Thursday, September 18News That Matters

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷാ ഫണ്ട് വകയിരുത്തണം: റാഫ്

മലപ്പുറം: റോഡ് സുരക്ഷാബോധവൽക്കരണം തുടർ പരിപാടിയായി നിലനിർത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷ ഫണ്ട് അനുവദിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മലപ്പുറം മേഖലാ കമ്മിറ്റി ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ബസ്സുകളുടെ റണ്ണിങ് ടൈം രണ്ടുമിനിറ്റിൽ നിന്നും 3 മിനിറ്റ് ആയി ഉയർത്തുകയും ലൈൻ ട്രാഫിക് സംവിധാനം കർശനമായി നിലനിർത്തുകയും വേണം. ഇരുചക്ര വാഹനങ്ങളിൽ പകുതി സൈസിന് പകരം പൂർണ്ണ കവറേജുള്ള ഹെൽമെറ്റാക്കി മാറ്റണം. വെട്ടിച്ചിറ മുതൽ ചുങ്കം വരെയുള്ള സർവീസ് റോഡ് പുനസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. റാഫ് വനിതാ ഫോറം ജില്ലാ രക്ഷാധികാരി സക്കീന പുൽപ്പാടന്റെ അധ്യക്ഷതയിൽ നടന്ന മേഖല കൺവെൻഷൻ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. വിജയൻ കൊളത്തായി, എം സി കുഞ്ഞിപ്പ,കെടി മജീദ്,സിഎച്ച് മെഹബൂബ്,ജോസഫ് ഷാജി,ഗോപി കൊളത്തായി, ടി ബാബുരാജ്, പികെ ലത്തീഫ്, പികെ ജുബീന,ശബ്ന തുളുവത്ത്,സാവിത്രി ടീച്ചർ, സുജാത പരമേശ്വേരൻ തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ പ്രസിഡണ്ട് വി റഊഫ് മാസ്റ്റർ സ്വാഗതവും നൗഫൽ വരിക്കോടൻ നന്ദിയും പറഞ്ഞു. വി റഊഫ് മാസ്റ്റർ പ്രസിഡണ്ടും നൗഫൽ വരിക്കോടൻ ജനറൽ സെക്രട്ടറിയും കെടി മജീദ് ഖജാഞ്ചിയുമായി മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version