Thursday, September 18News That Matters
Shadow

MALAPPURAM

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

MALAPPURAM
മലപ്പുറം കീഴ്പറമ്ബ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കടുത്ത പനിയും തളർച്ചയും ഉണ്ടായിട്ടും ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് ടു വിദ്യർഥിയായ ദിയ ഫാത്തിമ മരണത്തിന് കീഴടങ്ങിയത്. ആദ്യദിവസം പോയപ്പോള്‍ ചികിത്സ നല്‍കി. എന്നാല്‍ അസുഖം ഭേദമാകത്തതിനെ തുടർന്ന് പിറ്റേ ദിവസവും ആശുപത്രിയിലെത്തി. എന്നാല്‍ ഡോക്ടർ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
510 ഗ്രാം എംഡിഎംഎ യുമായി മലപ്പുറത്ത് യുവാവ് പിടിയില്‍.

510 ഗ്രാം എംഡിഎംഎ യുമായി മലപ്പുറത്ത് യുവാവ് പിടിയില്‍.

MALAPPURAM
മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതിയുടെ മൊഴി. ജിതിൻ എന്ന പേരിൽ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞത് എന്നും ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പറഞ്ഞു. വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇത്തരത്തിൽ കൊണ്ടുവന്ന എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഷെഫീഖ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവ...
വര്‍ഗീയ പരാമര്‍ശം: എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് ലീഗ്.

വര്‍ഗീയ പരാമര്‍ശം: എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് ലീഗ്.

MALAPPURAM
വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്. പരാതി പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. ലീഗിനെ ലക്ഷ്യം വെച്ച്‌ വിജയരാഘവന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ ന്യയീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍. വിജയരാഘവന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്‍കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വി...
മുനീഫിന് മുച്ചക്ര വാഹനവും ലൈസന്‍സും വേണം;  നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

മുനീഫിന് മുച്ചക്ര വാഹനവും ലൈസന്‍സും വേണം; നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

MALAPPURAM
അരക്ക് താഴെ ചലനശേഷിയില്ലാത്ത അങ്ങാടിപ്പുറം പുത്തനങ്ങാടി അണ്ടിക്കോടന്‍ മുഹമ്മദ് മുനീഫിന്റെ ജീവിതാഭിലാഷമാണ് ഒരു മുച്ചക്ര വാഹനവും അതോടിക്കാന്‍ ലൈസന്‍സും. അങ്ങാടിപ്പുറത്ത് നടന്ന 'കരുതലും കൈത്താങ്ങും' പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ വീല്‍ചെയറില്‍ മുനീഫ് എത്തിയത് തന്റെ സ്വപ്‌നം സഫലമാകുമെന്ന പ്രതീക്ഷയിലാണ്. മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നേരത്തെ സന്നദ്ധ സംഘടന നല്‍കിയ ഇലക്ട്രിക് വീല്‍ചെയറിലാണ് ഹയര്‍സെക്കന്‍ഡറി പഠനത്തിന് സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി അമിതഭാരമായതോടെ വീല്‍ചെയറിന് ഇടക്കിടെ അറ്റകുറ്റപ്പണികള്‍ വേണ്ടിവരികയും പണം മുടക്കാനില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാതാവുകയും ചെയ്തു. ഇതോടെയാണ് പുറത്തിറങ്ങാന്‍ മുച്ചക്ര വാഹനം തേടിയത്.ബി.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ 20കാരന്റെ ആഗ്രഹം കേട്ടറിഞ്ഞ മന്ത്രി, സാമൂഹികനീതി ഓഫിസറോട് വിശദീക...
വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന്   ആള്‍ക്കൂട്ട ആക്രമണം

വാഹനം സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് ആള്‍ക്കൂട്ട ആക്രമണം

MALAPPURAM
മലപ്പുറം: മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് ചോദിച്ചശേഷം താന്‍ വണ്ടിയുമായി മുന്നോട്ടുപോയി. അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. കൂട്ടാളികളെയും ഇയാള്‍ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടന്നത്. വഴിയിലൂടെ വന്നവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന്‍ പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി നിങ്ങൾ വാർത്തകൾ അറിയാന്‍ WH...
വൈദ്യുതി ജീവനക്കാര്‍ക്കെതിരെയുള്ള കൈയ്യേറ്റവും അപവാദ പ്രചരണവും അവസാനിപ്പിക്കണം

വൈദ്യുതി ജീവനക്കാര്‍ക്കെതിരെയുള്ള കൈയ്യേറ്റവും അപവാദ പ്രചരണവും അവസാനിപ്പിക്കണം

MALAPPURAM
മലപ്പുറം :കേരളത്തിലാകെ നവമാധ്യമങ്ങളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തെയും, ജീവനക്കാരെയും മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ അസത്യ പ്രചാരണങ്ങളും  തെറ്റായ വാര്‍ത്തകളും നല്‍കുന്നത് ഒരു വിഭാഗം പതിവാക്കിയിരിക്കുകയാണെന്ന് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ഇത്തരക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കി സ്വകാര്യവത്കരണത്തിനു ആക്കം കൂട്ടുന്നതിനായി കൃത്യമായ അജണ്ടയോടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വൈദ്യുത ജീവനക്കാര്‍ക്കെതിരെ അവമതിപ്പ് സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.പലയിടങ്ങളിലും കെ.എസ്.ഇ.ബി ഓഫീസ് ആക്രമിക്കുന്നതിനും, ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനും ഇത് കാരണമായി. ഇതിനെതിരെ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് മാനേ...
യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം

MALAPPURAM
മലപ്പുറം വലമ്ബൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.വാഹനം നടുറോഡില്‍ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകില്‍ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....
അവധി ചോദിച്ചിട്ടില്ല, പൊലീസുകാരന്‍ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍

അവധി ചോദിച്ചിട്ടില്ല, പൊലീസുകാരന്‍ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍

MALAPPURAM
മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍ വിശ്വനാഥ്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. തലയ്ക്ക് വെടിവെച്ചായിരുന്നു മരണം. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. 'കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടു...
‘എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു’ വിനീത് ജീവനൊടുക്കിയത് കടുത്ത മാനസികസംഘർഷത്താൽ

‘എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു’ വിനീത് ജീവനൊടുക്കിയത് കടുത്ത മാനസികസംഘർഷത്താൽ

MALAPPURAM
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത ഹവിൽദാർ വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് സൂചന. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതും, ഗർഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാൻ അവധി നൽകാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം. മരിക്കുന്നതിന് മുൻപ് വിനീത് താൻ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നൽകിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. ഇതും, ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി നൽകാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബന്ധുവിന് അയച്ച കത്തിൽ ഓട്ട...

അരീക്കോട് ക്യാമ്പിലെ കമാൻഡോയുടെ മരണം; വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന്.

MALAPPURAM
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമാൻഡോ ഹവിൽദാർ വിനീതിൻറെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത...
സായുധ പോലീസ് ക്യാമ്ബില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

സായുധ പോലീസ് ക്യാമ്ബില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍

MALAPPURAM
അരീക്കോട് സായുധ പോലീസ് ക്യാമ്ബില്‍ പോലീസുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്.എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ആഡംബര കാറില്‍ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലിസ്

ആഡംബര കാറില്‍ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പൊലിസ്

MALAPPURAM
പൊന്നാനിയില്‍ പൊലിസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലിസ് പിന്തുടർന്ന് പിടികൂടി. ലഹരി കടത്ത് സംഘം സഞ്ചരിച്ച കാറും പൊലിസ് പിടിച്ചെടുത്തു. നാല് പ്രതികളില്‍ രണ്ട് പേരെയാണ് പൊലിസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി സാദിഖിൻ്റെ കാറും പൊലിസ് കണ്ടെത്തി. പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറില്‍ രാസ ലഹരി വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലിസിനെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച്‌ എസ്‌ഐക്ക് പരിക്കേറ്റിരുന്നു. വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീൻ എന്നിവരെയാണ് പൊലിസ് പിന്തുടര്ന്ന് പിടികൂടിയത്. ഇവര് ഓടിച്ച കാറും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററെ അക്ക്രമിച്ചെതിനെതിരെ പ്രതിഷേധിച്ചു

ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററെ അക്ക്രമിച്ചെതിനെതിരെ പ്രതിഷേധിച്ചു

MALAPPURAM
മലപ്പുറം : കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ കട ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ മദ്യപിച്ചെത്തിയ ഗായികയും, സംഘവും ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.അക്രമികള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി.ഷംസുന്ധീന്‍ അധ്യക്ഷം വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി,  ജില്ലാ ഭാരവാഹികളായ എ. കോയാമു,സി.എം.ഉമ്മര്‍, അരീക്കോട് മുഹമ്മദ്, കോട്ടക്കല്‍ മുഹമ്മദ്കുട്ടി, നാസര്‍ താനൂര്‍, അഷ്‌റഫ് മംഗലം, ഡി.ടി.മുഹമ്മദ്, ജാഫര്‍അലി തേറമ്പന്‍, റസാഖ് എന്‍.എം.എല്‍.എസ്, മുസ്തഫ കന്നും പുറം, ജാബിര്‍ അറേബ്യന്‍, കേവീസ് അബ്ദുല്‍ റഷീദ്  എന്നിവര്...
മഞ്ഞപിത്തം ബാധിച്ചു വിദ്യാർത്ഥി മരണപ്പെട്ടു.

മഞ്ഞപിത്തം ബാധിച്ചു വിദ്യാർത്ഥി മരണപ്പെട്ടു.

MALAPPURAM
മഞ്ഞപിത്തം ബാധിച്ചു വിദ്യാർത്ഥി മരണപ്പെട്ടു. വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടത്. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ്ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മാതാവ് ബിശാറ മുജീബ്. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണനമേള- എക്‌സ്‌പോയുടെ ലോഗോ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണനമേള- എക്‌സ്‌പോയുടെ ലോഗോ പ്രകാശനം ചെയ്തു

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷി ഫാമില്‍ ജനുവരി രണ്ട് മുതല്‍ ആറ് വരെ നടത്തുന്ന അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണനമേള- നിറപൊലി അഗ്രി എക്‌സ്‌പോയുടെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.കെ റഫീഖ ലോഗോ പ്രകാശനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. എടക്കര കൃഷി ഓഫീസര്‍ എബിത ജോസഫാണ് 'നിറപൊലി-2k24 ലോഗോ രൂപകല്‍പ്പന ചെയ്തത്. സംസ്ഥാന കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ക്ക് പുറമെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ നൂറോളം സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാവും. വിവിധങ്ങളായ നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിതകാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയിലുണ്ടാവും. ആധുനിക കാര്‍ഷിക യന്ത്രസാമഗ്രികളുടെ പ്രദര്‍ശനം, ...
ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

MALAPPURAM
മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ഡി സുജിത് പെരേരയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങൾ പരിശോധിച്ചത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയിൽ രമിത കെ ജി, അശ്വതി എപി, മുഹമ്മദ് മുസ്തഫ കെ സി, ജി ബിനു ഗോപാൽ, സിബി സേവിയർ, രാഹുൽ എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്...
വിദ്യാർത്ഥിയെ കാണ്മാനില്ല.

വിദ്യാർത്ഥിയെ കാണ്മാനില്ല.

MALAPPURAM
കുട്ടിയെ കണ്ടു കിട്ടി ഷെയർ ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
കുടിവെള്ളവുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ

കുടിവെള്ളവുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ

MALAPPURAM
മലപ്പുറം: വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് 2 മാസത്തോളമായ് കുടിവെള്ളം കിട്ടാകനിയായ് നേട്ടോട്ടമോടിയ മക്കരപറമ്പ് മേലേ കാളാവ് കോട്ട പറമ്പ് ലക്ഷം വീട് കോളനി അടക്കമുള്ള പ്രദേശത്ത് ആശ്വാസത്തിൻ്റെ തെളിനീരുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ, ദിവസവും 8000 ലിറ്റർ കുടി വെള്ളം എത്തിച്ചു കൊടുത്താണ് ആ പ്രതിസന്ധിക്ക് പരിഹാരമായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന യുവാവ് അറസ്റ്റിൽ

വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന യുവാവ് അറസ്റ്റിൽ

MALAPPURAM
വണ്ടൂർ: വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിവന്ന യുവാവിനെ വണ്ടൂർ പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി. 10 ഗ്രാം MDMAയുമായി വടപുറം സ്വദേശി കോട്ടായി ഫാസിൽ (26) നെയാണ് പോലീസ് ഇൻസ്പെക്ടർ കെ.സലീം അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്ന് രാവിലെ 10.00 മണിയോടെ തിരുവാലി ചെള്ളിത്തോട് എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA കണ്ടെടുത്ത്. ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി MDMA വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. പോക്സോ, ബൈക്ക് മോഷണം തുടങ്ങിയ കേസ്സുകളിലും ഫാസിൽ പ്രതിയാണ്. SI അബ്ദുൾ സമദ്, സിപിഒ നദീറ എന്നിവരും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദ...
സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞു വീണ് മരിച്ചു

സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞു വീണ് മരിച്ചു

MALAPPURAM
കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ജില്ലാ സ്കൂൾ കലോത്സവം. ചവിട്ടുനാടക മത്സരത്തിനായി പൊന്നാനി വിജയമാത ഹൈസ്കൂൾ വിദ്യാർഥികൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുകയായിരുന്നു ഇദ്ദേഹം. ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടു കൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കലോത്സവ നഗരിയിലെ മെഡിക്കൽ ടീം പരിശോധിച്ചു. തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നോർത്ത് പറവൂർ ഗോതുരുത്തിലെ ചവിട്ടുനാടക പരിശീലകൻ തമ്പി പയ്യമ്പിള്ളിയുടെ സംഘത്തിലെ മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ് ഗോപി. എറണാകുളത്തുനിന്ന് പുലർച്ചെ മൂന്നരയേടെ പ...

MTN NEWS CHANNEL