Thursday, September 18News That Matters

40.82 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം ഇ.ഇ & എ.എൻ.എസ് എസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഏറനാട് താലൂക്കിൽ പുൽപ്പറ്റ വില്ലേജിൽ കാരാപ്പറമ്പ് ആമയൂർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള  മൂലക്കുടവൻ റഷീദ് എന്നയാളുടെ വീട്ടിന്റെ മതിലിന് മുൻവശം റോഡരികിൽ വച്ച്  20.489 കിലോഗ്രാം കഞ്ചാവ് KL 10 AZ 6455 നമ്പർ കാറിൽ കടത്തിയ കുറ്റത്തിന് കൊണ്ടോട്ടി മൊറയൂർ കീരങ്ങാട്ട് തൊടി വീട്ടിൽ അബ്ദുറഹ്മാൻ മകൻ അനസ് എം, കൊണ്ടോട്ടി മറയൂർ പഞ്ചായത്ത് പടി പിടക്കോഴി വീട്ടിൽ മുഹമ്മദ് മകൻ ഫിറോസ് എന്നവരെയും മലപ്പുറം EE & ANSS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ അറസ്റ്റ് ചെയ്യുകയും, തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ നറുകര വില്ലേജിൽ മഞ്ചേരി കിഴിശ്ശേരി റോഡിന്റെ വലതുവശത്ത് സ്ഥിതി ചെയ്യുന്ന ഗ്രീൻ ലാൻഡ് റസിഡൻസ് എന്ന സ്ഥാപനത്തിലുള്ള രണ്ടാം നമ്പർ ഫ്ലാറ്റിൽ നിന്നും  20.331 കിലോഗ്രാം കഞ്ചാവ് അന്നേദിവസം പിടികൂടുകയും ചെയ്തു. പരിശോധനയിൽ  ആകെ 40.82 കിലോഗ്രാം കഞ്ചാവ് പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ നൗഫൽ.എൻ , സർക്കിൾ ഇൻസ്‌പെക്ടർ ,മുഹമ്മദ്‌ ഷെഫീഖ് പി കെ, എക്സൈസ്  ഇൻസ്‌പെക്ടർ ഷിജുമോൻ.ടി,  AEI(G) മാരായ അബ്ദുൽ വഹാബ്, ആസിഫ് ഇക്ബാൽ, പ്രദീപ് കുമാർ, പ്രിവന്റീവ്  ഓഫീസർ ഗ്രേഡ്  അരുൺകുമാർ KS , സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു, വിനീത് അഖിൽദാസ് E ,സച്ചിൻദാസ് , അരുൺ കുമാർ, അമിത്ത്, അബ്ദുൾ നാസർ ഒ, അനന്ദു, സുഭാഷ് വി, പ്രവീൺ , വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ധന്യ KP എന്നിവർ ഉണ്ടായിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version