റോഡുസുരക്ഷ വാഹന പ്രചരണ ജാഥ: രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു എടവണ്ണയിൽ സമാപിച്ചു
മലപ്പുറം : ജില്ലാ ഭരണകൂടവും റാഫും സംയുക്തമായി സംഘടിപ്പിച്ച റോഡുസുരക്ഷ: ലഹരി വ്യാപനം തടയൽ വീഡിയോവാൾ വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു. തുടർന്ന് പട്ടിക്കാട്, പാണ്ടിക്കാട്, മേലാറ്റൂർ, ഇരിങ്ങാട്ടിരി, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂർ, നടുവത്ത്, വടപുറം, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിൽ സഞ്ചരിച്ച് എടവണ്ണയിൽ സമാപിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിൻ്റെ അധ്യക്ഷതയിൽ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റാഫ് വണ്ടൂർ മേഖല പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ, പി.പ്രസന്നകുമാർ, പി പ്രമോദ് കുമാർ, ഏടി ഷംസുദ്ദീൻ, യുപി മുഹമ്മദ് റഫീഖ്,എൻ വി. ശ്രീകൃഷ്ണകുമാർ, മുംതാസ് ബീഗം, അലവിക്കുട്ടി മാസ്റ്റർ, കൃഷ്ണവാര്യർ, അബ്ദുൽ ഹക്കീം , കെ സി നിർമ്മല , ലക്സോൺ ടാറ്റ ഇ.വി മാർക്കറ്റിംഗ് മാനേജർ യു. അരുൺ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. റാഫ്ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ സ്വാഗതവ...