വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ കാർഷിക വികസന സമിതി യോഗം കൂടി. “കൃഷിസമൃദ്ധി” പദ്ധതി മുഖ്യ അജണ്ടയായി വച്ച് കൂടിയ യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ യോഗം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അപർണ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. യോഗത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, കാർഷിക വികസന സമിതി അംഗങ്ങളായ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, കർഷക പ്രതിനിധികൾ, CDS ചെയർപേഴ്സൻ തുടങ്ങിയവർ യോഗത്തിൽ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ” കൃഷിസമൃദ്ധി” പദ്ധതി എത്രയും പെട്ടെന്ന് സമയബന്ധിതമായി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് യോഗം അവസാനിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com