കൊണ്ടോട്ടി വട്ടപ്പറമ്ബില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സിഗിഷ്ണു(25) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം.കൊച്ചിയിലെ ഫെയര്‍കോഡ് ഐ ടി കമ്ബനിയിലെ മുന്‍ ജീവനക്കാരനായ സിഗിഷ്ണു ബൈക്കില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോവുമ്ബോഴായിരുന്നു അപകടം. സിഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com