Tuesday, July 28News That Matters

Author: admin

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

Accident
എടവണ്ണ: പാലപ്പറ്റ പള്ളിപ്പടിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. പള്ളിപ്പടി ഓഡിറ്റോറിയത്തിന് മുകളിൽ താമസിക്കുന്ന കാരി (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....

വെങ്കുളം സൽമാനുൽ ഫാരിസി മദ്‌റസയിൽ പ്രവേശനോത്സവം

VENGARA
ഊരകം: വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസയിൽ 'അക്ഷര ലോകത്തേക്ക് ആദ്യ ചുവട്' എന്ന ശീർഷകത്തിൽ പ്രവേശനോത്സവം - ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു. അറിവിന്റെ അക്ഷര വഴിയിലേക്ക് ആദ്യമായി പ്രവേശിച്ച കുരുന്നുകൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ആദ്യാക്ഷരം കുറിച്ചു നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി മദ്‌റസയിൽ പുതുതായി ഒരുക്കിയ സ്മാർട്ട് ക്‌ളാസ് റൂമുകളുടെയും നവീകരിച്ച ക്ലാസ് റൂമുകളുടെയും സമർപ്പണവും ചടങ്ങിൽ നടന്നു. ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച അധ്യയന സാഹചര്യങ്ങൾ അറിവിന്റെ വലിയ ലോകം വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുനൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അലി ഫാളിലി പാലാണി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. മൂസ സഖാഫി, നവാസ് അസ്ഹരി ...

സൗദിയിൽ വാഹനപകടം വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

GULF NEWS
സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിനിയായ യുവതി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറും ഒരാഴ്ച മുമ്പായിരുന്നു ഹിദയുടെയും യാസീന്റെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു....

റിട്ട. സബ് രജിസ്ട്രാർ കുഞ്ഞിപോക്കർ കുട്ടി ഹാജി നിര്യാതനായി

MARANAM
പരപ്പനങ്ങാടി: പാലത്തിങ്ങൽ-കൊട്ടന്തല സ്വദേശിയും റിട്ടേർഡ് സബ് രജിസ്ട്രാറുമായ കടവത്ത് വലിയ പീടിയേക്കൽ കുഞ്ഞിപോക്കർ കുട്ടി ഹാജി (65) നിര്യാതനായി. ഖബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊട്ടന്തല ജുമാ മസ്ജിദിൽ നടക്കും. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പാലത്തിങ്ങൽ മഹല്ല് സെക്രട്ടറി, മുസ്‌ലിം ലീഗ് ഡിവിഷൻ 22 പ്രസിഡന്റ്‌, ചെമ്മാട് ദാറുൽ ഹുദ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, കൊട്ടന്തല ടി.ഐ. മദ്രസ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.​പരപ്പനങ്ങാടി ഫാർമേഴ്‌സ് സഹകരണ സംഘം ഡയറക്ടർ, പാലത്തിങ്ങൽ മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, പരപ്പനങ്ങാടി മുനിസിപ്പൽ സർവിസ് പെൻഷനേഴ്‌സ് ലീഗ് പ്രസിഡന്റ്‌, പാലത്തിങ്ങൽ മീഡിയ പ്രസിഡന്റ്‌, എസ്.വൈ.എസ് കൊട്ടന്തല യൂണിറ്റ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരപ്പനങ്ങാടി മുനിസിപ്പൽ മുൻ ചെയർപേഴ്സണും ത...

വളപ്പിൽ ഹംസക്കോയ നിര്യാതനായി

TIRURANGADI
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ വളപ്പിൽ ഹംസക്കോയ (59) നിര്യാതനായി. ചേർന്നൂർ തയ്യിലക്കടവ് കേന്ദ്രീകരിച്ച് മത, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ദാന ബേക്കറി ഗ്രൂപ്പിന്റെ ഉടമ കൂടിയാണ്. ഭാര്യ: സൗദ. മക്കൾ: അൻസീർ, അസ്ന, അൻഫൽ. മരുമക്കൾ: റിയാസ് പാക്കട, ദിൽന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, മൂസ്സ, സൈതലവി, സലാം, ഖദീജ, പാത്തുമ്മു. ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് ചേർന്നൂർ മൂച്ചിക്കൽ പള്ളി ഖബർസ്ഥാനിൽ നടക്കും....

KPSTA വേങ്ങര ഉപജില്ലാ സമ്മേളനം; സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും യാത്രയയപ്പും നൽകി

VENGARA
വേങ്ങര: കെ.പി.എസ്.ടി.എ. വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പ് സമ്മേളനവും മുൻ പി.എസ്.സി. അംഗം ആർ.എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. അധ്യാപക ലോകത്തെ മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയവർക്കുള്ള ആദരവായി ചടങ്ങ് മാറി.ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര എ.ഇ.ഒ. ടി. ഷർമിലി മുഖ്യാതിഥിയായിരുന്നു. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ്, ജില്ലാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി കെ.വി. മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, സംസ്ഥാന കൗൺസിലർ കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. കൂടാതെ ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, ടി.ടി. അബ്ദുൽ ഗഫൂർ, ഷൈനി മാത്യു, ഡോ. പി.വി. അബ്ദുൽ ഹമീദ്, കെ. റമീസ്, സുനീഷ് കുമാർ, ഇ.പി. വിനോദ് കുമാർ, പി.കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവരും ആശംസകൾ നേ...

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് കൊള്ളവില; പൂഴ്ത്തിവെപ്പിനെതിരെ അധികൃതർക്ക് പരാതി നൽകാൻ ഐ.എൻ.ടി.യു.സി തീരുമാനം

MALAPPURAM
മലപ്പുറം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലമുണ്ടായ ഗ്യാസ് വിതരണ പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ ഗ്യാസ് ഏജൻസികൾ നടത്തുന്ന കൊള്ളവില ഈടാക്കലിനെതിരെ ശക്തമായ നടപടി വേണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊമേഴ്‌സ്യൽ ഗ്യാസിന് നിലവിൽ 2000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് കുറ്റി ഒന്നിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് പല ഏജൻസികളും ഈടാക്കുന്നത്. അവസരം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ പ്രഥമ പരിഗണന നൽകണം. "പുര കത്തുമ്പോൾ വാഴ വെട്ടുന്ന" സമീപനമാണ് ചില ഏജൻസികൾ സ്വീകരിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ പരാതി നൽകാനും നിയമപോരാട്ടം നടത്താനും കൺവെൻഷനിൽ തീരുമാനമായി. ...

LDF സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

VENGARA
വേങ്ങര നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലിൻ്റെ വിജയത്തിനായി സബാഹ് സ്ക്വയറിന് സമീപം സജ്ജമാക്കിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി വി.പി അനിൽ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനകീയ ഇടപെടലുകൾ ശക്തമാക്കുന്നതിനുമായാണ് ഓഫീസ് തുറന്നത്. കെ. നയീം അധ്യക്ഷത വഹിച്ച ചടങ്ങിൽ തെരഞ്ഞെടുപ്പ് കൺവീനർ കെ.ടി അലവിക്കുട്ടി സ്വാഗതം ആശംസിച്ചു. എൽ.ഡി.എഫ് നേതാക്കളായ മുസ്തഫ കടമ്പോട്, കെ.വി ബാലസുബ്രഹ്മണ്യൻ, സി.പി രാധാകൃഷ്ണൻ, ഡോ. മോഹൻ മാമുണ്ണി, എം.കെ റസാഖ്, കെ.ടി സമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും മണ്ഡലത്തിലെ വികസന ചർച്ചകൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ഈ ഓഫീസ് കേന്ദ്രബിന്ദുവാകുമെന്ന് അറിയിക്കുകയും ചെയ്തു. സ്ഥാനാർത്ഥി സബാഹ് കുണ്ട...

വേനൽചൂടിൽ ആശ്വാസമായി വേങ്ങരയിൽ പൗരസമിതിയുടെ സൗജന്യ കുടിവെള്ള വിതരണം

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയ സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. കഠിനമായ വേനൽച്ചൂടിൽ ടൗണിലെത്തുന്ന യാത്രക്കാർക്കും സാധാരണക്കാർക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പൗരസമിതി ഈ മാതൃകാപരമായ സേവനം ഏർപ്പെടുത്തിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. സാദത്തലി നിർവഹിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ഉമ്മർ കുട്ടി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ.സി. രാജൻ, പൂച്ചയങ്ങൾ മുത്തു, എം.ടി. മുഹമ്മദലി വടക്കൻ, സെയ്തലവി എസ്ടിയു, കോയ കീരി, സിറാജ് നല്ല നാടൻ, മുഹമ്മദാജി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കിയ പൗരസമിതിയുടെ നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു. സി.എച്ച്. സൈനുദ്ദീൻ ചടങ്ങിന് നന്ദി പറഞ്ഞു....

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളണം സ്വദേശി മരണപ്പെട്ടു

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി ടർഫിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉള്ളണം സ്വദേശിയായ സുഫൈക്ക് (24) ആണ് മരിച്ചത്.​അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഫൈക്കിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂരങ്ങാടിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു...

വള്ളിക്കുന്നിലെ AAP സ്ഥാനാർഥി കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

PARAPPANAGADI
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ആം ആദ്മി പാർട്ടി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറുമായ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് അനുഗ്രഹം തേടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് ഔദ്യോഗികമായി കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഉസ്താദിനെ നേരിൽ കണ്ട് പിന്തുണ തേടിയത്. നാടിന്റെ നന്മയ്ക്കും വിജയത്തിനുമായി കാന്തപുരം ഉസ്താദും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളും ചേർന്ന് അദ്ദേഹത്തെ ആശീർവദിച്ചു. സന്ദർശന വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത്, അബ്ദു ഷുക്കൂർ പി.എം എന്നിവരും അനുഗമിച്ചിരുന്നു. പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായ അസീസ് കടലുണ്ടി കാന്തപുരം ഉസ്താദിനെ സന്ദർശിച്ച വാർത്ത വള്ളിക്കുന്ന് മണ്ഡലത്തിലെ രാഷ്ട്രീയ ...

SSLC പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസുകാരൻ കനാലിൽ മുങ്ങി മരിച്ചു

ERANANKULAM, LOCAL NEWS
കൊച്ചി: മുവാറ്റുപുഴ വളയൻചിറങ്ങരയിൽ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് (15) ആണ് മരണപ്പെട്ടത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു റിനാസ്. ബുധനാഴ്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം വളയൻചിറങ്ങര ഐ.ടി.സിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിൽ കുളിക്കാൻ പോയതായിരുന്നു. വെള്ളം നിറഞ്ഞ വലിയ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായും റിനാസിന് നീന്തൽ അറിയില്ലായിരുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ചകലെയുള്ള കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ പെരുമ്പാവൂർ താലൂക്...

വള്ളിക്കുന്ന് മണ്ഡലം ആം ആദ്മി പാർട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

PARAPPANAGADI
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി അസീസ് കടലുണ്ടി വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറായ അസീസ് കടലുണ്ടി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൂടിയായ റിട്ടേണിംഗ് ഓഫീസർ എം. ഗിരീഷിനാണ് പത്രിക കൈമാറിയത്. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി ഷമീം ഹംസ പി.ഒ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് എന്നിവർക്ക് പുറമെ വിവിധ മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. പ്രവാസ ലോകത്തെ സംഘടനാ പ്രവർത്തനങ്ങളിലെ മികവുമായെത്തുന്ന അസീസ് കടലുണ്ടി വള്ളിക്കുന്നിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്....

പരപ്പനങ്ങാടി സി.ഐയെ കുത്തിയ പ്രതി മംഗലാപുരത്ത് പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഒടുവിൽ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെയാണ് മംഗലാപുരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മതിൽ ചാടിയതിനെത്തുടർന്ന് രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. മംഗലാപുരത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സജേഷ് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെയാണ് ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി നിലവിൽ പോലീസ് കാവലിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ...

ലോകക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു.

VENGARA
വേങ്ങര ഗ്രാമപ്പഞ്ചായത്ത് സായംപ്രഭയിൽ വേങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. മേനക വാസുദേവ് നിർവഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ വി.സി. സനിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ മേഖലയിലെ വിവിധ പ്രതിനിധികൾ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ വി. ശിവദാസൻ, പി.എ. പിഞ്ചു, പി. ഭവ്യ, എസ്. ആനന്ദ്, ജെ.എച്ച്.ഐ. എ. ജിജിൻ ജയറാം എന്നിവർ ചടങ്ങിൽ സംസാരിക്കുകയും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു....

റിയാദിൽ വിഷവാതകം ശ്വസിച്ച് വേങ്ങര സ്വദേശി മരിച്ചു

GULF NEWS
റിയാദിൽ താമസസ്ഥലത്തെ മലിനജല പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. വേങ്ങര നെടുംപറമ്പ് കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരണപ്പെട്ടത്. അസീസിയയിലെ താമസസ്ഥലത്ത് വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ബാത്ത്റൂമിലെ പൈപ്പിലെ തടസ്സം നീക്കാനായി സൾഫ്യൂറിക് ആസിഡ് കലർന്ന ശക്തമായ ദ്രാവകം ഉപയോഗിച്ചിരുന്നു. ഇതറിയാതെ ബാത്ത്റൂമിൽ പ്രവേശിച്ച ഈസ്മായിൽ, ആസിഡിന്റെ പ്രതിപ്രവർത്തനത്തെ തുടർന്നുണ്ടായ മാരകമായ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ആലസ്സൻകുട്ടി ഹാജിയുടെയും പരേതയായ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മയുടെയും മകനാണ്. നസീറയാണ് ഭാര്യ. ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കദീജ...

നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

MALAPPURAM
നിയമസഭാ തെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ ചുമതലകള്‍ വഹിക്കുന്ന ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്, ഗതാഗത സംവിധാനങ്ങള്‍, ഇ.വി.എം. മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്, ബാലറ്റ് പേപ്പര്‍, ഇലക്ടറല്‍ റോള്‍, പെരുമാറ്റച്ചട്ട നിരീക്ഷണം, ഉദ്യോഗസ്ഥ പരിശീലനം, എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിങ്, മീഡിയ മോണിറ്ററിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഐടി സൈബര്‍ സുരക്ഷ, വെബ്കാസ്റ്റിങ്, കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, പരാതി പരിഹാര സെല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഈ വകുപ്പുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു....

പറവകൾക്ക് കുടിവെള്ളമൊരുക്കി ഊരകം കല്ലേങ്ങൽപടി അങ്കണവാടി

VENGARA
ഊരകം: കഠിനമായ വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്കും മറ്റു ജീവികൾക്കും ആശ്വാസമേകാൻ മാതൃകാപരമായ നീക്കവുമായി ഊരകം കല്ലേങ്ങൽപടി അങ്കണവാടി. അങ്കണവാടിയിലെ കുരുന്നുകളും പ്രവർത്തകരും ചേർന്നാണ് പറവകൾക്കായി കുടിവെള്ളം ഒരുക്കിയത്. പരിസ്ഥിതി സ്നേഹവും സഹജീവികളോടുള്ള കരുണയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. അങ്കണവാടി പരിസരത്തെ വിവിധ ഇടങ്ങളിൽ പക്ഷികൾക്ക് എളുപ്പത്തിൽ കുടിക്കാവുന്ന രീതിയിൽ പാത്രങ്ങളിൽ വെള്ളം സജ്ജീകരിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. കുട്ടികളുടെ ഈ കുഞ്ഞു കരുതലിനെ നാട്ടുകാരും അഭിനന്ദിച്ചു....

കണ്ണാട്ടിപ്പടി സ്വദേശിനി താച്ചൂട്ടി മരണപ്പെട്ടു

MARANAM
കണ്ണാട്ടിപ്പടി ചാലിൽ (മാസ്) അലവി ബാപ്പുവിന്റെ ഭാര്യ താച്ചൂട്ടി (71) മരണപ്പെട്ടു. അസ്‌കർ അലി, ഹബീബ്, സാഗർ അലി, ഉമ്മുൽ ഖൈറ, നജുമുന്നീസ, നസീമ എന്നിവരാണ് മക്കൾ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കണ്ണാട്ടിപ്പടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.

മരണത്തിന് വിട്ടുകൊടുക്കാതെ ഷഫീഖ്; ഇരവഴിഞ്ഞിപ്പുഴയിൽ വിദ്യാർത്ഥിനിക്ക് പുതുജീവൻ

MALAPPURAM
ചെറുവാടി ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് വെട്ടത്തൂർ സ്വദേശി മദീന ഷഫീഖ്. ഇന്ന് രാവിലെ മൽസ്യം വാങ്ങി മടങ്ങുകയായിരുന്ന ഷഫീഖ് പാലത്തിൽ തനിച്ച് നിന്ന വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം ദൂരെ ഒതുക്കി നിർത്തി നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ഒരുങ്ങിയതോടെ ഷഫീഖ് പാഞ്ഞെത്തി കുട്ടിയെ തടഞ്ഞു. ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കുട്ടിയുടെ വസ്ത്രത്തിൽ പിടിമുറുക്കിയ ഷഫീഖ്, വസ്ത്രം കീറിപ്പോയപ്പോൾ മുടിയിൽ ചുറ്റിപ്പിടിച്ച് താഴേക്ക് വീഴാതെ കാത്തു. ഈ സമയം ഓടിയെത്തിയ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് കുട്ടിയെ സുരക്ഷിതമായി താഴെയിറക്കിയത്. വീട്ടുകാരുമായുണ്ടായ പിണക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി നിലവിൽ കെ.എം.സി.ടി മെഡിക്കൽ കോളേജ...

MTN NEWS CHANNEL

Exit mobile version