മലപ്പുറം: ലഹരി പടര്‍ത്തുന്ന അന്ധകാരത്തിന് നേരേ ചിരാതുകള്‍ തെളിയിച്ച്‌കൊണ്ട് അധ്യാപകര്‍. എന്‍ ടി യു ജില്ലാ കമ്മറ്റിയാണ് സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ ചിരാതുകള്‍ കത്തിച്ച് കൊണ്ട് ‘ലഹരിക്കെതിരെ ഒരു തിരി’എന്ന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്ത് നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി എകമ്മീഷണര്‍ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.സുധീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എന്‍ സത്യഭാമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.വി.ഹരീഷ്, തൃശൂര്‍ മേഖലാ സെക്രട്ടറി പി.ടി.പ്രദീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. സോമരാജ് , എന്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സുരേഷ് സ്വാഗതവും ട്രഷറര്‍ എം. നിശാന്ത് നന്ദിയും പറഞ്ഞു.