Thursday, September 18News That Matters

MALAPPURAM

കോടതി നടപടികള്‍ റീല്‍സാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

MALAPPURAM
കോടതി നടപടികള്‍ റീല്‍സാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ് നടപടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു. കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ ചിത്രീകരിച്ച്‌ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്. ഇയാള്‍ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. ഇതിനിടെയാണ് കോടതിയുടെ നപടിക്രമങ്ങള്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ ഒരു ശ്രമം നടത്തിയത്. ഇത് യുവാവിനെ പണിയാവുകയായിരുന്നു. കേരള പൊലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫ...

കറണ്ടുബില്ലടയ്ക്കാൻ പറഞ്ഞതിന് KSEB ജീവനക്കാരന് ക്രൂരമര്‍ദ്ദനം

MALAPPURAM
കറണ്ട് ബില്ലടയ്ക്കാൻ ഫോണ്‍വിളിച്ച്‌ ആവശ്യപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസിലെത്തി മർദ്ദിച്ചു. മലപ്പുറം ജില്ലയില്‍ വണ്ടൂർ സെക്ഷൻ ഓഫീസിലെ ലൈൻമാനായ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിയായ പള്ളിക്കുന്ന് തച്ചുപറമ്ബൻ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.നാല്‍പ്പത്തെട്ടുകാരനായ ഇയാള്‍ വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്.രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കറണ്ട് ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. ഇതില്‍ പ്രകോപിതനായി കെഎസ്‌ഇബി ഓഫീസില്‍ എത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പുറകില്‍നിന്നും പിടിച്ചു തള്ളുകയും ക...

ഭൂമിക്കടിയില്‍നിന്ന് ശബ്ദം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞര്‍

MALAPPURAM
ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായ ശബ്ദവും പ്രകമ്പനവും ഉണ്ടായ പോത്തുകല്‍ പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് (എന്‍.സി.ഇ.എസ്.എസ്) ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കെത്തി. ഭയപ്പെടേണ്ട ഒരു സാഹചര്യവും പ്രദേശത്തില്ലെന്നും പീച്ചിയിലും കണ്ണൂരിലുമുള്ള സിസ്മിക് സ്റ്റേഷനില്‍നിന്ന് ലഭിച്ച ഡാറ്റ പ്രകാരം 1.5 മാഗ്‌നിറ്റിയൂഡിന് മുകളിലുള്ള പ്രകമ്പനങ്ങള്‍ പ്രദേശത്ത് റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. കാലപ്പഴക്കം ചെന്ന വിള്ളലുകളാണ് കെട്ടിടങ്ങള്‍ക്കുള്ളതെന്നും കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ച സംഘം, കേരളത്തില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത രണ്ടുമൂന്നു മാസം പ്രദേശം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചു. ശേഷം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദുമായി കലക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തിയ...

സ്വര്‍ണ കവര്‍ച്ച: നാലുപേര്‍ കസ്റ്റഡിയില്‍; അഞ്ചുപേർക്കായി തിരച്ചിൽ

MALAPPURAM
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവര്‍ച്ചാസംഘത്തില്‍ അഞ്ചുപേര്‍ കൂടിയുണ്ടെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശികളായ പ്രഭുലാല്‍, ലിജിന്‍രാജന്‍, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ നിഖില്‍, സജിത് സതീശന്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്നും കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തിട്ടില്ല. കവര്‍ച്ചാ സംഘത്തിലെ മറ്റു സംഘാംഗങ്ങള്‍ക്കായി പൊലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തി വരികയാണ്. എം കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്(50) അനുജന്‍ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവരുകയായി...

സിനിമ സീരിയല്‍ നടൻ പോക്സോ കേസില്‍ അറസ്റ്റില്‍

MALAPPURAM
സിനിമ സീരിയല്‍ നടനും അധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുല്‍ നാസർ പോക്സോ കേസില്‍ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെണ്‍കുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അടക്കം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധന അടക്കം നടപടികള്‍ പൂർത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്യും.സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പടെ ഇയാള്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ സീരിയലിലും വേഷമിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ...

വൈദ്യുതി ബില്ല് അടയ്ക്കാന്‍ അറിയിച്ചു; ജീവനക്കാരനെ മര്‍ദിച്ച് ഉപഭോക്താവ്

MALAPPURAM
മലപ്പുറം; വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഫോണ്‍ വിളിച്ച് അറിയിച്ച് ഉദ്യോഗസ്ഥനെ ഓഫീസിലെത്തിച്ച് മര്‍ദ്ദിച്ച് ഉപഭോക്താവ്. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലെന്‍മാന്‍ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യുതി ബില്ല് അടയ്ക്കാത്തവരുടെ പേരുകള്‍ നോക്കി ഫോണ്‍ ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിനിടെയാണ് സക്കറിയയുടെ പേര് കണ്ടത്. പിന്നാലെ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പ്രകോപിതനായ ഇായാള്‍ ഓഫീസിലെത്തി ഫോണ്‍ ചെയ്ത ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. വെട്ടുകത്തിയുമായി ഓഫീസിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. മറ്റ് ജീവനക്കാര്‍ ജീവഭയത്താല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുനില്‍ബാബുവിന്...

റബ്ബർ ഷീറ്റ് മോഷണം പോയ കേസിൽ 2 പേരെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു

MALAPPURAM
എടവണ്ണ : അഞ്ച് ടൺ റബ്ബർ ഷീറ്റ് മോഷണം പോയ കേസിൽ 2 പേരെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുവാരക്കുണ്ടിൽ നിന്നും എടവണ്ണയിലെത്തിയ വാഹനത്തിലെ 5 ടൺ റബ്ബർ ഷീറ്റാണ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്. റബ്ബർ ഷീറ്റുമായി വന്ന വാഹനത്തിലെ ഡ്രൈവർമാരുടെ സഹായത്തോടെയാണ് മോഷണം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കരുവാരക്കുണ്ടിൽ നിന്നും അഞ്ച് ടെൻ റബ്ബർ ഷീറ്റുമായി എടവണ്ണ തുഞ്ചത്ത് എഴുത്തച്ഛൻ സ്റ്റോറിൽ നിന്നും റബ്ബർ ഷീറ്റ് ലോഡ് ചെയ്യാനായി വാഹനം എടവണ്ണയിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദിലേക്കുള്ള ലോഡായിരുന്നു ഇത്. ഞായറാഴ്ച സ്ഥാപനം അവധിയായതിനാൽ കരുവാരക്കുണ്ടിൽ നിന്നും കൊണ്ടുവന്ന റബ്ബർ ഷീറ്റുമായി ഡ്രൈവർമാർ വാഹനം യാത്രാമധ്യേ നിലമ്പൂർ എടവണ്ണ പാതയിൽ പാർക്ക് ചെയ്തു. ഞായറാഴ്ച എടവണ്ണയിൽ എത്തിയ വാഹനം എടവണ്ണ കല്ലിടുമ്പ് വ്യാപാര ഭവന് എതിർവശത്തായാണ് പാർക്ക് ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈ...

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍.

MALAPPURAM
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്രപരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക...

ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു

MALAPPURAM
മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച മങ്കട കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്. (ചൊവ്വാഴ്ച) രാവിലെ പത്തരയോടെയാണ് സംഭവം. കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ ശേഷം നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയത്.മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്ജിദുൽ ഫലാഹിലും, ഇസ്ലാഹ് മസ്ജിദിലും മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല...

ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി

MALAPPURAM
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി വിജയം നേടിയത്.ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ വി.ആര്‍ മൊമെന്റോ നല്‍കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷം സംഘടിപ്പിച്ചു

MALAPPURAM
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി 528 നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില്‍ പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി. നോര്‍ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷത്തിനുളളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും  നോര്‍ക്ക  റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിനന്ദിച്ചു. മികച്ച വിദേശഭാഷാപഠനത്തിനായി എന്‍.ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ട്...

ജില്ലയില്‍ വില്‍പന ലക്ഷ്യം വച്ച് എത്തിച്ച 75ഗ്രാം MDMA യുമായി രണ്ട് പേര്‍ അറസ്റ്റില്‍.

MALAPPURAM
കൊളത്തൂര്‍ : ജില്ലയില്‍ ഒറ്റപ്പെട്ട ഫ്ലാറ്റുകളും വാടകക്വാര്‍ട്ടേഴ്സുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു ,കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലിയും സംഘവും കൊളത്തൂര്‍, കുറുവ കേന്ദ്രീകരിച്ച് വാടക ക്വാര്‍ട്ടേസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുറുവയില്‍ വച്ച് 75 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ യുമായി പാങ്ങ് സൗത്ത് സ്വദേശി ചോമയില്‍ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാല്‍ സ്വദേശി ദിജിഭവന്‍ വീട്ടില്‍ ദീപക് (28) എന്നിവരെ ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലി അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ കേന്ദ്ര...

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

MALAPPURAM
കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പോലിസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് കുടുംബത്തെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കുടുംബം പരിഗണിച്ചു തീര്‍പ്പാക്കും. ബുധനാഴ്ച വൈകിട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എട്ട് മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...

മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ കാൽനാട്ടൽ കർമ്മം നടന്നു

MALAPPURAM
35ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പ്രധാന വേദിയുടെ കാൽനാട്ടൽ കർമ്മം മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ: മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾമജീദ് , കെ പി എസ് എം എ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ജില്ലാ കൈറ്റ് കോ ഓർഡിനേറ്റർ അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു., സ്റ്റേജ് , ആൻ്റ് പന്തൽ കമ്മിറ്റി ചെയർമാൻ രഞ്ജിത് വി, സ്വാഗതം പറഞ്ഞ 'യോഗത്തിൽ വർക്കിംഗ് ജനറൽ കൺവീനർ രാജൻ എം വി നന്ദി പറഞ്ഞു. ജോയിൻ്റ് ജനറൽ കൺവീനർ മാരായ സുജാത പി ആർ ,അലി കടവണ്ടി , കെ വി മനോജ് കുമാർ, കെ ബിജു എം പി,മുഹമ്മദ്, സജിൽ കുമാർ കെ, രഞ്ജിത്ത് വി കെ എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gm...

നിയന്ത്രണംവിട്ട കാറിടിച്ചു; ഏഴു വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

MALAPPURAM
മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരിക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിൻറെ മകൻ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിൻറെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. CCTV VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകന...

വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ.

MALAPPURAM
മലപ്പുറം: വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ.. പുഞ്ചക്കൊല്ലി റബർ പ്ലാന്‍റേഷന് സമീപം ചപ്പത്തിക്കൽ വനമേഖലയിലാണ് ഇന്നലെ കാട്ടാനയുടെ ജഡം കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ ജഡത്തിന് സമീപം കടുവയുടെ കാൽപാടുകൾ കണ്ടു. ആനയുടെ തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളിൽ മാരകമായ മുറിവുകൾ ഏറ്റിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്കൂള്‍ പ്രിൻസിപ്പല്‍ സ്കൂട്ടറില്‍ നിന്ന് കുഴഞ്ഞുവീണു മരിച്ചു

MALAPPURAM
എടപ്പാള്‍: സ്കൂട്ടറില്‍ കയറിയ ഉടൻ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണുമരിച്ചു. കണ്ടനകം പ്രിന്‍സിപ്പല്‍ എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് സ്കൂള്‍ മൈതാനിയില്‍ സ്കൂട്ടറില്‍ നിന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് സംഭവം. സ്കൂളില്‍ നിന്ന് പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞു വീണത്. അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി അബ്ദുല്‍ ഖയ്യൂമും വീണു കിടക്കുന്നത് കണ്ടത്. ഉടൻ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. പൊന്നാനി സ്വദേശിയാണ്. ഭാര്യ: മുനീറ. മക്കള്‍. ഫസ്ഹ, ഫര്‍ഷ, ഫൈഹ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....

ലീഗ് സമ്മർദ്ദത്തിനൊടുവിൽ നടപടി; വിവാദ പ്രസംഗത്തിൽ ഉമർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ട് സമസ്ത

MALAPPURAM
മലപ്പുറം: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കെതിരായ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഉമർ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.നടപടി എടുക്കണമെന്ന സമ്മർദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമർ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നൽകിയത്. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമായിരുന്നു ഉമർ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ...

ലാ​ബ് ഉ​ട​മ​യെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു; പ്രതികൾ അറസ്റ്റിൽ

MALAPPURAM
വ​ളാ​ഞ്ചേ​രി: ലാ​ബ് ഉ​ട​മ​യെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. വൈ​ക്ക​ത്തൂ​ർ അ​ർ​മ ലാ​ബ് ഉ​ട​മ ഓ​വ​ൻ​കു​ന്ന​ത്ത് സു​നി​ൽ സാ​ദ​ത്താ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ത​ല​ക്ക് പ​രി​ക്കേ​റ്റ സു​നി​ൽ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ത്തി​യ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തൂ​ത സ്വ​ദേ​ശി​യാ​യ സു​നി​ൽ സാ​ദ​ത്തി​നെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. സം​ഘം ത​ട​ഞ്ഞു വെ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ബി​ന്റെ റൂ​മി​ൽ വ​ച്ചും പു​റ​ത്തു​വ​ച്ചും ത​ന്നെ മ​ർ​ദി​ച്ച​താ​യി സു​നി​ൽ​ദാ​സ് പ​റ​യു​ന്നു. പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ത്ത​താ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​തി​നെച്ചൊല്ലി വീ​ണ്ടും സം​സാ​രം ഉ​ണ്ടാ​വു​ക​യും ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ആ​യി​രു​ന്നു​വെ​ന...

പാചകവാതക സിലിണ്ടറുകളില്‍ മായം കലര്‍ത്തുന്നതായ പരാതി: കര്‍ശന നടപടി സ്വീകരിക്കും- ജില്ലാ കളക്ടര്‍

MALAPPURAM
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് സിലിണ്ടറുകളില്‍ വെള്ളവും മറ്റും നിറക്കുന്നത്. ഇത് സംബന്ധമായി ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകള്‍ കൊണ്ടു പോകുന്ന ട്രക്കുകള്‍ സംശയകരമായ സാഹചര്യത്തില്‍ വഴിയില്‍ നിര്‍ത്തി സ...

MTN NEWS CHANNEL

Exit mobile version