Monday, June 22News That Matters

കല്ലക്കയം – പുഴച്ചാൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പറപ്പൂർ: പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കല്ലക്കയം – പുഴച്ചാൽ കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യമായി. റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറമ്പത്ത് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ എ.പി. ഷാഹിദ അധ്യക്ഷത വഹിച്ചു. മറ്റൊരു സ്ഥിരസമിതി അധ്യക്ഷനായ നാസർ പറപ്പൂർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംലത്ത് കവറൊടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത ജയപ്രകാശ്, ജസീറ അനീസ്, രജ്ന റഹൂഫ്, സഫിയ എന്നിവരും പ്രമുഖ പ്രാദേശിക നേതാക്കളായ മൂസ എടപ്പനാട്ട്, സി. അയമുദു മാസ്റ്റർ, സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ, വി. സലീമ ടീച്ചർ, പി.കെ. ഇബ്രാഹിം കുട്ടി, എം.കെ. മുഹമ്മദ്‌, കെ. ജയപ്രകാശ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. പുതിയ റോഡ് വന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ* .

👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version