Friday, January 16News That Matters

MALAPPURAM

ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി

MALAPPURAM
മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തു തീര്‍പ്പായി. 'സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85ാം വാര്‍ഷികോപഹാരം 2012' എന്ന ഗ്രന്ഥത്തില്‍ ഹസന്‍ ഫൈസി കരുവാരക്കുണ്ട് എഴുതിയ ലേഖനത്തിലായിരുന്നു അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ശിഷ്യന്മാരും ത്വരീഖത്തുകാരെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെതിരെയാണ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ മകന്‍ ഡോ. സയ്യിദ് ഹസന്‍ തങ്ങള്‍, മലപ്പുറം ജെ. എഫ്. സി. എം കോടതി മുമ്പാകെ സമര്‍പ്പിച്ച മാനനഷ്ടകേസ് ആണ്ഹസന്‍ ഫൈസിയുടെയും സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളുടെയും നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കിയത്. മത വിധി പുറപ്പെടുവിക്കാന്‍ അര്‍ഹതയില്ലാത്ത സംഘടന...

പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

MALAPPURAM
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വാർഡ് മെമ്പർ ഹബീബ വല്യാപ്പുവിൻ്റെയും പകൽ വീട് വയോജന വിശ്രമ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. വാർഡിലെ നൂറോളം ആളുകളെ ഉൾപ്പെടുത്തി 2 ബസുകളിലായി എറണാ കുളം കൊച്ചി കപ്പൽ യാത്ര, കൊച്ചി മെട്രോ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച ഉല്ലാസ യാത്ര വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി അലി ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് ഖമറുന്നിസ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ ടീച്ചർ, വാർഡ് മെമ്പർ ഹബീബ വല്യാപ്പു , വളണ്ടിയർമാരായ മുസ്തഫ എന്ന വല്യാപ്പു, പി.പി. നിസാം, ഷബീറലി , ഉമ്മർ മോഴിക്കൽ, ഇബ്രാഹിം മാസ്റ്റർ,പി പി അൻവർ , ഖലീൽ, മെഹബൂബ് റഹ്മ...

നാടിന്റെ പട്ടിണി മാറ്റിയവര്‍ പ്രവാസികള്‍: അബുദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ.

MALAPPURAM
മലപ്പുറം: പ്രവാസികളാണ് നമ്മുടെ നാടിന്റെ പട്ടിണി മാറ്റിയ തെന്നും അവരെ സര്‍ക്കാര്‍ കാണാതിരിക്കരുതെന്നും മലപ്പുറംജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. മുസ്ലിം ലീഗ് എന്നും പ്രവാസികളെ കൂടെയുണ്ടാവും മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റ് മാതൃകയാണെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റിന്റെ പൂക്കോട്ടൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.മന്‍സൂര്‍ കുഞ്ഞാപ്പു അധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ.സലാം ആമുഖ ഭാഷണം നടത്തി. കെ.എന്‍.ഷാനവാസ് അഡ്വ: കാരാട്ട് അബുറഹിമാന്‍, സി.ടി.നൗഷാദ്, എം.ടി.അലി, കെ.ഇസ്മായീല്‍ മാസ്റ്റര്‍ ശിഹാബ് ഒഴുകൂര്‍, കെ.അസീസ് മാസ്റ്റര്‍, എന്‍.പി.അക്ബര്‍, അബദു റസാക്ക് എം. സി. ശുക്കൂര്‍, ഫാരിസ് പള്ളിപ്പടി, ആഷിഖലി ...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

MALAPPURAM
മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവൻ ആരോപിച്ചിരുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നൽകിയിരുന്നു. പീഡനത്തിന് ഭര്‍ത്ത...

സക്കരിയയുടെ അന്യായമായ തടങ്കൽ; സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി

MALAPPURAM
മലപ്പുറം: പരപ്പനങ്ങാടിയിലെ സക്കരിയയുടെ അന്യായമായ തടങ്കൽ വിഷയത്തിൽ കേരള, കർണാടക സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. ബാഗ്ലൂർ സ്‌ഫോടനക്കേസിൽ പ്രതിചേർത്ത് കർണാടക പോലീസ് അറസ്റ്റ് ചെയ്ത് 16 വർഷം കഴിഞ്ഞിട്ടും സക്കരിയ ഇന്നും വിചാരണ പൂർത്തിയാവാതെ ജയിലിൽ കിടക്കുകയാണ്. കേസിൽ പോലീസ് ഹാജരാക്കിയ മൊഴികളടക്കം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്. ഇനിയും അന്യായമായ ഈ തടവ് തുടരുന്നത് നീതിബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. കേരള, കർണാടക സർക്കാറുകൾ ഇടപെട്ട് എത്രയും വേഗം സക്കരിയയുടെ മോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സക്കരിയയുടെ ഉമ്മ ബീഉമ്മയെ സന്ദർശിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈതലവി കാട്ടേരി, ലുബ്‌ന കൊടിഞ്ഞി...

മലപ്പുറത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
മലപ്പുറത്ത്  നഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.    ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകൾ ദർശന(20)യാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നഴ്സിങിന് പഠിക്കുകയാണ് ദർശന.ആത്മഹത്യക്ക് കാരണം എന്തെന്ന് അറിയില്ല.പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇന്‍സ്റ്റഗ്രാം പോസ്റ്റിൻ്റെ പേരില്‍ മലപ്പുറത്ത് ഡിഗ്രി വിദ്യാർഥിനിക്ക് ക്രൂര മർദനം

MALAPPURAM
ഇന്‍സ്റ്റഗ്രാം പോസ്റ്റിൻ്റെ പേരില്‍ മലപ്പുറത്ത് ഡിഗ്രി വിദ്യാർഥിനിക്ക് ക്രൂര മർദനം. മലപ്പുറം തിരുവാലിയിലാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിൻ്റെ പേരില്‍ രണ്ടാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികള്‍ ക്രൂരമായി മർദിച്ചത്. റാഗിങ്ങിനിരയായ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിന് ഗുരുതരമായ പരിക്കേറ്റു. സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിൻ്റെ മുഖത്താണ് പരിക്കേറ്റത്. മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്നു. താക്കോലുകൊണ്ടുള്ള കുത്തേറ്റ് മുഖത്ത് മൂന്ന് തുന്നലിട്ടു. ഷാനിദ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തെ തുടർന്ന് ഷാനിദിൻ്റെ രക്ഷിതാക്കള്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് : നജീബ് കാന്തപുരം.

MALAPPURAM
താനും ഓഫർ തട്ടിപ്പിന്റെ ഇരയെന്ന് നജീബ് കാന്തപുരം എംഎല്‍എ. എൻജിഒ കോണ്‍ഫെഡറേഷന്റെ ഒരു യോഗത്തിലും താൻ പങ്കെടുത്തിട്ടില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും'- നജീബ് കാന്തപുരം പറഞ്ഞു.' സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്. അവർ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തല്‍മണ്ണയില്‍ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാർ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച്‌ പറഞ്ഞത്'- എംഎല്‍എ പറഞ്ഞു. സന്നദ്ധസംഘടനയായ മുദ്രയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയെന്ന് നജീബ് കാന്തപുരത്തിനെതിരെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്റെ വിശദീകരണം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളു...

40.82 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

MALAPPURAM
മലപ്പുറം ഇ.ഇ & എ.എൻ.എസ് എസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഏറനാട് താലൂക്കിൽ പുൽപ്പറ്റ വില്ലേജിൽ കാരാപ്പറമ്പ് ആമയൂർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള  മൂലക്കുടവൻ റഷീദ് എന്നയാളുടെ വീട്ടിന്റെ മതിലിന് മുൻവശം റോഡരികിൽ വച്ച്  20.489 കിലോഗ്രാം കഞ്ചാവ് KL 10 AZ 6455 നമ്പർ കാറിൽ കടത്തിയ കുറ്റത്തിന് കൊണ്ടോട്ടി മൊറയൂർ കീരങ്ങാട്ട് തൊടി വീട്ടിൽ അബ്ദുറഹ്മാൻ മകൻ അനസ് എം, കൊണ്ടോട്ടി മറയൂർ പഞ്ചായത്ത് പടി പിടക്കോഴി വീട്ടിൽ മുഹമ്മദ് മകൻ ഫിറോസ് എന്നവരെയും മലപ്പുറം EE & ANSS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ അറസ്റ്റ് ചെയ്യുകയും, തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ നറുകര വില്ലേജിൽ മഞ്ചേരി കിഴിശ്ശേരി റോഡിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന ഗ്രീൻ ലാൻഡ് റസിഡൻസ് എന്ന സ്ഥാപനത്തിലുള്ള രണ്ടാം നമ്പർ ഫ്ലാറ്റിൽ നിന്നും &n...

സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

MALAPPURAM
കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കോട്ടുമലയിൽ ഡി സി സി ജനറൽ സെക്രട്ടറി പി ഇഫ്തികാറുദ്ദീൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് എം.കെ മാനു അധ്യക്ഷതവഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസർ പറപ്പൂർ, അഡ്വ കെ.പി ഗിരീഷ് കുമാർ, രമേഷ് നാരായണൻ,എം കെ ഷറഫുദ്ദീൻ,കോണിയത്ത് അബ്ദു, എം.കെ അബ്ദുൽ ഗഫൂർ,ഉമ്മർഹാജി,മണ്ണിൽ ഭാസ്ക്കരൻ, കെ.കെ മുഹമ്മദ് റാഫി, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു . കെ.കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും മലയിൽ വേലായുധൻ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്ത്രീധനത്തിന്റെ പേരിൽ പീഡനം; മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു

MALAPPURAM
മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് അവഹേളിച്ചെന്ന് കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചു. ജോലിയില്ലെന്ന് പറഞ്ഞ് വിഷ്ണുജയെ സമ്മർദത്തിലാക്കിയെന്നും അച്ഛൻ വാസുദേവൻ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 ലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിൽ വിവാഹം നടന്നത്. സംഭവത്തിൽ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച്‌ കുടുംബം

MALAPPURAM
മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്തൃ പീഡനം ആരോപിച്ച്‌ യുവതിയുടെ കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതിനെല്ലാം ഭർത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gma...

ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി യുവാവിന് ദാരുണാന്ത്യം

MALAPPURAM
ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്. ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറില്‍ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുഴിപ്പുറം സിൻസിയെർ ക്ലബ് പാലിയേറ്റീവ് ഫണ്ട് കൈമാറി

MALAPPURAM
പാലിയേറ്റീവ് ഫണ്ട് കൈമാറി കുഴിപ്പുറം കവല സിൻസിയെർ ക്ലബ് പറപ്പൂർ പെയിൻ & പല്ലിയേറ്റീവിന് വേണ്ടി പാലിയേറ്റീവ് കെയർ ദിന ത്തിൽ പിരിച്ചെടുത്ത ഫണ്ട് കൈമാറി. പറപ്പൂർ പാലിയേറ്റീവ് ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളായ മുസ്തഫ, സത്താർ, മൻസൂർ എന്നിവർ , പാലിയേറ്റീവ് പ്രസിഡന്റ് അയ്മുതു മാസ്റ്റർക്ക് തുക കൈമാറി. ഫസൽ ഓടക്കൽ ഹനീഫ ടി. പി എന്നിവരും സംബന്ധിച്ചു. ഫണ്ട് കളക്ഷൻ സലിം എ.എ,മുസ്തഫ, സത്താർ, മൻസൂർ എന്നിവർ നേതൃത്വം കൊടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാറിൽ നിന്നും MDMA പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

MALAPPURAM
കാളികാവ് കറുത്തേനിയിൽ വെച്ച് കാറിൽ നിന്നും 25 ഗ്രാം MDMA പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്ന കൂരാട് തെക്കുംപുറം സ്വദേശി വാണിയം പുലവൻ മുഹ്സിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ കെ.സലീം അറസ്റ്റു ചെയ്തത്. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് എന്നയാൾ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന MDMA കാറിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് 30.12.24 ന് രാത്രി 9.00 മണിയോടെ കാളികാവ് പോലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരവെ കറുത്തേനിയിൽ വെച്ച് നജീബ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാർ പരിശോധിച്ചതിൽ കാറിൽ നിന്നും 25 ഗ്രാം MDMA കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ നജീബിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ സുഹൃത്തായ മുഹ്സിനാണ് ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്നതെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് മുഹ്സിനെ അറസ്റ്റ് ചെയ്തു. ചോദ്യ...

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി; വീട്ടമ്മ തെറിച്ചു വീണു.

MALAPPURAM
മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ടയറിൽ സാരി കുടുങ്ങി തെറിച്ചു വീണ വീട്ടമ്മക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

UB International മലപ്പുറം അവാർഡ് നിശയും വാർഷിക സംഗമവും സംഘടിപ്പിച്ചു.

MALAPPURAM
UB International മലപ്പുറം അവാർഡ് നിശയും വാർഷിക സംഗമവും സംഘടിപ്പിച്ചു. മലപ്പുറം കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ NP മണി ഉദ്ഘാടനം ചെയ്തു. നൗഫൽ നാലകത്ത് അധ്യക്ഷനായ ചടങ്ങിൽ റാഫി വളാഞ്ചേരി സ്വാഗതവും അക്രo ചുണ്ടയിൽ, സൈനുൽ ആബിദീൻ, അമീർ ഷാ, അബ്ദുറഹിമാൻ, എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിന് മുസ്തഫ തോരപ്പാ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. മെമ്പർമാരുടെ മക്കളിൽ ശാസ്ത്രമേള കലാമേള കായികമേള എന്നിവയിൽ മികവുപുലർത്തിയ വിദ്യാർഥി വിദ്യാർഥിനികളെയും അനുമോദിച്ചു. മുമ്പ് നടത്തിയ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അതിനുശേഷം സംഗീത നിശയും സംഘടിപ്പിച്ചു. വളരാനും വളർത്തുവാനും കൂടെ ചേർത്ത് പിടിക്കുവാനും കഴിവുള്ള ഒരു പറ്റം ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ ലക്ഷ്യമാണ് UB International എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് ഉള്ളത് എന്ന് സെക്രട്ടറി സുരേഷ് കെ ആശംസ പ്രസം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടപ്പിച്ചു

MALAPPURAM
TFC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അഹല്യ ഫൌണ്ടേഷൻ കാണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേതൃ പരിശോധന ക്യാമ്പ് പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബുഷ്‌റുദ്ധീൻ തടത്തിൽന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ റസീൽ അഹമ്മദ്‌, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിങ്ങൾ, വാർഡ് മെമ്പർ ഷാജു കാട്ടകത്ത്, ഇബ്രാഹിം കുട്ടി കുന്നത്തേടത്ത് എന്നിവർ ആശംസകൾ അറിയിച്ചു. TFC പ്രസിഡന്റ്‌ അസ്‌ലം മുന്ന, സെക്രട്ടറി റമീസ് സി,ജസീൽ ടി, ഫസ്‌ലു കെ, സജീർ സി, ലിയാഹു, ആഷിക് കെ,സൈദു മുഹമ്മദ്‌, അജ്മൽ, റഫീഖ് പി എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോഴിക്കോട്ടെ ഉയർന്ന ഹജ്ജ് യാത്രാനിരക്ക്: ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

MALAPPURAM
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംബാർകേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ വലിയ തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്. കേരളത്തിലെ ഹജ്...

മുഹമ്മദ്കുട്ടിയുടെ കച്ചവടം മുടങ്ങില്ല; അദാലത്തില്‍ മന്ത്രിയുടെ ഉറപ്പ്

MALAPPURAM
കൊണ്ടോട്ടി: ഭിന്നശേഷിക്കാരനായ തനിക്ക് ഉപജീവനത്തിനായി അനുവദിച്ച ബങ്ക് റോഡരികില്‍ സ്ഥാപിച്ച് കച്ചവടം നടത്താന്‍ കൊണ്ടോട്ടി നഗരസഭ അനുവദിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് കൊണ്ടോട്ടി കൊടമ്പാട്ടിക്കുഴി ചെമ്പന്‍ മുഹമ്മദ് കുട്ടി (65) അദാലത്തിന് എത്തിയത്. 1987 ല്‍ സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് വഴി അനുവദിച്ച ബങ്ക് ഉപയോഗിച്ച് വര്‍ഷങ്ങളോളം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. പിന്നീട് കൊളത്തൂര്‍- എയര്‍പോര്‍ട്ട് റോഡരികിലേക്ക് ബങ്ക് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നഗരസഭ ലൈസന്‍സ് നല്‍കുന്നില്ലെന്നായിരുന്നു പരാതി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മാത്രമാണ് തന്റെ ഏക വരുമാനം. ബങ്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നതിന് പി.എം സ്വാനിധി പദ്ധതി വഴി 50,000 രൂപ വായ്പയായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബങ്ക് പ്രവര്‍ത്തിപ്പിക്കാനാവാത്തത് മൂലം വായ്പാ തിരിച്ചടവ് പ്രതിസന്ധിയില...

MTN NEWS CHANNEL

Exit mobile version