തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിനിയും തൃക്കുളം എ.എം.എൽ.പി സ്‌കൂളിലെ റിട്ടയേർഡ് അധ്യാപികയുമായ പുല്ലാണി വിനീത ടീച്ചർ (63) അന്തരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലെ റിട്ടയേർഡ് സ്റ്റോർ സൂപ്രണ്ട് പി. ജ്യോതി കുമാറാണ് ഭർത്താവ്. മക്കൾ: ഡോ. മനീഷ (കാനഡ), മഹേഷ് (എഞ്ചിനീയർ, യു.കെ). മരുമക്കൾ: ചാർലി (കാനഡ), കൃഷ്ണ ശ്രീ (യു.കെ).സംസ്കാരം ബുധനാഴ്‌ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
