ, അഡോളസൻസ...

ശാസ്ത്രമേളയിൽ ചരിത്രനേട്ടം: ഓറിയൻ്റൽ ഹയർസെക്കണ്ടറി സ്കൂൾ വിക്ടറി ഡേ ആഘോഷിച്ചു.

TIRURANGADI
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചരിത്രവിജയം രേഖപ്പെടുത്തി ഓവറോൾ കിരീടം സ്വന്തമാക്കിയ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ശാസ്ത്ര പ്രതിഭകളെ സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് അഭിനന്ദിച്ചു. വിജയാഘോഷമായ ‘വിക്ടറി ഡേ’യുടെ ഫ്ലാഗ് ഓഫ് നിർവഹണവും അദ്ദേഹം നടത്തി. പി.ടി.എ പ്രസിഡൻ്റ് കാരാടൻ അബ്ദുൽ റഷീദ്, പി.ടി.എ ഭാരവാഹികൾ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തോടെയായിരുന്നു ജാഥക്ക് തുടക്കം. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ശാസ്ത്രമേളയിൽ പങ്കെടുത്ത മത്സരാർത്ഥികൾ എന്നിവരും പങ്കുചേർന്നു. വിവിധ ഇനങ്ങളിലായുള്ള മികച്ച പ്രകടനങ്ങൾക്കൊടുവിലാണ് വിദ്യാലയം ഓവറോൾ കിരീടം കരസ്ഥമാക്കിയത്. ശാസ്ത്രവിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയും പരിശീലനത്തിന്റെ ഗുണനിലവാരവുമാണ് നേട്ടത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടുന്നത്. വിജയജാഥയ്ക്ക് വിദ്യാലയത്തിലെ വിദ്യാർ...

നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടിയിൽ

MALAPPURAM
നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രധാന പ്രതി പിടികൂടി എടക്കര പോലീസ് കൊച്ചി പനങ്ങാട്. നെട്ടൂർ സ്വദേശിനെടും പറമ്പിൽ ജോഹൻ ജോർജി ജെയിംസിനെയാണ്കൊച്ചിയിൽ നിന്നും പിടികൂടിയത്. എൻ.എം. നെടു പറമ്പിൽ നിധി പ്രൈറ്റ് ലിമിറ്റിഡ് എന്ന പണമിടപ്പാട് സ്ഥാപനത്തിന്റെ മറവിലാണ് എടക്കര. നിലമ്പൂർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിപ്പ് നടത്തിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. കാലാവധി എത്തിയിട്ടും തിരികെ പണം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർക്ക് കമ്പളിപ്പിക്കപ്പെട്ട കാര്യം മനസിലായത്. കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷണുകളിൽ ചീറ്റിങ്ങ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉള്ള അന്വേഷണ സംഘം എറണാംകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. എന്നാൽ കോടികൾ ...

വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

MALAPPURAM
മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശി ഇമ്രാനെയാണ് (25) പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടിയത്. സ്ലോവാക്യയില്‍ ജോലി തരാമെന്ന് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി സ്വദേശി ഹര്‍ഷിദില്‍ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് സുഹൃത്തുക്കളില്‍ നിന്ന് നാല്‍പതിനായിരം രൂപയുമാണ് തട്ടിയെടുത്തത്. 2022ലാണ് സംഭവം. വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മാഹിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്നതായി പരപ്പനങ്ങാടി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ (ഒക്ടോബര്‍ 15) മാഹിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിസ തരപ്പെടുത്തി കൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചു എന്നതാണ് കേസ്. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ നിന്ന് പ്രതി പണം കൈപ്പറ്റിയതായി തെളിയുകയായിരുന്...

കരുപറമ്പത്ത് ഖദീജ ഹജുമ്മ മരണപ്പെട്ടു

MARANAM
വേങ്ങര: പൂച്ചോലമാട് മഹല്ല് കമ്മറ്റി പ്രസിഡൻ്റും മെജസ്റ്റിക് ജ്വല്ലറി ഗ്രൂപ്പ് കളുടെ സ്ഥാപകനും ചെയർമാനുമായ പൂവിൽ കോമുകുട്ടി ഹാജിയുടെ ഭാര്യ കരുപറമ്പത്ത് ഖദീജ ഹജുമ്മ (73) മരണപ്പെട്ടു. മക്കൾ : അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ (മെജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ) ബീഫാത്തിമ, റംല, സാജിത, ഫിർദൗസ്, മരുമക്കൾ: ഇ.കെ.മുഹമ്മദ് ഹാജി (ഒലിപ്രംകടവ്) NT സലീം (വേങ്ങര) കറുവണ്ണി അബ്ദുൾ ഗഫൂർ (കുഴിപ്പുറം) PC. മുഹമ്മദ് യാസിൻ (ചാലിയം ), അഫ്സറ പൂവിൽ, റൈഹാന NT. മുൻ തിരൂരങ്ങാടി പഞ്ചായത്ത് മെമ്പർ കെ.പി, അഹമ്മദ് ഹാജി (ചെമ്മാട് ) സഹോദരനാണ്. പരേതയുടെ ജനാസ നമസ്കാരം 16.10.25 ന് വ്യാഴാഴ്ച രാവിലെ 10.30 ന് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും....

വള്ളിക്കാടൻ മായിൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം കല്ലേങ്ങൽപടി സ്വദേശി പരേതനായ വള്ളിക്കാടൻ മൂസ ഹാജിയുടെ മകൻ വള്ളിക്കാടൻ മായിൻ കുട്ടി ഹാജി എന്നവർ മരണപ്പെട്ടു ഭാര്യ വള്ളിക്കാടൻ കുഞ്ഞാത്തുട്ടി. മക്കൾ: പരേതനായ അബ്ദുള്ളത്തീഫ്, മുഹമ്മദ് കുട്ടി, ആസ്യമ്മു, സൗദ. മരുമക്കൾ: കുട്ടിയാമൂ കോഴിച്ചെന, മുജീബ് റഹ്മാൻ ചേങ്ങോട്ടൂർ, സെക്കീന, റംല, പുതിയത്ത്പുറയാ. ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് നെല്ലിപ്പറമ്പ്ജുമാമസ്ജിദിൽ....

ഹോപ്പ് ഫൗണ്ടേഷനിലേക്ക് ഫണ്ട് സ്വരൂപിച്ച് നൽകി നാസർ പറപ്പൂർ

VENGARA
ഇരിങ്ങല്ലൂർ പെട്രോൾ പമ്പിന് എതിർവശത്തായി നാല് നിലയിൽ 40 ബെഡ് സൗകര്യത്തോടെ ആരംഭിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെൻ്ററിൻ്റെ കെട്ടിട നിർമാണത്തിലേക്ക് അമ്പതിനായിരം രൂപ സ്വരൂപിച്ച് നൽകി. വേങ്ങര ബ്ളോക്ക് ഡിവിഷൻ മെമ്പറും ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡൻ്റുമായ നാസർ പറപ്പൂർ. പലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ കെട്ടിട നിർമാണ കമ്മറ്റി ചെയർമാൻ നല്ലൂർ മജീദ് മാസ്റ്റർക്ക് ഫണ്ട് കൈമാറി. ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ എ.പി മൊയ്തുട്ടി ഹാജി, എം.കെ. ഷാഹുൽ ഹമീദ്, ഓഫീസ് അസിസ്റ്റൻ്റ് ഹനീഫ എന്നിവരും പങ്കെടുത്തു....

ഗസ ഐക്യദാർഡ്യ ഗാനം പാടി വൈറലായ ശഹബാന് ആദരം.

TIRURANGADI
ഏ.ആർ നഗർ: ഗസ തെരുവിലെ ചോര കണ്ട്…ഞാനും എഴുതട്ടെ ഒരു കണ്ണീർ കാവ്യം. പിഞ്ചോമന മക്കളെ ചോരക്കായ്… ദാഹിച്ചലയുന്ന ചെന്നായ് കൂട്ടം… ഗാനം പാടി വൈറലായ നമ്പം കുന്നത്ത് മുഹമ്മദ് ശഹബാനെ ഉപഹാരം നൽകി ആദരിച്ചു. ഗസയിലെ കുരുന്നുകൾക്കെതിരെ ഇസ്രായേൽ നടത്തിയ ക്രൂരതയും നിങ്ങളുടെ സഹനത്തിന് ഒരു നാൾ മോചനമാവുമെന്ന സന്തോഷമുന്നറിയിപ്പ് നൽകുന്ന റാഷിദ് കണ്ണൂരിൻ്റെ വരികൾ സ്കൂൾ കലോത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സ് നിശബ്ദമായി. ആ ഈറനണിഞ്ഞ നിശബ്ദത ഫലസ്തീൻ മോചനത്തിനുള്ള പ്രാർത്ഥനയുമായി. സ്കൂൾ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ ലക്ഷങ്ങൾ കാഴ്ച്ചക്കാരായാണ് ശഹ്ബാൻ വൈറലായത്. മമ്പുറം വെട്ടത്ത് ബസാർ നമ്പംകുന്നത്ത് ബഷീർ -സാജിദ ദമ്പതികളുടെ മകനാണ്. സുബ്ഹാൻ (ഡിഗ്രി വിദ്യാർത്ഥി) സുഹാന (പ്ലസ് ടു വിദ്യാർത്ഥിനി) സഹോദരങ്ങളാണ്. ഇവരും പാട്ടുകാരാണ്.പ്രഥമധ്യാപിക ജി.സുഹ്റാബി, പി. അബ്ദുൽ ലത്തീഫ്, പി.ഇസ്മായിൽ, എം. ഫസീല, സി.നജീബ്,മുനീർ വിലാശ്ശേരി,എവി ഇസ...

മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി

GULF NEWS
അൽബഹ: അൽബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്‌ത്യമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. 20 വർഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് അൽബഹയിൽ തിരിച്ചെത്തിയത്. വെണ്ടല്ലൂർ കട്ടച്ചിറ അബ്ദുറഹ്മാന്റെയും ഫാത്തിമ കുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ. ഭാര്യ: റാബിയ, മക്കൾ: തസ്നിയ, ഹാദിയ, മുഹമ്മദ്‌ സിനാൻ, സഹോദരങ്ങൾ: സൈതലവി, ഷംസുദ്ധീൻ (യു.എ.ഇ), ഷാഹുൽ ഹമീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്....

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

KERALA NEWS
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആ...

ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കല്ല് കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം: INTUC

VENGARA
ഊരകം മലയിൽ ഡസൻ കണക്കായ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത കരിങ്കൽ കോറികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഊരകം മലയിൽ ഈയിടെ ഉണ്ടായ ടാപ്പിംഗ് തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂമി മാതാവിന്റെ ഹൃദയം പിളർത്തിയുള്ള ഖനനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രകൃതിദുരന്തത്തിന്റെ വക്കോളം എത്തിനിൽക്കുന്ന ഊരകം മലയുടെ സംരക്ഷണം ഒരുക്കുന്നതിന് ബഹുജന പങ്കാളിത്തത്തോടെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സാമ്പത്തിക ദുരാഗ്രഹികളുടെ ഇഛ ക്ക് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ പൊയ്മുഖം പൊതുജനമധ്യത്ത...

റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തി​യാ​യ യു​വ​തി​ അ​റ​സ്റ്റി​ല്‍

LOCAL NEWS, THRISSUR
തൃ​ശൂ​ര്‍: മാ​ള​യി​ല്‍ റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തി​യാ​യ യു​വ​തി​യും അ​റ​സ്റ്റി​ല്‍. പ​ട്ടേ​പാ​ടം സ്വ​ദേ​ശി​നി ത​രു​പ​ടി​ക​യി​ല്‍ ഫാ​ത്തി​മ ത​സ്‌​നി (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ള പൊ​ലീ​സാ​ണ് ഫാ​ത്തി​മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. റിട്ട. അധ്യാപികയായ മാ​ള പു​ത്ത​ന്‍​ചി​റ കൊ​ല്ലം​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജ​യ​ശ്രീ (77) യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ് ഫാത്തിമ തസ്നി. കേസിലെ മുഖ്യപ്രതി ആദിത്ത് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കഴിഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​ൻ​പ​തി​നാണ് കേ​സി​ലെ മു​ഖ്യ പ്ര​തി പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി ചോ​മാ​ട്ടി​ല്‍ വീ​ട്ടി​ല്‍ മ​ക​ന്‍ ആ​ദി​ത്ത് (20) ജ​യ​ശ്രീ​യു​ടെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി വാ​യും മൂ​ക്കും പൊ​ത്തി​പി​...

കാളപൂട്ട് മത്സരങ്ങള്‍ക്ക് അനുമതി

MALAPPURAM
കാളപൂട്ട് മത്സരങ്ങള്‍ നടത്തുന്നതിന് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്‍ നിയമസഭയില്‍ പാസായതോടെ മലപ്പുറം ജില്ലയിലെ കാളപൂട്ടുപ്രേമികള്‍ ആവേശത്തിലാണ്. പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍, വളാഞ്ചേരി കരേക്കാട്, കൊണ്ടോട്ടി മുതുവല്ലൂര്‍, ഒളകര-പുകയൂര്‍, എടപ്പാളിനടുത്ത് ഐലക്കാട്, താനാളൂര്‍, മഞ്ചേരി പയ്യനാട് തുടങ്ങിയിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കാളപൂട്ട് മത്സരങ്ങള്‍ നടക്കുന്നത്.കാളപൂട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന നൂറിലേറെ ജോഡി കന്നുകള്‍ മലപ്പുറം ജില്ലയിലുണ്ട്. ആയിരക്കണക്കിനു കാളപൂട്ടുപ്രേമികള്‍ ഒത്തുകൂടുന്ന കാളപൂട്ടുകണ്ടങ്ങളുമുണ്ട്. സംസ്ഥാനത്ത് അഞ്ഞൂറിലേറെ ജോഡി കന്നുകള്‍ മത്സരരംഗത്തുണ്ട്. കാളപൂട്ട്, കന്നുപൂട്ട്, മരമടി, പോത്ത് ഓട്ടം തുടങ്ങിയ വിവിധപേരുകളില്‍ അറിയപ്പെട്ടിരുന്ന മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമാണ്. ഇതിനായി 1960-ലെ കേന്ദ്രനിയമമായ...

വയനാട്ടിലെ വൈറല്‍ നായ ഇനി ഓര്‍മ്മ

LOCAL NEWS, WAYANAD
തൊണ്ടയില്‍ കുരുങ്ങിയ എല്ലിന്‍കഷ്ണം എടുത്ത് മാറ്റിയ വീട്ടമ്മയെ തേടിയെത്തി നന്ദി സൂചകമായി അരികത്ത് ഇരിക്കുകയും ചെയ്ത തെരുവുനായ ചത്തു. അജ്ഞാത‍ർ ഭക്ഷണത്തോടൊപ്പം വിഷം കലര്‍ത്തി നല്‍കിയതിന് പിന്നാലെ അവശനിലയിലായി നായ ചാവുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പിണങ്ങോട് ലക്ഷം വീട് കോളനികളിലെ വീടുകളിലും പരിസര പ്രദേശങ്ങളിലും സ്ഥിരം കാണാറുള്ള നായയുടെ വായില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് എല്ലിന്‍ കഷ്ണം കുടുങ്ങിയിരുന്നു. കോളനിയിലെ തന്നെ നസീറ എന്ന വീട്ടമ്മ ഇത് എടുത്ത് മാറ്റി നായയുടെ ജീവന്‍ രക്ഷിച്ചതോടെയാണ് ഈ മിണ്ടാപ്രാണി വാര്‍ത്തകളില്‍ ഇടം നേടിയത്. നന്ദി സൂചകമെന്നോണം പിറ്റേന്ന് നസീറയെ തേടിയെത്തിയ തെരുവുനായയുടെ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടത്. ഈ സംഭവം ആളുകളുടെ മനസില്‍ നിന്നും മായും മുമ്ബെയാണ് നായയുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നുള്ള വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത...

സൗദിയിലെ അല്‍കോബാറില്‍ നിന്നും നാട്ടില്‍ വന്ന പ്രവാസി യുവതി നിര്യാതയായി

GULF NEWS
അല്‍ കോബാറില്‍ പ്രവാസിയായ പറമ്ബില്‍ പീടിക കല്ലുങ്ങല്‍ വീട്ടില്‍ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി (28) നാട്ടില്‍ വെച്ച്‌ മരിച്ചു. മലപ്പുറം ഒലിപ്രംകടവ് നെടുമ്ബുറത്തു പുതുകുളങ്ങര മജീദ് ആയിഷ പരേക്കാട്ട് ദമ്ബതികളുടെ മകളാണ്. എട്ട് വയസുള്ള റംസി റമ്മാഹ് മകനാണ്. അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. വിവരമറിഞ്ഞയുടനെ ഭര്‍ത്താവ് സാദിഖ്‌ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം അല്‍ കോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക്‌ നിരവധി സുഹൃത്തുക്കള്‍ ദമ്മാമിലും അല്‍ കോബാറിലുമായിട്ടുണ്ട്. തബ്ഷീറയുടെ ആകസ്മിക വിയോഗം സുഹൃത്തുക്കളെയും കുടുംബങ്ങളെയും ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുല്‍ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്....

വെട്ടിക്കാട്ടിൽ ഫസലുൽ ഫാരിസ് മരണപ്പെട്ടു

MARANAM
ഇരിങ്ങല്ലൂർ പാലാണി സ്വദേശി വേങ്ങരയിൽ വെട്ടിക്കാട്ട് ഫർണിച്ചർ എന്ന സ്ഥാപനം നടത്തുന്ന അമ്പലവൻ വെട്ടിക്കാട്ട് ചേക്കു എന്നവരുടെ മകൻ അമ്പലവൻ വെട്ടിക്കാട്ടിൽ ഫസലുൽ ഫാരിസ് (30) എന്നവർ മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 പാലാണി സലഫി മസ്ജിദിൽ നടക്കും

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റില്‍

CRIME NEWS
കൊണ്ടോട്ടിയില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 30 മുതല്‍ ഈ മാസം ഏഴ് വരെയുള്ള കാലയളവിലാണ് ഈ സംഭവം നടക്കുന്നത്. പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുകയാണ്. 24 കാരിയായ ഈ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്ന് പറഞ്ഞും മോട്ടിവേഷൻ സ്പീക്കർ ആണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കുകയും ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിനും അറിയാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കൈക്കലാക്കി. പിന്നീട് പുറത്തുപോകാമെന്ന് ഉള്‍പ്പെടെ പറഞ്ഞിരുന്നു....

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അലുംനി യോഗം ജനറൽ ബോഡി യോഗം ചേർന്നു

TIRURANGADI
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (അലുംനി അസോസിയേഷൻ) ജനറൽ ബോഡി യോഗം ചേർന്നു. വിപുലമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. പി.എസ്.സി. കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിക്കുക, പൂർവ്വ വിദ്യാർത്ഥിയായ അൻവറിൻ്റെ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കുക, വിപുലമായ അലുംനി മീറ്റിംഗും സൗഹൃദ യാത്രയും സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. സേവന-സഹായ പ്രവർത്തനങ്ങൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദം ശക്തമാക്കുന്നതിനും യോഗം പ്രാധാന്യം നൽകി. തിരൂരങ്ങാടി യതീംഖാന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് അഡ്വ: സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, ടി. അബ്ദുൽ റഷീദ്, താപ്പി റഹ്മത്തുള്ള,അമർ മനരിക്കൽ, കെ.ടി.ഷാജു ,പി.ഒ. സാദിഖ്, എം.ടി. റഹ്മത്തുള്ള, ട...

MTN NEWS CHANNEL

Exit mobile version