Friday, January 16News That Matters

Author: admin

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

LOCAL NEWS, THRISSUR
കുന്നംകുളം: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്ബതികളുടെ 90 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....

നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Accident
ഐക്കരപ്പടി കുറിയോടം ഓട്ടുപാറ മാനോളി മുഹമ്മദ് കുട്ടി (ബാപ്പുട്ടി ) എന്നവരുടെ മകൻ അസ്‌ലം (45) നിർമാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പുളിക്കല്‍ കൊടികുത്തിപറമ്ബിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന ഇരുനില കൊട്ടിടത്തിൻ്റെ കോണ്‍ഗ്രീറ്റ് ജോലിക്കിടെ ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. ഉടനെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് MCH ലേ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നരിക്കുത്ത് കളത്തില്‍ ചെറക്കത്തോടി സുഹറാബി യാണ് മാതാവ്. മക്കള്‍: ആദില്‍, (കുറ്റിപ്പുറംപോളിടെക്നിക് വിദ്യാർത്ഥി), ഹിദ, സൻഹ (Ammhs വിദ്യാർത്ഥികള്‍). ഭാര്യ: സുനിറ മലപ്പുറം....

കുഴഞ്ഞുവീണു മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയ മധ്യവയസ്ക്കൻ്റെ മരണം കൊലപാതകം

CRIME NEWS
തേഞ്ഞിപ്പാലത്ത് കുഴഞ്ഞുവീണു മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയ മധ്യവയസ്ക്കൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് തിങ്കളാഴ്ച രാത്രിയോടെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രജീഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് മരിച്ചത്. സുഹൃത്ത് അബൂബക്കറിന്‍റെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ രജീഷിനെ കണ്ടെത്തിയത്. പിന്നാലെ തന്നെ അബൂബക്കറിനേയും വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ രാമകൃഷ്ണനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷ് കുഴഞ്ഞു വീണ് മരിച്ചെന്നായിരുന്നു ഇവരുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായതോടെയാണ്...

വേങ്ങര സ്വീമ്മേഴ്‌സ് ടീം ഭാരവാഹികളെ തെരഞ്ഞെടുത്തു

VENGARA
വേങ്ങര സ്വീമ്മേഴ്‌സ് ജനറൽ ബോഡി യോഗത്തിൽ നുഹുമാൻ ബാവാനെ പ്രസിഡണ്ടായി യും വി കെ ജബാറിനെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു . പുതിയ ട്രെഷർ ആയി CH സൈനുദ്ധീനെയും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ പൂച്ചെങ്ങൽ അലവി, സബാഹ് കുണ്ടുപുഴക്കൽ , മൂസു സിറ്റി ഫാർമസി, മൊയ്‌ദീൻ പാലേരി, റസാഖ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി ജോയിൻ സെക്രട്ടറി cv ആബിദ് നന്ദി പറഞ്ഞു....

വേങ്ങര SS റോഡ് സ്വദേശി കാപ്പൻ ഹംസ മരണപ്പെട്ടു.

MARANAM
വേങ്ങര : SS റോഡ് സ്വദേശി കാപ്പൻ മുഹമ്മദ്‌ എന്നവരുടെ മകൻ കാപ്പൻ ഹംസ മരണപ്പെട്ടു. മക്കൾ : അഷറഫ്, മുസ്തഫ, ഷംസീർ, നൗഫൽ, സഫിയ, ഖൈറുന്നിസ. മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 5 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും.

ഗൾഫ് സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ; മുഖ്യമന്ത്രി ഇടപെടണം.

TIRURANGADI
തിരൂരങ്ങാടി: കേരളത്തിൽ നിന്നും ഗൾഫ് സെക്ടറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവ്വീസ് ഓക്ടോബർ മുതൽ വെട്ടിച്ചുരുക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നുമായി ആഴ്ചയിൽ എയർ ഇന്ത്യ എക്സ് പ്രസിന്റെ 78 സർവ്വീസുകളാണ് നഷ്ടപ്പെടുക. ഇത് ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി അമേരിക്ക, യൂറോപ്പ് യാത്രക്കാരെയും സാരമായി ബാധിക്കും. മാത്രമല്ല ഇപ്പോൾ സർവ്വീസ് നടത്തുന്ന മറ്റ് വിമാന കമ്പനികൾ അമിതമായ ടിക്കറ്റ് ചാർജ്ജ് ഈടാക്കുകയും ചെയ്യും. ബന്ധപ്പെട്ടവർ ഈ തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രവാസികളയും കുടുംബങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു...

പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ചു

KOTTAKKAL
പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തന മികവിന് കുടുംബശ്രീ ISO അംഗീകാരം ലഭിച്ചു. ജില്ലാതല ISO അംഗീകാര പ്രഖ്യാപന ചടങ്ങിൽ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ എം കെ റസിയ, കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ അനീഷ നിന്നും ISO സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മെമ്പർ സെക്രട്ടറി അഞ്ജന അക്കൗണ്ട് സിനി വൈസ് ചെയർപേഴ്സൺ സഫിയ കൺവീനർമാരായ സുൽഫത്ത് വസന്ത സിഡിഎസ് മെമ്പർമാരായ ജിജി, സജ്നാ, തുളസി ഭായ്, റീന, സലീന, മാലതി, സെക്കീന, അഗ്രി സി ആർ പി ഉമ്മുസൽമ, MEC ജിൻസി ബ്ലോക്ക് കോഡിനേറ്റർ സൗമ്യ സഹല എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്....

ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി.കെ പടി അരിത്തോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ചു ഉണ്ടായ വാഹനപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) മരണപ്പെട്ടു.തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ്. അപകടം ഉണ്ടായ ദിവസം രണ്ടു ദർസ് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു....

ഒതുക്കുങ്ങൽ വെൽഫെയർ പാർട്ടി ഭവന സന്ദർശനം കാമ്പയിൻ സംഘടിപ്പിച്ചു

KOTTAKKAL
വേങ്ങര : വെൽഫെയർ പാർട്ടി ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ രണ്ടാം ഘട്ട ഭവന സന്ദർശന കാമ്പയിനിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരി, പള്ളിപ്പുറം, മൂലപ്പറമ്പ് വാർസുകളിൽ നടന്ന ഭവന സന്ദർശനത്തിൽ ജനങ്ങൾ അവരുടെ പ്രശ്നങ്ങളും പരാതികളും പങ്കുവെച്ചു. ഭവന സന്ദർശന പരിപാടി മറ്റു വാർഡുകളിലും നടക്കും. സന്ദർശന പരിപാടിക്ക് ജില്ലാ പ്രതിനിധി ദാമോദരൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.കെ. മൂസ, വി.കെ. ജലീൽ, ടി. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, ചെമ്പകശ്ശേരി മുഹമ്മദ്, അലവി വടക്കേതിൽ, മലയിൽ ബഷീർ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി....

ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു.

TIRURANGADI
എ ആർ നഗർ : ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല പുകയൂരിൽ വെച്ച് നടന്നു. മലപ്പുറം സെൻട്രൽ ജില്ല ജനറൽ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. മാറാത്തത് ഇനി മാറും... വികസിത കേരളം ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തന നിരതരായി വരാനിരിക്കുന്ന ത്രിതല പഞ്ചായത്തിനെ നേരിടാൻ സജ്ജമായതായി ഉദ്ഘടകൻ പറഞ്ഞു. കേരളത്തിന്റെ പ്രതിശ്ചായ മാറ്റുന്ന തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നും നരേന്ദ്രമോദിജി സർക്കാർ നടപ്പിലാക്കിയ ജനഹൃദയങ്ങളിൽ ഇടം നേടിയ ജനോപകാര പ്രദമായ ജനക്ഷേമ പദ്ധതികൾ തന്നെയാണ് കേരള ജനതയുടെ മനസ് ബിജെപയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി നാരായണൻ അധ്യക്ഷനായ ശില്പശാലയിൽ വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ ആത്മനിർഭർ ഭാരത് സ്വദേശി പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് സംസാരിച്...

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി: ഒന്നാം വാർഷികാഘോഷം ഡിസംബറിൽ

VENGARA
വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള കാലയളവിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ ലീഡേഴ്സ് മീറ്റ് വേങ്ങര ഇന്ദിരാജി ഭവനിൽ 2025 സെപ്റ്റംബർ 27-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച്, സാമൂഹിക-ചാരിറ്റി മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മണക്കടവൻ അയ്യൂബ് ഹാജിയെ ആദരിച്ചു. അദ്ദേഹത്തിന് പൊന്നാടയും മൊമെന്റോയും നൽകി. അസൈനാർ ഊരകം, മുഹമ്മദ് ബാവ എ. ആർ. നഗർ, എൻ.ടി. മൈമൂന മെമ്പർ, ബിന്ദു പി.കെ., ജമീല സി., ഷൗക്കത്തലി സി. വി. തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു....

കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ വി പി റഷീദ് ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഉദ്ഘാടനം അദ്ദേഹം ക്യാൻവാസിൽ ഒപ്പ് വച്ചു കൊണ്ട് നിർവഹിച്ചു. പി കെ സിദ്ദീഖ് ആദ്യക്ഷ്യം വഹിച്ചു. അരീക്കാട്ട് കുഞ്ഞിപ്പ, പി കെ ഹാഷിം, വി പി കുഞ്ഞി മുഹമ്മദ് ഹാജി, സകീറ ലി കണ്ണേത്, പനക്കത്ത് സമദ് ഹാജി, കണ്ണെത്ത് ലത്തീഫ്, കെ കുഞ്ഞു മൊയ്തീൻ,എ കെ ഹംസ എന്നിവർ സംസാരിച്ചു, പുള്ളാട്ട് സലീം മാസ്റ്റർ സ്വാഗതവും പി കെ അനഫ് നന്ദിയും പറഞ്ഞു....

ഊരകം മലയിൽ റബ്ബർ തോട്ടത്തിൽ പുലാമന്തോൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര : ഊരകം പൂളാപ്പീസ് നൂറക്കാട് മലയിൽ തോട്ടം ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന പുലാമന്തോൾ സ്വദേശിയായ 45 കാരനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ , വളപുരം പരേതനായ പുലാക്കാട്ട് തൊടി മൊയ്തീൻ മകൻ ഹുസൈൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5 മണിയോടെ പുലാമന്തോളിൽ നിന്നും സ്കൂട്ടറിൽ എത്തി ടാപ്പിങ് പൂർത്തിയാക്കി പത്തരയോടെ തിരിച്ചു പോകാറാണ് പതിവ്. ശനിയാഴ്ച വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഊരകത്തെത്തി നടത്തിയ തിരച്ചിലിലാണ് ഊരകം മലയിലെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വേങ്ങര പൊലീസ് ഡോഗ് സ്കോഡ്, ഫിംഗ്ർ പ്രിൻ്റ് , ഫോറൻസിക്, സെെൻ്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തലയിൽ മാരകമായ മുറിവേറ്റിട്ടുണ്ട്. സമീപ പ്രദേശത്ത് നിരവധി ക്വോറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. 24 ദിവസം മുമ്പാണ് പിതാവ് മൊയ്തീൻ മരിച്ചത്. ഭാര്യ : ശരീഫ കല്ലുവെട്ടി. മക്കൾ...

കോതേരി അബ്ദു സമദ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി പരേതനായ കോതേരി അഹ്മദുവിന്റെ മകൻ കോതേരി അബ്ദു സമദ് മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം ഇന്ന് (29/09/25 തിങ്കൾ) രാവിലെ 10 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിലിൽ നടക്കും

പുത്തനങ്ങാടി ജെറ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരത്തിൽ കിംഗ്സ് ഇലവൻ കിരീടം നേടി.

VENGARA
വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, ഹൈറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫി ഒന്നാമത് പുത്തനങ്ങാടി ജെറ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരത്തിൽ കിംഗ്സ് ഇലവൻ കിരീടം നേടി. ബ്ലോക്ക്‌ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ.കെ.പി ജുനൈദ് അധ്യക്ഷത വഹിച്ചു. പുത്തനങ്ങാടിയിലെ കാരണന്നവർ ആയ മൊയ്‌ദീൻ കുട്ടി ഇ.കെ, അലവിക്കുട്ടി കുറുക്കൻ, അബ്ദുൽ ഗഫൂർ വി.പി, ഹംസ പറങ്ങോടത്ത്, മജീദ് മാസ്റ്റർ, സലാം കാട്ടിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.ജെറ്റ്സ് സൂപ്പർ കിംഗ്സ്, ജെറ്റ് ഇലവൻ, കിംഗ്സ് ഇലവൻ, ഇമ്മു ഇലവൻ അടങ്ങിയ നാലു ടീമുകളുടെ വാശിയേറിയ മത്സരത്തിൽ രമേഷന്റെ ക്യാപ്റ്റൻസിയിൽ കിംഗ്സ് ഇലവൻ കിരീടം നേടി. ഇബ്രാഹിം മണ്ടോടന്റെ ക്യാപ്റ്റൻസിയിൽ ഇമ്മു ഇലവൻ റണ്ണർ അപ്പ്‌ ആയി. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ അഞ്ച് ...

അധ്യാപികയുടെ പണവും സ്വർണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.

MALAPPURAM
വര്‍ഷങ്ങള്‍ക്ക് മുമ്ബ് പഠിപ്പിച്ച അധ്യാപികയുടെ പണവും സ്വർണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി പിടിയില്‍. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. ഇയാള്‍ അധ്യാപികയില്‍ നിന്നും 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവുമാണ് കൈക്കലാക്കിയത്.ബിസിനസ് തുടങ്ങാനെന്ന പേരിലാണ് ആദ്യം പണം വാങ്ങിയത്. അതിന് കൃത്യമായ ലാഭ വിഹിതം നല്‍കുകയും ചെയ്തു. അങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷമാണ് കൂടുതല്‍ തുക കൈക്കലാക്കിയത്. ബിസിനസ് വിപുലമാക്കാനെന്ന പേരിലാണ് സ്വര്‍ണം കൈക്കലാക്കിയത്. എന്നാല്‍, തട്ടിപ്പിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. കർണാടകയില്‍ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിറ്റു.പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പരിചയം പുതുക്കിയാണ് പ്രതി അധ്യാപികയില്‍ നിന്ന് 27 ലക്ഷവും 21 പവൻ സ്വര്‍ണവും തട്ടിയെടുത്തത്. 1988-90 കാലത്ത് പ്രതിയെ പഠിപ്പിച...

മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് ജീലാനി (റ) അനുസ്മരണവും സമാപിച്ചു.

VENGARA
ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് ജീലാനി (റ)അനുസ്മരണവും പ്രൗഢമായിസമാപിച്ചു. സിറാജ് ദിനപത്രം വാർഷിക ക്യാമ്പയിനിൽ ഒരു വർഷത്തെ പങ്കാളിയായി കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് ക്യാബിനറ്റ് അംഗം സി പി അബ്ദുറഹ്മാൻ ഹാജി യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, ഏ കെ സിദ്ധീഖ് സൈനി, എ കെ ഹസീബ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി....

രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഹരികുമാറിന്റെ മൊഴികളിൽ ചില അസ്വഭാവികതകൾ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയിൽ ജോലി വാ​ഗ്ദാനം ചെയ്ത് പലരിൽനിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ശ്രീതുവിനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലായിരുന്നു ശ്രീതു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകൾ ഫോറൻസിക് പരിശോധന നടത്തിയതിൽനിന...

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ ദാരുണാന്ത്യം

Accident
അരീക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്. 26-9-25 ന് രാത്രി ഒൻപതിന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. വൈകുന്നേരം ക്കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന....

ബാംഗ്ലൂരിൽ കാർ അപകടത്തിൽപ്പെട്ടു; കുന്നുംപുറം ചെങ്ങാനി സ്വദേശി മരണപ്പെട്ടു

Accident
ബാംഗ്ലൂർ രാംനഗറിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കൊണ്ടോട്ടിയിലെ സുഹൃത്തുക്കളായ സംഘം സഞ്ചരിച്ച കാറിന് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്നുംപുറം തോട്ടശ്ശേരിയറ ചെങ്ങാനി സ്വദേശിയായ ഉവൈസ് (21) ആണ് മരണപ്പെട്ടത്. ​ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് അപകടത്തിൽ പെട്ട മറ്റു മൂന്നു പേർ. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ കെങ്കേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണപെട്ട ഉവൈസിന്റെ മയ്യിത്ത് രാംനഗരിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

MTN NEWS CHANNEL

Exit mobile version