Thursday, September 18News That Matters

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം: വേങ്ങര സ്വദേശികള്‍ പോലീസ് പിടിയില്‍

മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര, ഊരകം പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20) വേങ്ങര അച്ചനമ്പലം, തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടിൽ ശിവൻ (20 വയസ്സ് ), വേങ്ങര വെങ്കുളം,അച്ചനമ്പലം സ്വദേശികളായ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടി കുറ്റവാളികളെയുമാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ SK പ്രിയനും സംഘവും ചേർന്ന് ഇന്ന് പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നന്നായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ യാണ് മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് 50ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ചും ശാസ്ത്രീയമായും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിൽ സൂചന ലഭിച്ചത്. രണ്ട് ഇരുചക്ര വാഹങ്ങളിലായി വന്ന നാല് പ്രതികൾ ഒരാളെ നിരീക്ഷണത്തിൽ നിർത്തിയും ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പുറത്തുപോയ സമയം നോക്കിയാണ് മറ്റ് മൂന്നുപേർ ഹെൽമെറ്റും മുഖംമൂടിയും ധരിച്ച് അമ്പലത്തിനകത്ത് കയറുകയും ക്ഷേത്രത്തിനകത്തെ CCTV ക്യാമറകൾ മറച്ചുവെച്ചുമാണ് പ്രതികൾ ഭണ്ഡാരത്തിന്റെ പൂട്ട് പൊട്ടിച്ചു മോഷണം നടത്തിയത്.

പോലീസ് പിടികൂടിയ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസിന് പെരിന്തൽമണ്ണ,,താനൂർ, കാടാമ്പുഴ, തൃത്താല,തൃശൂർ ഈസ്റ്റ്‌, ആലുവ, മലപ്പുറം എക്സൈസ് എന്നിവിടങ്ങളിലായി പത്തിലധികം കളവ്, ലഹരിക്കടത്ത് എന്നീ കേസുകളിൽ പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് IPS ന്റെ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈഎസ്പി KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ P വിഷ്ണു, മലപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ SK പ്രിയൻ, Asi വിവേക് ,Scpo സുനിൽ കുമാർ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ IK ദിനേഷ്, P സലീം, K ജസീർ, രഞ്ജിത്ത് രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version