മലപ്പുറം: പ്രവാസികളാണ് നമ്മുടെ നാടിന്റെ പട്ടിണി മാറ്റിയ തെന്നും അവരെ സര്‍ക്കാര്‍ കാണാതിരിക്കരുതെന്നും മലപ്പുറംജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. മുസ്ലിം ലീഗ് എന്നും പ്രവാസികളെ കൂടെയുണ്ടാവും മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റ് മാതൃകയാണെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റിന്റെ പൂക്കോട്ടൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.മന്‍സൂര്‍ കുഞ്ഞാപ്പു അധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ.സലാം ആമുഖ ഭാഷണം നടത്തി. കെ.എന്‍.ഷാനവാസ് അഡ്വ: കാരാട്ട് അബുറഹിമാന്‍, സി.ടി.നൗഷാദ്, എം.ടി.അലി, കെ.ഇസ്മായീല്‍ മാസ്റ്റര്‍ ശിഹാബ് ഒഴുകൂര്‍, കെ.അസീസ് മാസ്റ്റര്‍, എന്‍.പി.അക്ബര്‍, അബദു റസാക്ക് എം. സി. ശുക്കൂര്‍, ഫാരിസ് പള്ളിപ്പടി, ആഷിഖലി കെ., മുഹമ്മദലി എന്ന കുട്ടി മാന്‍, എം.ടി.ഷംസു., കറുത്തേടത്ത് അലി.എന്‍ റഷീദ് മുതിരി പിമ്പ് ,കുട്ടിപ്പ, എം.ടി.അബു, കെ.ഷമീര്‍, ശിഹാബ് ആലുങ്ങപറ്റ, പ്രസംഗിച്ചു.വിന്നി വിജയന്‍ ,സി.രവീന്ദ്രന്‍, ഷാജി ശങ്കര്‍ ക്ലാസ്സെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com