Thursday, September 18News That Matters

MALAPPURAM

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി; യുവാവ് മരിച്ചു

MALAPPURAM
മലപ്പുറം: ഊര്‍ക്കടവ് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് സംശയം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ. ഈ കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയില്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്ക...

വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചു വന്നിരുന്ന വഴിയടച്ച്‌ റെയില്‍വേ അധികൃതർ.

MALAPPURAM
വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചു വന്നിരുന്ന വഴിയടച്ച്‌ റെയില്‍വേ അധികൃതർ. തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരിലാണ് സംഭവം. ഇതോടെ കഴിഞ്ഞ ദിവസം നിര്യാതയായ വെങ്ങാലൂർ സ്വദേശിനി കുറ്റിപിലാക്കല്‍ കുഞ്ഞാത്തുമ്മയുടെ (86) മൃതദേഹം കബറിസ്ഥാനിലേക്ക് നാട്ടുകാർ കൊണ്ടുപോയത് റെയില്‍വേ ട്രാക്കിലൂടെ നടന്ന്. കാലങ്ങളായി റെയില്‍വേ അടിപ്പാത വഴിയാണ് തലക്കാട് പഞ്ചായത്തിലെ ഒൻപത് വാർഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. തലക്കാട് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍, റേഷൻ കട, ബി.പി അങ്ങാടി ജി.എച്ച്‌.എസ്.എസ്, ബാങ്കുകള്‍, സമീപ പ്രദേശങ്ങള്‍ എന്നിങ്ങനെയുള്ള ദൈന്യന്തര കാര്യങ്ങള്‍ക്ക് എത്തിച്ചേരാൻ 15 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഈ അടിപ്പാതയാണ് ഉപയോഗിച്ചിരുന്നത്. ഈ റെയില്‍വേ അടിപ്പാതയാണ് ഏതാനും ദിവസം മുൻപ് റെയില്‍വേ അധികൃതർ യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയ...

പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നും കാണ്മാനില്ല

MALAPPURAM
ഫോട്ടോയിൽ കാണുന്ന ആളെ 28-10-2024 തിങ്കൾ വൈകുന്നേരം 3 മണി മുതൽ മുതൽ, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഭാഗത്ത്‌ നിന്നും കാണ്മാനില്ല. പേര് :റഷീദ്വയസ്സ് :43ഉയരം :5.3“നിറം :ഇരു നിറംവേഷം :വെള്ള ലുങ്കിയും നീല ഷർട്ടുംpost date :29-10-2024 10:30 am ആളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കേണ്ട നമ്പരുകൾറഫീഖ് :7025999219പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ :+914942410260...

ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലനം

MALAPPURAM
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.അജീഷ്, ഫസീല എന്നിവര്‍ ക്ലാസെടുത്തു. വിബിന്‍, മോഹനകൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94467 68447 എന്ന നമ്പറില്‍ വിളിക്കാം....

മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചര്‍ച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

MALAPPURAM
മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചര്‍ച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അല്ലാതെ മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതില്‍ സന്തോഷമുണ്ട്. മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് വരികയും പോവുകയും ചെയ്യുന്നുവെന്നതരത്തിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളാണ് ഈ ചര്‍ച്ചയ്ക്കെല്ലാം ഇടയാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം, മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ഇന്നലെ ചേലക്കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കൂടുതല്‍ സ്വര്‍ണ്ണവും, ഹവാല പണവും വരുന്നു എന്ന കണക്കുകള്‍ എങ്ങനെ മലപ്പുറത്തെ അപമാനിക്കലാവും എന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപ...

മദ്രസകള്‍ക്കെതിരായ നീക്കം: സുപ്രീംകോടതി ഇടപെടല്‍ ചരിത്രപരമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

MALAPPURAM
ദേശീയ ബാലാവകാശ കമീഷൻ രാജ്യത്തെ മദ്രസകളെ തകർക്കാൻ നടത്തിയ നീക്കങ്ങള്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം ചരിത്രപരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്യത്തിന്‍റെ മഹിതമായ മതേതര പാരമ്ബര്യത്തിനെതിരായിരുന്നു കമീഷൻ പുറപ്പെടുവിച്ച ഉത്തരവെന്നും ഇ.ടി പറഞ്ഞു. രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ നിയമവഴികള്‍ ദുരുപയോഗപ്പെടുത്തി അസ്ഥിരപ്പെടുത്താനുള്ള സംഘ്പരിവാർ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കാനേ ദേശീയ ബാലാവകാശ കമീഷന്‍റെ ഇത്തരം നിർദേശങ്ങള്‍ വഴിവെക്കൂവെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. മദ്രസകളില്‍ നിന്ന് വിദ്യാർഥികളെ മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകള്‍ പിരിച്ച്‌ വിടണമെന്നും നിർദേശിച്ച കമീഷൻ ചെയർമാൻ പ്രിയങ്ക കനുംഗോയുടെ ദുരുദ്ദേശ്യ നടപടികളെ കോടതി അതിശക്തമായാണ് എതിർത്തത്. ഇന്ത്യ എന്ന മതേതര രാജ്യത്തിന്‍റെ ബഹുസ്വരത കാത്തുസൂക...

റിസോർട്ടിൽ വനിതാ ഡോക്ടറോട് ലൈം​ഗികാതിക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

MALAPPURAM
ആലപ്പുഴ: പുന്നമടയിലെ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് പിടികൂടിയത്. റിസോർട്ടിലെ മുറിയിൽ  ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഫോൺ കൊടുക്കാത്തതിൽ മനം നൊന്ത് 13 കാരൻ തൂങ്ങി മരിച്ചു.

MALAPPURAM
തിരൂരങ്ങാടി: ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയാണ് നിഹാൽ. സഹോദരങ്ങൾ: നാജിയ, നിദാൻ, നൈസ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാന സികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനി...

യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കി; റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

MALAPPURAM
മലപ്പുറം: യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായിരുന്ന മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയ്ക്ക് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷനില്‍ നിന്നാണ് അനുകൂലമായ വിധിയുണ്ടായത്. രാജ്യറാണി എക്‌സ്പ്രസില്‍ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ പക്കല്‍ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടിടിഇ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി 250 രൂപയും ട്രെയിന്‍ പുറപ്പെട്ട നിലമ്പൂരില്‍ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ചുമത്തി. ഇതിനു പുറമെ ...

ഷട്ടില്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM
മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഗതാഗതക്കുരുക്ക് രൂക്ഷമായ വൈലത്തൂരിൽ ട്രാഫിക് സർക്കിളുകൾ സ്ഥാപിച്ചു.

MALAPPURAM
വൈലത്തൂർ താഴെ ജംഗ്ഷനിൽ, വളാഞ്ചേരി റോഡ് കോട്ടക്കൽ ജംഗ്ഷനിൽ ട്രാഫിക് സർക്കിളുകൾ സ്ഥാപിച്ചു. മുസ്ലിം ലീഗ്, കോൺഗ്രസ്‌, സിപിഐഎം, ബിജെപി, വെൽഫെയർ പാർട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സംഘടനകളെ ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ ട്രാഫിക് പരിഷ്കാരത്തിന് തുടക്കം കുറിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ ഇളയോടത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. വിപുലമായ ട്രാഫിക് പരിഷ്കരണത്തിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷ പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ്, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി, പോലീസ്, ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും. ട്രാഫിക് പരിഷ്കരണവുമായി പൊതുജനങ്ങൾ വാഹന ഉടമകളും സഹകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്ക...

ശുചീകരണ തൊഴിലാളികളുടെ ശ്രമം: യുവതിക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടി.

MALAPPURAM
മലപ്പുറം : ബസ് യാത്രക്കാരിയായ മേല്‍മുറി സ്വദേശി ബുഷ്‌റ യുടെ മൊബൈല്‍ ഫോണ്‍ ബസ്സില്‍ കയറുന്നതിനായി ഓടിപോകവേ ബസ് സ്‌റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീണു. രണ്ട് മീറ്ററോളം താഴ്ചയുള്ള സ്ലാബ് മൂടിയ അഴുക്ക് ചാലില്‍ നിന്നും ഫോണ്‍ തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കിട്ടാതെ വന്നപ്പോള്‍ നഗരസഭയില്‍ വിവരമറിയിക്കുകയും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികള്‍ എത്തി സ്ലാബ് മാറ്റി നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു. വീണ്ടെടുത്ത മൊബൈല്‍ ഫോണ്‍ നഗരസഭ ഓഫീസില്‍ വെച്ച് യുവതിക്ക് കൈമാറി. നഗരസഭ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ അബ്ദുല്‍ ഹക്കീം, നഗരസഭ കൗണ്‍സിലര്‍ സി കെ സഹിര്‍, സെക്രട്ടറി കെ പി ഹസീന, ക്ലീന്‍ സിറ്റി മാനേജര്‍ കെ മധുസൂദനന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി അനുകൂല്‍, ശുചീകരണ വിഭാഗം തൊഴിലാളികളായ മനോജ് കുമാര്‍, വാസുദേവന്‍, മധുസൂദനന്‍ എന്നിവര്‍ പങ...

സ്വപ്നചിറകിലേറി ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉയരെ 2K24

MALAPPURAM
നിലമ്പൂർ: ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയും ആത്മവിശ്വാസവും പകർന്നു നൽകി അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങുമായി സമഗ്ര ശിക്ഷ കേരളം. സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് മാതൃകയാവുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം കുട്ടികളെ ചേർത്തുനിർത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തോടെ അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള നിലമ്പൂർ ബി.ആർ.സി.യുടെ തനത് പരിപാടിയാണ് ഉയരെ 2K24. നിലമ്പൂരിലെ മലയോര മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, ഭിന്നശേഷി കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സാമൂഹിക പങ്കാളിത്തത്തോടെയാണ് ഗോത്രമേഖലയിലെ ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര യാഥാർത്ഥ്യമാക്കിയത്. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ മോഹനന്...

അഖിലേന്ത്യ ദളിത് അവകാശ സമതി ധര്‍ണ്ണ നടത്തി

MALAPPURAM
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ദളിത് ജനവിഭാഗങ്ങോട് കാണിക്കുന്ന അവഗണനകള്‍ക്കും അതിക്രമങ്ങള്‍ക്കും നീതി നിഷേധത്തിനുമെതിരെ ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15ന ് മലപ്പുറം ജി എസ് ടി ഓഫീസിന് മുന്നില്‍ അഖിലേന്ത്യ ദളിത് അവകാശ സമതിയുടെ (എ ഐ ഡി ആര്‍ എം നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും ജനസഖ്യയുടെ അടിസ്ഥാനത്തിള്ള ബജറ്റ് വിഹിതം തീരുമാനിക്കുക, സ്വകാര്യ മേഖലയില്‍ ദളിതര്‍ക്കുള്ള സംവരണം നിയമം മൂലം നടപ്പാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദളിതര്‍ക്കുള്ള പ്രമോഷനുകളില്‍ സംവരണം ഉറപ്പാക്കുക, ദളിതര്‍ക്ക് എതിരായ അക്രമങ്ങളും തൊട്ടുക്കൂടായ്മയും അവസാനിപ്പിക്കുക, ഇന്ത്യന്‍ ഭരണഘടന പ്രകാരം ദളിതര്‍ക്ക് സാമൂഹികവും സാമ്പത്തികയും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുക,, പൊതു സെന്‍സസ്സിനോടൊപ്പം സാമുഹ്യ സാമ്പത്തിക ജാതി സെ...

മലപ്പുറം ഉപജില്ല കായിക മേളക്ക് തുടക്കം

MALAPPURAM
മലപ്പുറം : ഒക്ള്‍ടോബര്‍ 15, 16,17 തീയതികളിലായി നടക്കുന്ന മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കായിക മേളക്ക് എം.എസ്.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. മലപ്പുറം ഉപജില്ലയിലെ 106 വിദ്യാലയങ്ങളില്‍ നിന്നായി 3500 ലധികം കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരക്കുന്നത്. ഉപജില്ലാ കായിക മേള മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ജയശ്രീ രാജീവ് ആധ്യക്ഷം വഹിച്ചു.എ ഇ ഒ മാരായ കെ സന്തോഷ്, ജോസ്മി ജോസഫ് എന്നിവര്‍ സംസാരിച്ചു. എം എസ് പി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ് സീത ടീച്ചര്‍ സ്വാഗതവും എച്ച് എം ഫോറം കണ്‍വീനര്‍ കെ.എന്‍.എ ശരീഫ് നന്ദിയും പറഞ്ഞു....

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് കസ്റ്റംസില്‍ നിന്നും ദുരനുഭവം;

MALAPPURAM
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച്‌ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. യുഎഇയിലെ കെഎംസിസി പരിപാടി കഴിഞ്ഞ് ഇന്ന് വൈകുന്നേരം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നവാസിന് കസ്റ്റംസില്‍ നിന്ന് ദുരനുഭവമുണ്ടായത്. റാസല്‍ഖൈമ - കാലിക്കറ്റ് എയര്‍അറേബ്യ ഫ്ളൈറ്റില്‍ നിന്നും പുറത്തിറങ്ങിയ നവാസ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസിലേക്ക് പ്രവേശിച്ചയുടനെ പെട്ടെന്ന് രണ്ട് ആളുകള്‍ വന്ന് പേരും പാസ്സ്‌പോര്‍ട്ടും ചോദിച്ചെന്ന് പറയുന്നു. അവരുടെ കയ്യിലെഴുതിയ നമ്ബറും നവാസിന്റെ പാസ്സ്‌പോര്‍ട്ട് നമ്ബറും ഒത്ത് നോക്കി ചോദ്യങ്ങള്‍ ചോദിച്ചെന്നും വെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടന്നും നവാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പി കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം UAE യിലെ KMCC പരിപാടികൾ കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് കരിപ്പൂർ എയർപ്പോ...

വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് : പി.കെ കുഞ്ഞാലിക്കുട്ടി

MALAPPURAM
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിലുള്ള ആചാരങ്ങളും, അനുഷ്ടാനങ്ങളും, മത മൂല്യങ്ങളും തത്വങ്ങളും, വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലിമും അതിലൂടെ ഒരു നല്ല മനുഷ്യനിലേക്കുമെത്താൻ വഴിയൊരുക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യ വിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്. ഇതിനെതിരെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരം തന്നെയാണ്. വിദ്യാഭ്യാസത്തിൻറെ ഗുണ നിലവാരം വ...

ജില്ലാ സീനിയര്‍ ഹോക്കി ടീം ജഴ്‌സി പ്രകാശനം ചെയ്തു

MALAPPURAM
മലപ്പുറം : സംസ്്ഥാന സീനിയര്‍ ഹോക്കി മെന്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സീനിയര്‍ ഹോക്കി ടീമിന് യാത്രയയപ്പ്് നല്‍കി. ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ബഷീര്‍ മച്ചിങ്ങല്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിഷാദിന് ടീം ജഴ്‌സി കൈമാറി. ഹോക്കി അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, മുംതാസ് ബഷീര്‍, അസ്്ക്കറലി എം , ടീം മെമ്പര്‍ അതുല്‍ സി എന്നിവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാൻ വിജയഭേരി PEP TALK വീഡിയോ

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പഠനപ്രചോദനവും നന്മയും സൗഹൃദവും സ്നേഹവും വളർത്തുന്നതിന് ക്ലാസുകളിൽ ഉപയോഗിക്കാവുന്ന വൺ മിനിറ്റ് /ടു മിനിറ്റ് പ്രചോദന വീഡിയോകൾ വിജയഭേരി PEP TALK എന്ന പേരിൽ സ്കൂളുകളിലേക്ക് ലഭ്യമാക്കുന്നു. ഒക്ടോബർ 7 തിങ്കളാഴ്ച മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും വിജയഭേരി ഗ്രൂപ്പിലൂടെ പ്രസ്തുത വീഡിയോകൾ സ്കൂളുകളിലേക്ക് നൽകും. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എല്ലാ ദിവസവും പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഷൗക്കത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ വീഡിയോകൾ തീർച്ചയായിട്ടും വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും ഏറെ പ്രചോദനകരമായിരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പറഞ്ഞു. ആത്മവിശ്വാസവും പോസിറ്റീവ് ആറ്റിറ്റ്യൂടും ശുഭാപ്തി വിശ്വാസവും ...

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി കെഎം ഷാജി

MALAPPURAM
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആർഎസ്‌എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. എസ്പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്ബർ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറമെന്നും ഷാജി പറഞ്ഞു. ഐപിസിക്ക് പകരം ബിഎൻഎസ് നിലവില്‍ വന്നപ്പോള്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്ബർ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ആർഎസ്‌എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയതെന്നും ഷാജി ആരോപിച്ചു. മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേ...

MTN NEWS CHANNEL

Exit mobile version