മിനി ഊട്ടിയിലെ മാലിന്യം തള്ളല്‍; പഞ്ചായത്ത് അധികൃതരുടെ പരാതിയില്‍ കേസെടുത്തു
അരിമ്ബ്ര മലയിലെ വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ സംഭവത്തില്‍ കൊണ്ടോട്ടി പൊലിസ് കേസെടുത്തു.മൊറയൂർ പഞ്ചായത്ത് സെക്രട്ടറി പി.എസ് സല്‍മാബീവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി. എൻ. എസ്) 271, 272 (ജീവന് ഭീഷണിയാവുന്ന പകർച്ചവ്യാധി പരത്തല്‍), 280 (ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ പരിസ്ഥിതി മലിനീകരണം) എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.മിനിഊട്ടിയിലെ റോഡ് സൈഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രണ്ട് സ്ഥലങ്ങളിലായി മാലിന്യം നിഷേപിച്ചിട്ടുണ്ടെന്ന് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. അതേ സമയം കോഴിക്കോട് കോർപറേഷനിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും ഹരിത കർമ സേനയില്‍ നിന്നും ഏജൻസികള്‍ ശേഖരിച്ച അജൈവ മലിന്യമാണ് മിനി ഊട്ടിയില്‍ കൊണ്ടു വന്ന് തള്ളിയതെന്ന് മൊറയൂർ പഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർക്കും, ...