Thursday, September 18News That Matters

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version