Thursday, September 18News That Matters

അരീക്കോട് വൻ കുഴൽപണ വേട്ട

അരീക്കോട് വൻ കുഴൽപണ വേട്ട 1.40 കോടിയുമായി താമരശ്ശേരി സ്വദേശി പിടിയിൽ. അരീക്കോട് വിളയിൽ വെച്ചാണ് പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടിയത്. KL 59 U 3567 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന താമരശ്ശേരി സ്വദേശി അബ്ദുൾ നാസർ (59) ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണന്ന് അരീക്കോട് എസ് എച്ച് ഒ സ്റ്റേഷനിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version