Wednesday, June 3News That Matters

കൊണ്ടോട്ടിയിൽ വീട്ടിൽ സൂക്ഷിച്ച 16 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കരിപ്പൂർ അറഫാ വില്ലയിൽ അസ്ഫാക്ക് (28) മലപ്പുറം ജില്ലാ പോലീസിന്റെ പിടിയിലായി. ലഹരി മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ (Operation Toofaan Narco Hunt) പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇന്ന് രാവിലെ പ്രതിയുടെ വീട്ടിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ 16 ഗ്രാം എം.ഡി.എം.എയും ലഹരിമരുന്ന് അളക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.​മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്‌, ഇൻസ്പെക്ടർ അനുദാസ് കെ. എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ ജോബി വർഗ്ഗീസ്, ഡാൻസാഫ് (DANSAF) ടീം അംഗങ്ങളായ സഞ്ജീവ്, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, ദിനേഷ്, ബിജു, രഞ്ജിത്ത്, ജസീർ, സി.പി.ഒമാരായ അബ്ദുള്ള ബാബു, ശുഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഉൾപ്പെടുന്ന ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version